ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് വിപണി നീങ്ങുന്നതെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ 'ബുള്ളുകള്‍' ഊര്‍ജിതമാക്കിയിട്ടുണ്ട്. ആഗോള ഘടകങ്ങളും പണപ്പെരുപ്പ ഭീഷണിയുമാണ് ആഭ്യന്തര വിപണിയെ പിന്നോട്ടടിക്കുന്നത്.
ഇതിനിടെയിലും ഓഹരി കേന്ദ്രീകരിച്ചുള്ള മുന്നേറ്റം വിപണിയില്‍ പ്രകടമാണ്. ഇത്തരത്തില്‍ കഴിഞ്ഞ 3 മാസത്തിനിടെ 30 ശതമാനത്തിലധികം തിരുത്തല്‍ നേരിട്ട 2 ഓഹരികള്‍ വീണ്ടും ശക്തമായ മുന്നേറ്റത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. ഈ ഓഹരികളില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടിനെ കുറിച്ചുള്ള ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തിയുടെ മാര്ഗോപദേശമാണ് ചുവടെ ചേര്‍ക്കുന്നത്.
അദാനി ട്രാന്സ്മിഷന്
പ്രമുഖ വൈദ്യുതി ഉത്പാദകരും വിതരണക്കാരുമായ അദാനി ട്രാന്സ്മിഷന് കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞ ദിവസം 8 ശതമാനത്തിലധികം ഉയര്‍ന്ന് 2,348 രൂപയിലാണ് ക്ലോസ് ചെയ്തത്. ഏപ്രിലിനും ജൂണിനും ഇടയില്‍ ഓഹരി 36 ശതമാനത്തോളം തിരുത്തല്‍ നേരിട്ടിരുന്നു. തുടര്‍ന്നിങ്ങോട്ട് ഓഹരിയുടെ ചാര്‍ട്ടില്‍ 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണ്‍ പ്രകടമായിരുന്നു. ഇതില്‍ നിന്നും ട്രയാംഗിള്‍ ബ്രേക്കൗട്ട് സംഭവിച്ചു. ഇടപാടുകളുടെ എണ്ണം വര്‍ധിച്ചതും പോസിറ്റീവ് ഘടകമാണ്.
നിലവിലെ ആവേശത്തില്‍ ഈ അദാനി ഗ്രൂപ്പ് ഓഹരി 2,600 രൂപയിലേക്ക് എത്താം. അതേസമയം ഓഹരിയുടെ ശക്തമായ സപ്പോര്‍ട്ട് നിലവാരം 2,150 രൂപയിലാണ്. ഇതിനോടകം അദാനി ട്രാന്സ്മിഷന് (BSE: 539254, NSE : ADANITRANS) ഓഹരി വാങ്ങിയവര്‍ ഇത് നിലനിര്‍ത്തുകയും പുതിയതായി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ മേല്‍സൂചിപ്പിച്ച നിലവാരങ്ങള്‍ കണക്കാക്കിയുള്ള ട്രേഡും പരിഗണിക്കാം.
തേജസ് നെറ്റ്വര്‍ക്ക്സ്
ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ടെലികോം ഉപകരണ നിര്‍മാതാക്കളായ തേജസ് നെറ്റ്വര്‍ക്ക്സ് (BSE: 540595, NSE : TEJASNET) ഓഹരിയില്‍ ഇക്കഴിഞ്ഞ ഏപ്രിലിനും ജൂണിനും ഇടയില്‍ 33 ശതമാനം തിരുത്തല്‍ നേരിട്ടു. സമീപകാല താഴ്ന്ന നിലവാരത്തില്‍ എത്തിയതിനു ശേഷം ഈ സ്മോള്‍ കാപ് ഓഹരിയില്‍ ശക്തിപ്രാപിക്കുന്നതിന്റെ സൂചനയായ 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണ്‍ ദൃശ്യമാണ്. കഴിഞ്ഞ ദിവസം ഓഹരിയില്‍ വ്യക്തമായ ട്രയാംഗിള്‍ ബ്രേക്കൗട്ട് സംഭവിച്ചിട്ടുണ്ട്. ഉയര്‍ന്ന വോളിയം ഉണ്ടായിരുന്നതും അനുകൂല ഘടകമാണ്.
ആര്‍എസ്ഐ സൂചകവും 50 നിലവാരത്തില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയതും ശുഭസൂചനയാണ്. കഴിഞ്ഞ ദിവസം 458 രൂപയിലായിരുന്നു തേജസ് നെറ്റ്വര്‍ക്ക്സ് ഓഹരിയുടെ ക്ലോസിങ്. നിലവിലെ ബ്രേക്കൗട്ട് സാഹചര്യത്തില്‍ സമീപ ഭാവിയില്‍ ഈ ഓഹരി 530 നിലവാരം വരെ ഉയരാം. ഇതിന്റെ ശക്തമായ സപ്പോര്‍ട്ട് മേഖല 440 രൂപ നിലവാരത്തിലാണ്. ഇതിനോടകം തേജസ് നെറ്റ്വര്‍ക്ക്സ് ഓഹരി വാങ്ങിയവര്‍ അത് നിലനിര്‍ത്തുകയും പുതിയതായി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ മേല്‍സൂചിപ്പിച്ച നിലവാരങ്ങള്‍ കണക്കാക്കിയുള്ള ട്രേഡും പരിഗണിക്കാം.
നിഫ്റ്റി എങ്ങനെ ?
അത്യാവേശം അകന്നുനിന്ന വിപണിയില്‍ ആദ്യം ഇടിവോടെയും പിന്നീട് നേട്ടത്തിലേക്കും ഒടുവില്‍ ചെറിയ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം വിപണിയില്‍ കണ്ടത്. നിഫ്റ്റി സൂചികയില്‍ 15,650- 15,700 നിലവാരം പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിലവാരത്തില്‍ നിന്നും പ്രതിരോധം നേരിടുകയും ചെയ്യുന്നു. ഹ്രസ്വകാലയളവില്‍ സൂചികയുടെ ട്രെന്‍ഡ്, നെഗറ്റീവ് ആഭിമുഖ്യത്തോടെ പാര്ശ്വവഴിയിലായിരിക്കും. എന്നാല്‍ 15,650 നിലവാരം തകര്‍ക്കപ്പെട്ടാല്‍ വീണ്ടും ശക്തമായ വില്പന സമ്മര്‍ദം അനുഭവപ്പെടാം. നിലവില്‍ 15,900/ 16,000 നിലവാരത്തില്‍ ശക്തമായ പ്രതിരോധം പ്രതീക്ഷിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications