ഈ വര്‍ഷം രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും പ്രധാന സൂചികയായ നിഫ്റ്റി 14 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. ഇതിനോടനുബന്ധിച്ച് ബഹുഭൂരിപക്ഷം ഓഹരികളിലും 20 ശതമാനത്തിലേറെയുള്ള തിരിച്ചടികള്‍ക്കും സാക്ഷ്യം വഹിച്ചു.
എന്നാല്‍ ഇതേ കാലയളവില്‍ മുന്നേറ്റത്തിന്റെ പാതയിലേക്ക് കടന്നൊരു വാഹന വിഭാഗം ഓഹരിയാണ് അശോക് ലെയ്ലാന്‍ഡ്. കഴിഞ്ഞ 3 മാസക്കാലയളവില്‍ 25 ശതമാനത്തിലേറെ മുന്നേറ്റം നടത്തിയതോടെ ഈ വര്‍ഷം ഇതുവരെയായി 16 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിക്കാനും ഈ ലാര്‍ജ് കാപ് ഓഹരിക്ക് സാധിച്ചു. സമീപകാലത്തെ ഓഹരിയിലെ തിരയിളക്കം ഇനിയും കുതിപ്പിനുള്ള ആവേഗം ബാക്കിനില്പ്പുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.
അശോക് ലെയ്ലാന്‍ഡ്
രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യ വാഹന നിര്‍മാതാക്കളാണ് അശോക് ലെയ്ലാന്‍ഡ്. 1948-ല്‍ ചെന്നൈ ആസ്ഥാനമായാണ് തുടക്കം. ആഗോള തലത്തില്‍ മൂന്നാമത്തെ വലിയ ബസ് നിര്‍മാതാക്കളായും പത്താമത്തെ വലിയ ട്രക്ക് നിര്‍മാതാക്കളായും ഇന്ന് കമ്പനി വളര്‍ന്നുകഴിഞ്ഞു. ഇന്ത്യോ- ബ്രിട്ടീഷ സംരംഭകരായ ഹിന്ദുജ ഗ്രൂപ്പാണ് അശോക് ലെയ്ലാന്ഡിന്റെ പ്രമോട്ടര്‍മാര്‍.
ഇന്ത്യ, യുഎഇ, ബ്രിട്ടണ് തുടങ്ങിയ രാജ്യങ്ങളില്‍ ഉള്‍പ്പെടെ പത്തോളം നിര്‍മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പ്രതിരോധ സേനയ്ക്കു ആവശ്യമായ കവചിത വാഹനങ്ങളും മിസൈല്‍ വാഹക വാഹനങ്ങളും നിര്‍മിച്ചു നല്‍കുന്നുണ്ട്. രാജ്യത്ത് വിവിധ ഗതാഗത വകുപ്പുകളില്‍ അഞ്ചില്‍ നാലും ലെയ്ലാന്‍ഡ് ബസുകളാണ് വാങ്ങുന്നത്.
ഓഹരി വിശദാംശം
അശോക് ലെയ്ലാന്ഡിന്റെ ആകെ ഓഹരികളില്‍ 51.54 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതില്‍ 17.84 ശതമാനം ഓഹരികള്‍ വായ്പകള്‍ക്കു വേണ്ടി ഈട് നല്‍കിയിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 13.45 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 22.02 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 13 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന അശോക് ലെയ്ലാന്‍ഡ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.70 ശതമാനമാണ്.
2022 സാമ്പത്തിക വര്‍ഷത്തിലെ അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം നല്‍കുന്നതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂലൈ 14-നാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ കമ്പനിയുടെ വിപണിമൂല്യം 41,000 കോടിയോളമാണ്.
ടെക്നിക്കല്‍
അശോക് ലെയ്ലാന്‍ഡ് ഓഹരികള്‍ നിര്‍ണായകമായ ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ് നിലവിലുള്ളത്. 5, 10, 20, 30, 50, 100, 200- ഡിഎംഎ നിലവാരത്തിന് മുകളിലേക്ക് ഓഹരി വില ഉയര്‍ന്നത് പോസിറ്റീവ് ഘടകമാണ്. ഓഹരിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ട് നോക്കിയാലും 100, 200- ഇഎംഎ നിലവാരങ്ങള്‍ക്കും വളരെ ഉയരെയാണ് തുടരുന്നത്. കുതിപ്പിന്റെ സൂചനയായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണും പ്രകടമാണ്.
കൂടാതെ ഓഹരിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'ഇന്‍വേര്‍ട്ടഡ് ഹെഡ് & ഷോള്‍ഡേര്‍സ്' പാറ്റേണ്‍ രൂപപ്പെട്ടിരുന്നു. ഇതിന്റെ 'നെക്ക് ലൈനി'ല്‍ നിന്നും ബ്രേക്കൗട്ടിനുള്ള വക്കിലാണ് ഓഹരി നില്‍ക്കുന്നത്. ഇവിടെ ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും കുതിപ്പിനുള്ള സൂചനയാണ്.
ഫണ്ടമെന്റല്‍
കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പഴയ നിലയിലേക്ക് ഉയര്‍ന്നത് കമ്പനിക്ക് നേട്ടമാണ്. രാജ്യത്താകമാനം പ്രകടമാകുന്ന ചരക്ക് കടത്തിലെ ഉണര്‍വ് വാണിജ്യ വാഹനങ്ങളുടെ വില്പന ഉയര്‍ത്തുന്നതിന് സഹായകമാകുന്നു. ഇന്ധനവില ഉയരുന്ന പശ്ചാത്തലത്തില്‍ സിഎന്‍ജി അധിഷ്ഠിത വാഹനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വിപണി വിഹിതം ഉയര്‍ത്താന്‍ ശ്രമിക്കുന്നതും അശോക് ലെയ്ലാന്ഡിന് അനുകൂല ഘടകമാണ്.
അതുപോലെ ബസുകളുടെ വിഭാഗത്തിലും വരുന്ന സാമ്പത്തിക പാദങ്ങളില്‍ ആവശ്യകത ഉയര്‍ന്നു നില്‍ക്കാമെന്നാണ് നിഗമനം. വൈദ്യുത ബസുകള്‍ക്കുള്ള ഓര്‍ഡറുകളും ഉയരുകയാണെന്നതും ശ്രദ്ധേയം.
ലക്ഷ്യവില 165
കഴിഞ്ഞയാഴ്ച അശോക് ലെയ്ലാന്ഡിന്റെ ഓഹരികള്‍ 140 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിലവില്‍ ഓഹരിയില്‍ പ്രകടമാകുന്ന കുതിപ്പിന്റെ പിന്‍ബലത്തില്‍ ഓഹരിയുടെ വില 165 രൂപയിലേക്ക് ഉയരാമെന്നാണ് എസ്എംസി ഗ്ലോബലിന്റെ നിഗമനം. ഇതിലൂടെ അടുത്ത 4-6 ആഴ്ചയ്ക്കകം 16 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അതേസമയം 52 ആഴ്ച കാലയളവില്‍ അശോക് ലെയ്ലാന്‍ഡ് (BSE: 500477, NSE : ASHOKLEY) ഓഹരിയുടെ കൂടിയ വിലനിലവാരം 153.50 രൂപയും താഴന്ന വില 93.20 രൂപയുമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എസ്എംസി ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
