കഴിഞ്ഞയാഴ്ചയില്‍ നിഫ്റ്റി സൂചിക 20-ആഴ്ച ഇഎംഎ നിലവാരം മറികടന്നു മുന്നേറിയിരുന്നു. ഇതിനോടൊപ്പം 200-ദിവസ ഇഎംഎ നിലവാരവും സൂചിക ഭേദിച്ചാണ് കുതിച്ചത്. ഈ രണ്ടു ഘടകങ്ങളും നിഫ്റ്റിയിലെ ബുള്ളിഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തില്‍ മിക്ക ഓഹരികളും കുതിപ്പിന്റെ പാതയിലേക്ക് മടങ്ങിയിട്ടുണ്ട്. അടുത്തിടെ ബ്രേക്കൗട്ട് കുതിപ്പ് നടത്തുന്ന 3 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
ബ്രിഗേഡ് എന്റര്‍പ്രൈസസ്
ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ബ്രിഗേഡ് എന്റര്‍പ്രൈസസ് ഓഹരികള്‍ കഴിഞ്ഞ ദിവസം 488 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും ഈ ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. അടുത്ത 3-4 ആഴ്ചയ്ക്കുള്ളില്‍ ഓഹരി വില 515/ 520 രൂപ നിലവാരത്തിലേക്ക് ഉയരാം. ഇതിലൂടെ 13 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 465 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
ബ്രിഗേഡ് എന്റര്‍പ്രൈസസ് ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ബ്രേക്കൗട്ട് വ്യക്തമാണ്. തുടര്‍ന്ന് കുതിപ്പിന്റെ പാതയിലേക്ക് മാറിയ ഓഹരി മൂന്ന് മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്കും എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളില്‍ തുടുന്നതും ഓഹരിയിലെ കുതിപ്പിന് അടിവരയിടുന്നു. ഇതിനോടൊപ്പം മൊമന്റം സൂചകമായ ആര്‍എസ്ഐ 60 നിലവാരം മറികടന്നതും ക്രമാനുഗതമായി ഉയരുന്നതും ബ്രിഗേഡ് എന്റര്‍പ്രൈസസ് (BSE: 532929, NSE : BRIGADE) ഓഹരിക്ക് ശുഭസൂചനയാണ് നല്‍കുന്നത്.
സുപ്രജിത് എന്‍ജിനീയറിങ്
ഇരുചക്ര/ യാത്രാ വാഹനങ്ങള്‍ക്കു വേണ്ട മെക്കാനിക്കല്‍ കേബിളുകള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് സുപ്രജീത് എന്‍ജിനീയറിങ്. ഈ സ്മോള്‍ കാപ് ഓഹരി 358 രൂപയിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 380/ 400 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ 12 ശതമാനം നേട്ടമാണ് അടുത്ത 3-4 ആഴ്ചയ്ക്കുള്ളില്‍ പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 340 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
സുപ്രജിത് എന്‍ജിനീയറിങ്ങിന്റെ (BSE: 532509, NSE : SUPRAJIT) ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ബ്രേക്കൗട്ട് പ്രകടമാണ്. പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളില്‍ തുടരുന്നിടത്തോളം ഹ്രസ്വകാല/ ഇടക്കാല ട്രെന്‍ഡ് പോസിറ്റീവാണ്.
ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍
ഭരോദ്വഹന ഉപകരണങ്ങള്‍ നിര്‍മിക്കുന്ന മുന്‍നിര കമ്പനിയായ ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ എക്വിപ്മെന്റിന്റെ ഓഹരി ഇന്നലെ 232 രൂപയിലാണ് വ്യാപാരം നിര്‍ത്തിയത്. ഈ നിലവാരത്തില്‍ നിന്നും 245/ 260 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3-4 ആഴ്ചയ്ക്കുള്ളില്‍ 12 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 220 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ഡൗണ്‍വേര്‍ഡ് ട്രെന്ഡ്ലൈനില് നിന്നുള്ള ബ്രേക്കൗട്ട് ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ (BSE: 532762, NSE : ACE) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ വ്യക്തമാണ്. ഇതോടെ ഓഹരി മൂന്ന് മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്കും എത്തി. പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളില്‍ തുടരുന്നതിനാല്‍ ട്രെന്‍ഡ് പോസിറ്റീവാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
