വിപണിയിലെ തിരിച്ചടിയ്ക്കിടയിലും ഗോള്‍ഡന്‍ ക്രോസോവര്‍ കാണിച്ച 4 ഓഹരികള്‍; നോക്കുന്നോ?

ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കും വ്യാപാരങ്ങള്‍ക്കുമായി കൂടുതല്‍ നിക്ഷേപകരും ആശ്രയിക്കുന്നത് 'ടെക്നിക്കല്‍ അനാലിസി'സിനെയാണ്. ഓഹരിയുടെ ചാര്‍ട്ടുകളില്‍ നിയതമായ ക്രമത്തിലും രൂപങ്ങളിലും പ്രത്യക്ഷമാകുന്ന പാറ്റേണുകളില്‍ നിന്നും അതില്‍ അന്തര്‍ലീനമായിരിക്കുന്ന ട്രെന്‍ഡിനെ തിരിച്ചറിയുന്ന അപഗ്രഥന രീതിയാണിത്.

ഗോള്‍ഡണ്‍ ക്രോസോവര്‍

ഗോള്‍ഡണ്‍ ക്രോസോവര്‍

ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരം മറികടക്കുമ്പോള്‍ രൂപപ്പെടുന്നതാണ് 'ഗോള്‍ഡന്‍ ക്രോസോവര്‍' പാറ്റേണ്‍. ഓഹരിയുടെ 50-ദിവസ മൂവിങ് ആവറേജ് (DMA) നിലവാരം 200-ഡിഎംഎ നിലവാരം മറികടക്കുന്ന സാഹചര്യമാണിത്. ടെക്നിക്കല്‍ ചാര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരമൊരു പാറ്റേണ്‍, അടിസ്ഥാനമാക്കിയിരിക്കുന്ന ഓഹരിയുടെ അന്തര്‍ലീനമായ ബുള്ളിഷ് ട്രെന്‍ഡിന്റെ സാധൂകരണം കൂടിയാണ്.

അസ്ഥിരമായ വിപണിയില്‍ നിക്ഷേപതന്ത്രം രൂപപ്പെടുത്താന്‍ ഇത്തരം ക്രോസോവറുകള്‍ ഏറെ ഫലപ്രദമാണ്. ഏറ്റവുമൊടുവില്‍ ഗോള്‍ഡന്‍ ക്രോസോവര്‍ പാറ്റേണ്‍ ദൃശ്യമായ 4 ബുള്ളിഷ് ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

എച്ച്ഡിഎഫ്‌സി

എച്ച്ഡിഎഫ്‌സി

രാജ്യത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഭവന വായ്പാ സേവനദാതാവാണ് എച്ച്ഡിഎഫ്‌സി ലിമിറ്റഡ്. ഒരു മേഖല കേന്ദ്രീകരിച്ച് വായ്പ നല്‍കുന്ന രീതിയില്‍ ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ സ്ഥാപമാണിത്.

അതേസമയം വെള്ളിയാഴ്ച ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ് 2,353 രൂപ നിലവാരത്തിലായിരുന്നു. നിലവില്‍ എച്ച്ഡിഎഫ്‌സി (BSE: 500010, NSE : HDFC) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 2,383 രൂപയിലും 200-ഡിഎംഎ നിലവാരം 2,379 രൂപയിലുമാണ് നില്‍ക്കുന്നത്.

ഗ്രാവിറ്റ ഇന്ത്യ

ഗ്രാവിറ്റ ഇന്ത്യ

രാജ്യത്തെ ഏറ്റവും വലിയ ഈയം (ലെഡ്) നിര്‍മാതാക്കളാണ് ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാവിറ്റ ഇന്ത്യ ലിമിറ്റഡ്. ഈയത്തിന് പുറമെ അലുമിനീയം, പ്ലാസ്റ്റിക് എന്നിവയുടെ പുനഃചംക്രമണവും കരാര്‍ അടിസ്ഥാനത്തില്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് കൈമാറുന്നതിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്.

അതേസമയം വെള്ളിയാഴ്ച ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 328 രൂപ നിലവാരത്തിലായിരുന്നു. നിലവില്‍ ഗ്രാവിറ്റ ഇന്ത്യ (BSE: 533282, NSE : GRAVITA) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 305.96 രൂപയിലും 200-ഡിഎംഎ നിലവാരം 304.86 രൂപയിലുമാണ് നില്‍ക്കുന്നത്.

പ്രസ്റ്റീജ് എസ്റ്റേറ്റ്

പ്രസ്റ്റീജ് എസ്റ്റേറ്റ്

ദക്ഷിണേന്ത്യയിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ബംഗളൂരു ആസ്ഥാനമായ പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട്സ്. അടുത്തിടെ മുംബൈ, നോയിഡ പോലെയുള്ള ഉത്തരേന്ത്യന്‍ മെട്രോ നഗരങ്ങളിലേക്കും പദ്ധതികള്‍ വ്യാപിപ്പിച്ചു. കൊച്ചിയിലും നിരവധി പ്രോജക്ടുകള്‍ കമ്പനിക്കുണ്ട്.

അതേസമയം വെള്ളിയാഴ്ച ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ് 434 രൂപ നിലവാരത്തിലായിരുന്നു. നിലവില്‍ പ്രസ്റ്റീജ് എസ്റ്റേറ്റ് (BSE: 533274,NSE : PRESTIGE) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 453.59 രൂപയിലും 200-ഡിഎംഎ നിലവാരം 453.56 രൂപയിലുമാണ് നില്‍ക്കുന്നത്

ഓറിയന്റ് പേപ്പര്‍

ഓറിയന്റ് പേപ്പര്‍

പ്രമുഖ സംരംഭകരായ സികെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ മുന്‍നിര പേപ്പര്‍ നിര്‍മാണ കമ്പനിയാണ് ഓറിയന്റ് പേപ്പര്‍ & ഇന്‍ഡസ്ട്രീസ്. കാസ്റ്റിക് സോഡാ ലൈ, സിഎസ് ഫലേക്ക്‌സ്, ലിക്വിഡ് ക്ലോറിന്‍, ഹൈഡ്രോക്ലോറിക് ആസിഡ് എന്നിവയും കമ്പനി നിര്‍മിക്കുന്നു.

അതേസമയം വെള്ളിയാഴ്ച ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 31.20 രൂപയിലായിരുന്നു. നിലവില്‍ ഓറിയന്റ് പേപ്പര്‍ (BSE: 502420, NSE : ORIENTPPR) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 29.90 രൂപയിലും 200-ഡിഎംഎ നിലവാരം 29.80 രൂപയിലുമാണ് നില്‍ക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X