സമീപകാല തിരിച്ചടിയില്‍ നിന്നും വിപണി തിരിച്ചു വരാനുള്ള ശക്തമായ പരിശ്രമം നടത്തുകയാണ്. ആഗോള ഘടകങ്ങള്‍ അനുകൂലമായി നില്‍ക്കുന്നത് വിപണിക്ക് കരുത്തേകുന്നു. ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയിട്ടുള്ള ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടമാണ്. ഇത്തരത്തില്‍ സമീപകാല ഉയരത്തില്‍ നിന്നും 20 ശതമാനത്തിലധികം തിരുത്തല്‍ നേരിട്ട ഇന്‍ഷൂറന്‍സ് ഓഹരി, 'ബെയറു'കളുടെ പിടിയില്‍ നിന്നും മുക്തമാകുന്നതിന്റെ സൂചന നല്കുന്നു.
എച്ച്ഡിഎഫ്സി ലൈഫ്
ദീര്‍ഘകാല പരിരക്ഷ നല്കുന്ന, രാജ്യത്തെ പ്രമുഖ ഇന്‍ഷുറസ് സേവന ദാതാവാണ് എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (BSE: 540777, NSE: HDFCLIFE). വ്യക്തിഗത, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാവിധ ഇന്‍ഷൂറന്‍സ് സേവനങ്ങളും കമ്പനി വാഗദാനം ചെയ്യുന്നു. മുംബൈ ആസ്ഥാനമായി 2000 മുതല്‍ ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭവന വായ്പ സേവനദാതാവായ എച്ച്ഡിഎഫ്സിയും വിദേശ നിക്ഷേപ കമ്പനിയായ സ്റ്റാന്‍ഡാര്‍ഡ് ലൈഫുമാണ് മുഖ്യ പ്രമോട്ടര്‍മാര്‍. 2022 ജനുവരിയില്‍ എക്സൈഡ് ലൈഫിനെ ഏറ്റെടുത്തിരുന്നു. ഇന്ത്യയിലെ 1,000-ഓളം നഗരങ്ങളില്‍ സാന്നിധ്യമുണ്ട്.
ഓഹരി വിശദാംശം
എച്ച്ഡിഎഫ്സി ലൈഫിന്റെ ആകെ ഓഹരികളില്‍ 51.53 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 26.31 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 7.81 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 14.33 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 1.27 ലക്ഷം കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.34 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 59.69 രൂപ നിരക്കിലാണ്. എച്ച്ഡിഎഫ്സി ലൈഫ് ഓഹരിയുടെ പിഇ അനുപാതം ഇന്‍ഷൂറന്‍സ് കമ്പനികളുടെ ശരാശരിയേക്കാള്‍ താഴ്ന്നാണ് നില്‍ക്കുന്നത്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ എച്ച്ഡിഎഫ്സി ലൈഫിനെ വിലയിരുത്തിയാല്‍ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണ് (Piotroski Score: 4). കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനം 22.8 ശതമാനവും പ്രവര്‍ത്തന ലാഭം 5.1 ശതമാനവും അറ്റാദായം 2.1 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ ആകെ വരുമാനം 17,482 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 13 ശതമാനം ഇടിവാണ്. നാലാം പാദത്തിലെ അറ്റാദായം 506 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 59 ശതമാനം വര്‍ധനയാണിത്. പ്രതിയോഹരി വരുമാനവും 1.58 രൂപയില്‍ നിന്നും 2.48-ലേക്ക് മെച്ചപ്പെട്ടു.
അനുകൂല ഘടകം
എച്ച്ഡിഎഫ്സി ലൈഫ് ഓഹരിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'കപ് & ഹാന്‍ഡില്‍' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് ദൃശ്യമായിട്ടുണ്ട്. പൊതുവെ ട്രെന്‍ഡ് റിവേഴ്സലിനെ സൂചിപ്പിക്കുന്നതാണ് 'കപ് & ഹാന്‍ഡില്‍' പാറ്റേണ്‍. കൂടാതെ പ്രധാന ഹ്രസ്വകാല, ഇടക്കാല മൂവിങ് ആവറേജ് നിലവാരങ്ങളായ 5, 10, 20, 50, 100 ഡിഎംഎയ്ക്ക് മുകളിലാണ് എച്ച്ഡിഎഫ്സി ലൈഫ് ഓഹരികള്‍ തുടരുന്നത്് (എന്നാല്‍ 200-ഡിഎംഎ നിലവാരത്തിന് താഴെയുമാണ്). നിലവില്‍ മൂന്ന് മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഓഹരികളുള്ളത്. ഇതിനോടൊപ്പം ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐ, 50 നിലവാരത്തിന് മുകളില്‍ തുടരുന്നതും ശുഭസൂചനയാണ്.
ലക്ഷ്യവില 655- 680
ചൊവ്വാഴ്ച രാവിലെ 600 രൂപ നിലവാരത്തിലാണ് എച്ച്ഡിഎഫ്സി ലൈഫ് ഓഹരി നില്‍ക്കുന്നത്. ഇവിടെ നിന്നും 655- 680 നിലവാരങ്ങളിലേക്ക് ഓഹരി വില ഉയരാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ സൂചിപ്പിച്ചു. അതേസമയം 560 നിലവാരത്തിലാണ് ഓഹരിയുടെ ശക്തമായ സപ്പോര്‍ട്ട് മേഖല. അതേസമയം 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 776 രൂപയും താഴ്ന്ന വില 497 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 9 ശതമാനത്തോളം മുന്നേറ്റമുണ്ടായി. ഇതോടെ ഈവര്‍ഷം ഇതുവരെയുള്ള നഷ്ടം 8 ശതമാനത്തോളമായി കുറച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
