ജുന്‍ജുന്‍വാലയുടെ ഈ കേരളാ ഓഹരിയില്‍ ബ്രേക്കൗട്ട്; ഇപ്പോള്‍ വാങ്ങിയാല്‍ 30% നേട്ടം

ഓഹരി വിപണിയില്‍ വിജയത്തേരിലേറിയ വമ്പന്‍ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന സാധാരണക്കാരായ നിക്ഷേപകര്‍ ഏറെയുണ്ട്. കമ്പനികളുടെ അടിസ്ഥാനപരമായ കാര്യങ്ങളും ബിസിനസ് സാധ്യതയുമൊക്കെ വിലയിരുത്തിയാവും ഇക്കൂട്ടര്‍ നിക്ഷേപത്തിനായി ഓഹരികളെ തെരഞ്ഞെടുക്കുക എന്ന വിശ്വാസമാണ് റീട്ടെയില്‍ നിക്ഷേപകരെ പിന്തുടരാന്‍ പ്രേരിപ്പിക്കുന്ന ഘടകം.

ഇത്തരത്തില്‍ ഏറെ ആരാധകവൃന്ദമുള്ള നിക്ഷേപകനാണ് രാകേഷ് ജുന്‍ജുന്‍വാല. അദ്ദേഹത്തിന്റെ പോര്‍ട്ട്ഫോളിയോയുടെ ഭാഗമായ ഒരു മിഡ് കാപ് ഓഹരി സംബന്ധിച്ച വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.

കേരളം

ഒരിടവേളയ്ക്കു ശേഷം മുന്നേറ്റത്തിന്റെ പാതയിലേക്ക് കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ മടങ്ങിയെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടതിന്റെ പിന്നാലെ കുതിപ്പ് ശക്തമാക്കിയ ഓഹരി, ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം മെച്ചപ്പെടുത്തി മുന്നേറുകയാണ്. ഇതിനിടെ ഫെഡറല്‍ ബാങ്ക് ഓഹരിക്ക് ബ്രോക്കറേജ് സ്ഥാപനമായ ജിസിഎല്‍ സെക്യൂരിറ്റീസ് 'ബൈ' റേറ്റിങ് നല്‍കി.

ഫെഡറല്‍ ബാങ്ക്

ഫെഡറല്‍ ബാങ്ക്

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക്. 1931-ല്‍ തിരുവല്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രാവന്‍കൂര്‍ ഫെഡറല്‍ ബാങ്ക് എന്ന സ്ഥാപനം 1945-ലാണ് എറണാകുളം ആലുവ കേന്ദ്രമാക്കി മാറ്റി സ്ഥാപിച്ചത്. നിലവില്‍ 1.12 കോടി ഉപഭോക്താക്കളും 1,300-ഓളം ശാഖകളും ബാങ്കിനുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും നേരിട്ട് ശാഖകളുള്ള ഫെഡറല്‍ ബാങ്കിന് മലയാളി പ്രവാസികളുടെ സ്ഥിര നിക്ഷേപത്തില്‍ ഭൂരിഭാഗവും കൈയടക്കാന്‍ സാധിച്ചിട്ടുണ്ട്.

ഐഡിബിഐ ബാങ്കുമായി ചേര്‍ന്ന് ഇന്‍ഷൂറന്‍സ് മേഖലയില്‍ സംയുക്ത സംരംഭവും ഫെഡ്ഫിന എന്ന ബ്രാന്‍ഡില്‍ എന്‍ബിഎഫ്സി മേഖലയില്‍ സ്വന്തം ഉപകമ്പനിയും നടത്തുന്നുണ്ട്.

അനുകൂല ഘടകം

അനുകൂല ഘടകം

ഫണ്ടമെന്റല്‍-: റീട്ടെയില്‍ വായ്പകളില്‍ ശ്രദ്ധയൂന്നീയിരിക്കുന്നതും ഫീസ് ഇനങ്ങളില്‍ നിന്നുള്ള വരുമാനം ഉയരുന്നതും തൃപ്തികരമായ മൂലധന പര്യാപ്തതയും ശക്തമായ നീക്കിയിരിപ്പും ഫെഡറല്‍ ബാങ്ക് ഓഹരിക്ക് അടിസ്ഥാനപരമായ അനുകൂല ഘടകങ്ങളാണ്. ഇതിനിടെ ജൂണ്‍ പാദത്തിലെ ബിസിനസ് റിപ്പോര്‍ട്ട് പ്രകാരം ബാങ്കിന്റെ ആകെ നിക്ഷേപം 8.2 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1.83 ലക്ഷം കോടിയായി ഉയര്‍ന്നു. അതുപോലെ വായ്പാ വിതരണം 16.3 ശതമാനം വര്‍ധിച്ച് 1.54 ലക്ഷം കോടിയിലേക്കുമെത്തി.

ടെക്നിക്കല്‍

ടെക്നിക്കല്‍-: 5, 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഫെഡറല്‍ ബാങ്ക് ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്. സമാനമായി ടെക്നിക്കല്‍ സൂചകങ്ങളും മൂവിങ് ആവറേജുകളുടെ ക്രോസ്ഓവറും കുതിപ്പിനുള്ള ലക്ഷണങ്ങള്‍ നല്‍കുന്നു. അടുത്തിടെ 107 നിലവാരം മറികടന്ന് ഓഹരിയില്‍ ബ്രേക്കൗട്ട് പ്രകടമാക്കി. ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഓഹരി തുടരുന്നത്. 100 രൂപ നിലവാരത്തിന് മുകളില്‍ തുടരുന്നിടത്തോളം ഓഹരിയില്‍ കുതിപ്പിനുള്ള ശ്രമം തുടരും.

ലക്ഷ്യവില 144

ലക്ഷ്യവില 144

വെള്ളിയാഴ്ച 111 രൂപ നിലവാരത്തിലായിരുന്നു ഫെഡറല്‍ ബാങ്ക് ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും ഓഹരി 144 രൂപ നിലവാരത്തിലേക്ക് മുന്നേറാം എന്നാണ് ജിസിഎല്‍ സെക്യൂരിറ്റീസിന്റെ വിലയിരുത്തല്‍. ഇതിലൂടെ അടുത്ത 6-9 മാസത്തിനകം 30 ശതമാനത്തോളം നേട്ടമാണ് ലക്ഷ്യമിടുന്നത്.

അതേസമയം 52 ആഴ്ച കാലയളവില്‍ ഫെഡറല്‍ ബാങ്ക് (BSE: 500469, NSE : FEDERALBNK) ഓഹരിയുടെ ഉയര്‍ന്ന വില കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 112.45 രൂപയും താഴ്ന്ന വില 77.50 രൂപയുമാണ്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖയ്ക്കും കൂടി ഫെഡറല്‍ ബാങ്കിന്റെ 3.65 ശതമാനം ഓഹരികള്‍ സ്വന്തമാണ്. രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് സ്വന്തം നിലയില്‍ 2.64 ശതമാനം അഥവാ 5,47,21,060 ഓഹരികളും ഭാര്യ രേഖയുമായി ചേര്‍ന്ന് 1.01 ശതമാനം അഥവാ 2,10,00,000 ഓഹരികളുമാണ് കരസ്ഥമാക്കിയിട്ടുള്ളത്.

അതേസമയം ഫെഡറല്‍ ബാങ്കിന്റെ ആകെ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ക്ക് 26.01 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 43.25 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 30.74 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.

ഡിവിഡന്റ്

അതേസമയം മുടങ്ങാതെ ഡിവിഡന്റ് നല്‍കുന്ന ഫെഡറല്‍ ബാങ്ക് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.62 ശതമാനവും പ്രതിയോഹരി ബുക്ക് വാല്യൂ 92.96 രൂപ നിരക്കിലുമാണ്. സ്വകാര്യ ബാങ്ക് ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 24.61 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ ഫെഡറല്‍ ബാങ്കിന്റേത് 10.21 മടങ്ങിലേ ഉള്ളൂവെന്നതും ശ്രദ്ധേയം.

നിലവില്‍ ബാങ്കിന്റെ വിപണിമൂല്യം 23,314 കോടിയാണ്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 12.54 ശതമാനവും മൂന്ന് മാസത്തിനിടെ 30 ശതമാനം നേട്ടവും ഓഹരി സമ്മാനിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിസിഎല്‍ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X