ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കും വ്യാപാരങ്ങള്‍ക്കുമായി കൂടുതല്‍ നിക്ഷേപകരും ആശ്രയിക്കുന്നത് 'ടെക്നിക്കല്‍ അനാലിസി'സിനെയാണ്. ഓഹരിയുടെ ചാര്‍ട്ടുകളില്‍ നിയതമായ ക്രമത്തിലും രൂപങ്ങളിലും പ്രത്യക്ഷമാകുന്ന പാറ്റേണുകളില്‍ നിന്നും അതില്‍ അന്തര്‍ലീനമായിരിക്കുന്ന ട്രെന്‍ഡിനെ തിരിച്ചറിയുന്ന അപഗ്രഥന രീതിയാണിത്.
ഗോള്‍ഡണ്‍ ക്രോസോവര്‍
ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരം മറികടക്കുമ്പോള്‍ രൂപപ്പെടുന്നതാണ് 'ഗോള്‍ഡന്‍ ക്രോസോവര്‍' പാറ്റേണ്‍. ഓഹരിയുടെ 50-ദിവസ മൂവിങ് ആവറേജ് (DMA) നിലവാരം 200-ഡിഎംഎ നിലവാരം മറികടക്കുന്ന സാഹചര്യമാണിത്. ടെക്നിക്കല്‍ ചാര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരമൊരു പാറ്റേണ്‍, അടിസ്ഥാനമാക്കിയിരിക്കുന്ന ഓഹരിയുടെ അന്തര്‍ലീനമായ ബുള്ളിഷ് ട്രെന്‍ഡിന്റെ സാധൂകരണം കൂടിയാണ്.
അസ്ഥിരമായ വിപണിയില്‍ നിക്ഷേപതന്ത്രം രൂപപ്പെടുത്താന്‍ ഇത്തരം ക്രോസോവറുകള്‍ ഏറെ ഫലപ്രദമാണ്. ഏറ്റവുമൊടുവില്‍ ഗോള്‍ഡന്‍ ക്രോസോവര്‍ പാറ്റേണ്‍ ദൃശ്യമായ 6 സ്മോള്‍ കാപ് ഓഹരികളുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
റെപ്കോ ഹോം ഫൈനാന്‍സ്
ചെന്നൈ കേന്ദ്രമാക്കി ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് റെപ്കോ ഹോം ഫിനാന്‍സ് ലിമിറ്റഡ്. പ്രധാനമായും ദീര്‍ഘകാല ഭവന വായ്പകളാണ് കമ്പനി വിതരണം ചെയ്യുന്നത്. അതേസമയം തിങ്കളാഴ്ച ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 230.35 രൂപയിലായിരുന്നു. നിലവില്‍ റെപ്കോ ഹോം ഫൈനാന്‍സ് (BSE: 535322, NSE : REPCOHOME) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 202.43 രൂപയിലും 200-ഡിഎംഎ നിലവാരം 200.89 രൂപയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്
ഡൈനമാറ്റിക് ടെക്നോളജീസ്
വ്യോമയാന മേഖല, ഹൈഡ്രോളിക് വ്യവസായം, വാഹന നിര്‍മാണ മേഖലയിലേക്കും ആവശ്യമായ ഹൈഡ്രോളിക് ഗിയര്‍ പമ്പുകളും ഓട്ടോമോട്ടീവ് ടര്‍ബോചാര്‍ജറുകളും നിര്‍മിക്കുന്ന കമ്പനിയാണ് ഡൈനമാറ്റിക് ടെക്നോളജീസ്. കഴിഞ്ഞ ദിവസം ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 2,318.90 രൂപയിലായിരുന്നു. അതേസമയം ഡൈനമാറ്റിക് ടെക്നോളജീസ് (BSE: 505242, NSE : DYNAMATECH) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 2,089.35 രൂപയിലും 200-ഡിഎംഎ നിലവാരം 2,084.84 രൂപയിലുമാണ് ഏറ്റവുമൊടുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മനോരമ ഇന്‍ഡസ്ട്രീസ്
സവിശേഷ കുരു/ വിത്തിനങ്ങളില്‍ നിന്നും എണ്ണയും നെയ്യുമൊക്കെ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് മനോരമ ഇന്‍ഡസ്ട്രീസ്. അതേസമയം തിങ്കളാഴ്ച ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 1,196.80 രൂപയിലായിരുന്നു. നിലവില്‍ മനോരമ ഇന്‍ഡസ്ട്രീസ് (BSE: 541974, NSE : MANORAMA) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 1,199.74 രൂപയിലും 200-ഡിഎംഎ നിലവാരം 1,197.09 രൂപയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എഡല്‍വീസ് ഫിനാന്‍ഷ്യല്‍
ധനകാര്യ മേഖലയിലെ മുന്‍നിര കമ്പനിയാണ് എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്. ബിസിനസ് സംരംഭങ്ങള്‍ക്കു വേണ്ട ധനകാര്യ പിന്തുണയും ഭരണ നിര്‍വഹണ ചുമതലയും നിക്ഷേപ ബാങ്കിംഗ് സേവനങ്ങളിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 60 രൂപയിലായിരുന്നു. അതേസമയം എഡല്‍വീസ് ഫിനാന്‍ഷ്യല്‍ (BSE: 532922, NSE : EDELWEISS) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 60.75 രൂപയിലും 200-ഡിഎംഎ നിലവാരം 60.67 രൂപയിലുമാണ് ഏറ്റവുമൊടുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഗതി
രാജ്യത്തെ ഏറ്റവും വലിയ സംയോജിത ലോജിസ്റ്റിക് കമ്പനിയാണ് ഗതി ലിമിറ്റഡ്. ഹൈദരാബാദ് ആസ്ഥാനമായി 1989-ലാണ് തുടക്കം. അതിവേഗത്തില്‍ സമയബന്ധിതമായി രാജ്യത്ത് എവിടെയും പാഴ്സല്‍ എത്തിക്കാന്വിധം ശക്തമായ വിതരണ ശൃംഖലയുണ്ട്. അതേസമയം തിങ്കളാഴ്ച ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 166.25 രൂപയിലായിരുന്നു. നിലവില്‍ ഗതി (BSE: 532345, NSE : GATI) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 162.95 രൂപയിലും 200-ഡിഎംഎ നിലവാരം 162.79 രൂപയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബാള്‍മര്‍ ലാറി & കമ്പനി
സ്റ്റീല്‍ ബാരലുകളും വ്യാവസായിക ലൂബ്രിക്കന്റുകളും ലെതര്‍ കെമിക്കലുകളും ട്രാവല്‍, ലോജിസ്റ്റിക്സ് മേഖലകളിലൊക്കെ സംരംഭങ്ങളുള്ള കമ്പനിയാണ് കൊല്‍ക്കത്ത ആസ്ഥാനമായ ബാള്‍മര്‍ ലാറി & കമ്പനി ലിമിറ്റഡ്. 1859-ല്‍ സ്വകാര്യ കമ്പനിയായി പ്രവര്‍ത്തനം തുടങ്ങിയശേഷം 1972-ലാണ് പൊതുമേഖല സ്ഥാപനമായി മാറിയത്.
കഴിഞ്ഞ ദിവസം ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 110.05 രൂപയിലായിരുന്നു. അതേസമയം ബാള്‍മര്‍ ലാറി & കമ്പനി (BSE: 523319, NSE : BALMLAWRIE) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 118.86 രൂപയിലും 200-ഡിഎംഎ നിലവാരം 118.85 രൂപയിലുമാണ് ഏറ്റവുമൊടുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications