സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട നൂറ് കണക്കിന് ഓഹരികളില്‍ നിന്നും മികച്ചവയെ തെരഞ്ഞെടുക്കുന്നതിന് നിക്ഷേപകര്‍ വിവിധ മാര്‍ഗങ്ങളാണ് അവലംബിക്കാറുള്ളത്. ഇതില്‍ ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കും വ്യാപാരങ്ങള്‍ക്കുമായി ഏറ്റവും കൂടുതല്‍ പേരും ആശ്രയിക്കുന്നത് 'ടെക്നിക്കല്‍ അനാലിസി'സിനെയാണ്. ഓഹരിയുടെ ചാര്‍ട്ടുകളില്‍ നിയതമായ ക്രമത്തിലും രൂപങ്ങളിലും പ്രത്യക്ഷമാകുന്ന പാറ്റേണുകളില്‍ നിന്നും അതില്‍ അന്തര്‍ലീനമായിരിക്കുന്ന ട്രെന്‍ഡിനെ തിരിച്ചറിയുന്ന അപഗ്രഥന രീതിയാണിത്.
ഗോള്‍ഡണ്‍ ക്രോസോവര്‍
ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരം മറികടക്കുമ്പോള്‍ രൂപപ്പെടുന്നതാണ് 'ഗോള്‍ഡന്‍ ക്രോസോവര്‍' പാറ്റേണ്‍. ടെക്നിക്കല്‍ ചാര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരമൊരു പാറ്റേണ്‍ അടിസ്ഥാനമാക്കിയിരിക്കുന്ന ഓഹരിയില്‍ അന്തര്‍ലീനമായ ബുള്ളിഷ് ട്രെന്‍ഡിന്റെ സാധൂകരണം കൂടിയാണ്. അതായത് ഓഹരിയുടെ 50-ദിവസ മൂവിങ് ആവറേജ് (ഡിഎംഎ) നിലവാരം 200-ഡിഎംഎ നിലവാരം മറികടക്കുന്ന സാഹചര്യമാണിത്. അസ്ഥിരമായ വിപണിയില്‍ നിക്ഷേപതന്ത്രം രൂപപ്പെടുത്താന്‍ ഇത്തരം ക്രോസോവറുകള്‍ ഏറെ ഫലപ്രദമാണ്.
അതേസമയം ഏറ്റവുമൊടുവിലായി ഗോള്‍ഡന്‍ ക്രോസോവര്‍ പാറ്റേണ്‍ തെളിഞ്ഞ 4 ബ്രേക്കൗട്ട് ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
സുന്ദ്രം ഫാസ്റ്റ്നേര്‍സ്
പ്രമുഖ സംരംഭകരായ ടിവിഎസ് ഗ്രൂപ്പിന്റെ ഉപകമ്പനിയാണ് സുന്ദ്രം ഫാസ്റ്റ്നേര്‍സ് ലിമിറ്റഡ്. വാഹന, ഊര്‍ജ, അടിസ്ഥാന സൗകര്യ മേഖലയിലേക്ക് വേണ്ട യന്ത്രങ്ങളുടെ ഹൈ പ്രിസിഷന്‍ കമ്പോണന്റ്സ് നിര്‍മിക്കുന്ന കമ്പനിയാണിത്.
അതേസമയം കഴിഞ്ഞ ദിവസം ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ് 905 രൂപ നിലവാരത്തിലായിരുന്നു. സുന്ദ്രം ഫാസ്റ്റ്നേര്‍സ് (BSE: 500403, NSE : SUNDRMFAST) ഓഹരിയുടെ 50-ഡിഎംഎ 825 രൂപ നിലവാരത്തിലും 200-ഡിഎംഎ 822 രൂപ നിലവാരത്തിലുമാണുള്ളത്.
ഇമാമി
ഇന്ത്യയിലെ പ്രമുഖ എഫ്എംസിജി കമ്പനിയാണ് ഇമാമി ലിമിറ്റഡ്. ആയൂര്‍വേദത്തില്‍ അധിഷ്ഠിതമായ 300-ലധികം ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നു. ബോറോപ്ലസ്, നവരത്ന, ഫെയര്‍ & ഹാന്‍ഡ്സം, സന്ദു ബാം, കേശ് കിങ്, സന്ദു പഞ്ചറിസ്ത, മെന്തോ പ്ലസ് ബാം എന്നിവ ജനപ്രിയ ബ്രാന്‍ഡ് ഉത്പന്നങ്ങളാണ്.
അതേസമയം കഴിഞ്ഞ ദിവസം ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ് 516 രൂപ നിലവാരത്തിലായിരുന്നു. ഇമാമി (BSE: 531162, NSE : EMAMILTD) ഓഹരിയുടെ 50-ഡിഎംഎ 476 രൂപ നിലവാരത്തിലും 200-ഡിഎംഎ 474 രൂപ നിലവാരത്തിലുമാണുള്ളത്.
ആഫിള് ഇന്ത്യ
മൊബൈല്‍ പരസ്യങ്ങളിലൂടെയും മറ്റ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കായി ഉപഭോക്താക്കളെ നേടിക്കൊടുക്കുന്നതിലും ഇടപാട് നടത്തുന്നതിലുമാണ് ഗ്ലോബല്‍ ടെക്നോളജി കമ്പനിയായ ആഫിള് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ് 1,317 രൂപ നിലവാരത്തിലായിരുന്നു. ആഫിള് ഇന്ത്യ (BSE: 542752, NSE : AFFLE) ഓഹരിയുടെ 50-ഡിഎംഎ 1,162 രൂപ നിലവാരത്തിലും 200-ഡിഎംഎ 1,161 രൂപ നിലവാരത്തിലുമാണുള്ളത്.
ലോറസ് ലാബ്സ്
വിശാഖപട്ടണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര മരുന്ന് നിര്‍മാണ കമ്പനിയാണ് ലോറസ് ലാബ്സ്. ക്യാന്‍സര്‍, ഹെപ്പറ്റൈറ്റിസ്-സി, വൈറസ് വ്യാപനത്തെ നിയന്ത്രിക്കുന്ന മരുന്നുകള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കമ്പനി നിര്‍മിക്കുന്നു. പുതിയ മരുന്നുകള്‍ക്കായുള്ള ഗവേഷണ മേഖലയിലും കമ്പനി ശ്രദ്ധ നല്‍കുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ് 531 രൂപ നിലവാരത്തിലായിരുന്നു. ലോറസ് ലാബ്സ് (BSE: 540222, NSE : LAURUSLABS) ഓഹരിയുടെ 50-ഡിഎംഎ 539 രൂപ നിലവാരത്തിലും 200-ഡിഎംഎ 538 രൂപ നിലവാരത്തിലുമാണുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
