ബുള്ളിഷ് പാതയിലേക്ക് മടങ്ങിയെത്തിയ 2 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍; ഓഗസ്റ്റില്‍ നേടാം ഇരട്ടയക്ക ലാഭം

തുടര്‍ച്ചയായ രണ്ടാം വ്യാപാര ആഴ്ചയിലും വിപണിയില്‍ ആവശേക്കുതിപ്പ് പ്രകടമായിരുന്നു. അനുകൂല ആഗോള ഘടകങ്ങളുടെ പശ്ചാത്തലത്തിലാണ് വിപണിയിലെ മുന്നേറ്റം. ഇതോടെ ഓഹരി സൂചികകള്‍ ജൂലൈ മാസത്തില്‍ ഒന്നര വര്‍ഷത്തിനിടയിലെ മകിച്ച നേട്ടവും കൈവരിച്ചു. വിപണിയില്‍ ഉണര്‍വ് പ്രകടമായ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് മാസത്തിലേക്ക് ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 2 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

ടാറ്റ കെമിക്കല്‍സ്

ടാറ്റ കെമിക്കല്‍സ്

കഴിഞ്ഞയാഴ്ച ടാറ്റ കെമിക്കല്‍സ് ഓഹരികള്‍ 909.9 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 1,000 രൂപ ലക്ഷ്യമാക്കി ഈ മിഡ് കാപ് ഓഹരി വാങ്ങിക്കാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3-4 ആഴ്ചയ്ക്കകം 10 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 862 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

പാറ്റേണ്‍

അടുത്തിടെ 780 രൂപ നിലവാരത്തില്‍ ടാറ്റ കെമിക്കല്‍സ് (BSE: 500770, NSE : TATACHEM) ഓഹരിയുടെ ചാര്‍ട്ടില്‍ ബുള്ളിഷ് റിവേഴ്‌സലായ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ രൂപപ്പെട്ടിരുന്നു. ഇതിനു ശേഷം ഓഹരിയില്‍ ക്രമാനുഗതമായ മുന്നേറ്റം പ്രകടമാണ്. ചാര്‍ട്ടില്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. കഴിഞ്ഞയാഴ്ചയോടെ സ്ഥിരതയാര്‍ജിക്കല്‍ റേഞ്ച് മറികടന്നും മുന്നേറിയിട്ടുണ്ട്.

കൂടാതെ 200- ദിവസ ഇഎംഎ നിലവാരത്തിന് മുകളിലാണ് കഴിഞ്ഞയാഴ്ച ടാറ്റ കെമിക്കല്‍സ് ഓഹരികള്‍ ക്ലോസ് ചെയ്തത് എന്നതും ശ്രദ്ധേയം. 20, 50- ഡിഎംഎ നിലവാരങ്ങള്‍ക്ക് മുകളിലേക്ക് എത്തിയതും ആര്‍എസ്‌ഐ സൂചകം ഉയരുന്നതും ശുഭസൂചനയാണ്.

ടാറ്റ പവര്‍ കമ്പനി

ടാറ്റ പവര്‍ കമ്പനി

രാജ്യത്തെ സ്വകാര്യ മേഖലയിലെ മുന്‍നിര വൈദ്യുതോത്പാദന കമ്പനിയായ ടാറ്റ പവറിന്റെ ഓഹരികള്‍ വെള്ളിയാഴ്ച 221.90 രൂപയിലായിരുന്നു ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 255 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3-4 ആഴ്ചയ്ക്കുള്ളില്‍ 15 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് 210 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

ഓഹരി

ഇക്കഴിഞ്ഞ ഏപ്രിലില്‍ ടാറ്റ പവര്‍ (BSE: 500400, NSE : TATAPOWER) ഓഹരിയുടെ സര്‍വകാല റെക്കോഡ് ഉയര്‍ന്ന നിലവാരമായ 282 രൂപയിലേക്ക് എത്തിയിരുന്നു. തുടര്‍ന്നുള്ള രണ്ട് മാസത്തില്‍ കടുത്ത വില്‍പന സമ്മര്‍ദം അഭിമുഖീകരിച്ച ഓഹരികള്‍ 190 രൂപയിലേക്ക് തിരുത്തല്‍ നേരിട്ടു. എന്നിരുന്നാലും സാവധാനത്തില്‍ ടാറ്റ പവര്‍ ഓഹരിയില്‍ 'റൗണ്ടിങ് ബോട്ടം' പാറ്റേണിലുള്ള സ്ഥിരതയാര്‍ജിക്കല്‍ പ്രകടമാണ്. ഇടക്കാലയളവില്‍ മുന്നേറ്റം തുടരുമെന്നാണ് പ്രതീക്ഷ.

നിഫ്റ്റി എങ്ങനെ ?

നിഫ്റ്റി എങ്ങനെ ?

നിര്‍ണായകമായ 17,000 നിലവാരത്തിന് മുകളിലും 200- ദിവസ മൂവിങ് ആവറേജ് (17,033) മറികടന്നും നിഫ്റ്റി സൂചികയ്ക്ക് ക്ലോസ് ചെയ്യാന്‍ സാധിച്ചത് വിപണിയിലെ ബുള്ളുകള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണ്. ഇനി നിഫ്റ്റിക്ക് തൊട്ടു മുന്നിലുള്ള കടമ്പ 17,500 നിലവാരത്തിലാണ്. ഇതും ഭേദിക്കാനായാല്‍ 17,800/ 18,000 നിലവാരം ലക്ഷ്യമിടാം.

എന്നിരുന്നാലും സമീപ ദിവസങ്ങളില്‍ മികച്ച മുന്നേറ്റം കാഴ്ച വെച്ചതു കൊണ്ട് ലാഭമെടുപ്പിനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അങ്ങനെയെങ്കില്‍ 16,950/ 16,800 നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിക്കാന്‍ നിഫ്റ്റി സൂചിക ശ്രമിക്കും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X