ആഗോള തലത്തില്‍ നിന്നുള്ള ഘടകങ്ങളും വാര്‍ത്തകളും അനുകൂലമായത് ആഭ്യന്തര വിപണിയില്‍ ആവേശക്കുതിപ്പിന് വഴിയൊരുക്കുന്നു. ഇതിനോടകം പ്രധാന സൂചികകള്‍ നാലു മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞു. ഭൂരിഭാഗം കമ്പനികളും മികച്ച ഒന്നാം പാദഫലം പുറത്തുവിടുന്നതും വിപണിക്ക് പിന്തുണയേകുന്നു. ഇതിനിടെ ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്നതും ബ്രേക്കൗട്ട് കുതിപ്പ് നടത്തുന്നതുമായ 3 ഓഹരികളെ ചുവടെ ചേര്‍ക്കുന്നു.
പിഐ ഇന്‍ഡസട്രീസ്
ആഭ്യന്തര/ ആഗോള വിപണികൡ മുന്‍നിര അഗ്രോ കെമിക്കല്‍ ഉത്പന്ന നിര്‍മാതാക്കളായ പിഐ ഇന്‍ഡസ്ട്രീസ് ഓഹരി കഴിഞ്ഞ ദിവസം 3,065.80 രൂപയിലായിരുന്നു ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 3,670 രൂപ ലക്ഷ്യമാക്കി ഈ ലാര്‍ജ് കാപ് ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 20 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,849 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കാരണം: അടുത്തിടെ പിഐ ഇന്‍ഡസ്ട്രീസ് (BSE: 523642, NSE : PIIND) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'ഡബിള്‍ ബോട്ടം' പാറ്റേണില്‍ നിന്നും ബ്രേക്കൗട്ട് പ്രകടമാണ്. ഇാതൊരു ബുള്ളിഷ് റിവേഴ്സല്‍ പാറ്റേണ്‍ കൂടിയാണ്. ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും കുതിപ്പിന്റെ അന്തര്‍ലീന ശക്തിയെ ഊട്ടിയുറപ്പിക്കുന്നു. നിലവില്‍ 50-ദിവസ ഇഎംഎ നിലവാരത്തിന് മുകളിലാണ് ഓഹരി തുടരുന്നത്. ഇതും പിഐ ഇന്‍ഡസ്ട്രീസ് ഓഹരിക്ക് അനുകൂല ഘടകമാണ്.
കൂടാതെ പ്രധാന ടെക്നിക്കല്‍ സൂചകങ്ങളിലൊന്നായ ആര്‍എസ്ഐയുടെ ദിവസ, ആഴ്ച ചാര്‍ട്ടുകളില്‍ 50 നിലവാരത്തിന് മുകളില്‍ നില്ക്കുന്നതും കുതിപ്പിനുള്ള ലക്ഷണമാണ്.
ജിഎന്‍എഫ്സി
വ്യാവസായിക കെമിക്കല്‍ ഉത്പന്നങ്ങളും വിവിധ കാര്‍ഷിക വളവും നിര്‍മിക്കുന്ന ഗുജറാത്ത് സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ഗുജറാത്ത് നര്‍മദ വാലി ഫെര്‍ട്ടിലൈസര്‍ & കെമിക്കല്‍സ് (ജിഎന്‍എഫ്സി). ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ് ഇന്നലെ 751.90 രൂപയിലായിരുന്നു. ഈ നിലവാരത്തില്‍ നിന്നും 900 രൂപ ലക്ഷ്യമാക്കി ജിഎന്‍എഫ്സി ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു.
ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍ ജിഎന്‍എഫ്സി ഓഹരിയില്‍ നിന്നും 26 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 645 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കാരണം: നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ജിഎന്‍എഫ്സി (BSE: 500670, NSE : GNFC) ഓഹരിയില്‍ 'റൗണ്ടിങ് ബോട്ടം' പാറ്റേണില്‍ നിന്നും ബ്രേക്കൗട്ട് സംഭവിച്ചിരുന്നു. ഇതിനു ശേഷം സ്ഥിരതയാര്‍ജിച്ച ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 18/36 ദിവസ ഇഎംഎ നിലവാരത്തില്‍ പോസിറ്റീവ് ക്രോസ് ഓവര്‍ പ്രകടമാണ്. ഇതും ഓഹരി വില കുതിക്കുമെന്നതിന്റെ സൂചനയാണ്.
എല്‍ & ടി ഇന്‍ഫോടെക്
പ്രമുഖ ഐടി കമ്പനിയായ എല്‍ & ടി ഇന്‍ഫോടെക് (എല്‍ടിഐ) ഓഹരികള്‍ ഇന്നലെ 4,649.10 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 5,400 രൂപ ലക്ഷ്യമാക്കി ഈ ലാര്‍ജ് കാപ് ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു.
ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കുള്ളില്‍ 16 ശതമാനം നേട്ടമാണ് എല്‍ടിഐ ഓഹരിയില്‍ നിന്നും ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 4,200 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കാരണം: എല്‍ടിഐയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ നിര്‍ണയാക നിലവാരമായ 3400/ 3800-ല്‍ നിന്നും പിന്തുണയാര്‍ജിച്ച് കരകയറുന്നതായി കാണാനാവും. കൂടാതെ 'ഡിസെന്‍ഡിങ് ട്രയാംഗിള്‍' പാറ്റേണില്‍ നിന്നും കഴിഞ്ഞയാഴ്ചയോടെ ബ്രേക്കൗട്ട് സംഭവിച്ചിട്ടുമുണ്ട്. ഇതും രണ്ടും എല്‍ടിഐ (BSE: 540005, NSE : LTI) ഓഹരിയില്‍ കുതിപ്പിനുള്ള ലക്ഷണമാണ്. ഓഹരി ഇടപാടുകളുടെ എണ്ണം കൂടുന്നതും ബ്രേക്കൗട്ടിന് അടിവരയിടുന്നു. കഴിഞ്ഞ ദിവസം 'ഗ്യാപ് അപ്പില്‍' വ്യാപാരം ആരംഭിച്ചതും ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും ശുഭസൂചന നല്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications