വിപണിയില്‍ ആവേശക്കുതിപ്പ് തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതും ഏറെക്കാലം ആഭ്യന്തര ഓഹരി വിപണിയില്‍ നിന്നും മാറിനിന്നിരുന്ന വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതും കുതിപ്പിനുള്ള ബലമേകുന്നു. ഇതോടെ പ്രധാന സൂചികകള്‍ മൂന്ന് മാസത്തെ ഉയര്‍ന്ന നിലയിലേക്കും മടങ്ങിയെത്തി.
പ്രധാന സൂചികയായ നിഫ്റ്റിയുടെ തിങ്കളാഴ്ചത്തെ ദിവസ ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡിലാണ് രൂപപ്പെട്ടിരിക്കുന്നത്. സൂചികയുടെ ഇന്‍ട്രാഡേ ചാര്‍ട്ടില്‍ ദൃശ്യമായ ബ്രേക്കൗട്ട് പാറ്റേണ്‍ അടുത്തഘട്ടം കുതിപ്പിനുള്ള സൂചനയാണ്. അതേസമയം നിഫ്റ്റിയുടെ തൊട്ടടുത്ത സപ്പോര്‍ട്ട് മേഖല 17,400 നിലവാരത്തിലാണ്. സൂചികയ്ക്ക് 17,500 നിലവാരത്തിന് മുകളില്‍ തുടരാനാകുമെങ്കില്‍ 17,650/ 17,700 നിലവാരം വരെ മുന്നേറാനാകുമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഇതിനിടെ ഹ്രസ്വകാല വ്യാപാരത്തിനായി പരിഗണിക്കാവുന്ന 4 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
കെപിആര്‍ മില്‍സ്
രാജ്യത്തെ മുന്‍നിര ടെക്സ്റ്റൈല്‍സ് കമ്പനിയായ കെപിആര്‍ മില്‍സിന്റെ ഓഹരികള്‍ കഴിഞ്ഞ ദിവസം 573 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും ഓഹരി വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 595 രൂപയിലേക്ക് ഓഹരി ഉയരാമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 558 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
500 രൂപയില്‍ നിന്നും കുതിച്ചുയര്‍ന്നതിനു ശേഷം കഴിഞ്ഞ കുറെ ആഴ്ചകളിലായി കെപിആര്‍ മില്‍സ് (BSE: 532889, NSE : KPRMILL) ഓഹരികള്‍ സ്ഥിരതയാര്‍ജിക്കലിന്റെ പാതയിലായിരുന്നു. കൂടാതെ ഓഹരിയുടെ ചാര്‍ട്ടില്‍ 560 നിലവാരത്തില്‍ ബുള്ളിഷ് റിവേഴ്സല്‍ സൂചനയായ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമായിട്ടുണ്ട്.
ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫൈനാന്‍സ്
വാഹന വായ്പകളില്‍ ശ്രദ്ധയൂന്നീയിരിക്കുന്ന പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫൈനാന്‍സ് ഓഹരികള്‍ 1,390 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 1,500 രൂപയിലേക്ക് ഓഹരി വില മുന്നേറാം എന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,330 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
1,250 രൂപയില്‍ നിന്നും 1,500 നിലവാരത്തിലേക്ക് മുന്നേറിയ ശ്രീറാം ട്രാന്‍സ്പോര്‍ട്ട് (BSE: 511218, NSE : SRTRANSFIN) ഓഹരികള്‍ ലാഭമെടുപ്പിന് വിധേയമായിരുന്നു. തുടര്‍ന്ന് 61.8 ശതമാനം റീട്രേസ്മെന്റ് നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചു. കൂടാതെ ഓഹരിയുടെ ചാര്‍ട്ടില്‍ 'ബുള്ളിഷ് ഹാമര്‍' പാറ്റേണ്‍ പ്രകടമാണ്. ഇതൊരു ബുള്ളിഷ് സൂചനയാണ്.
പേടിഎം
പ്രമുഖ ഫിന്‍ടെക് സ്ഥാപമായ പേടിഎമ്മിന്റെ ഓഹരികള്‍ 835 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 880 രൂപയിലേക്ക് ഓഹരി വില കുതിക്കാമെന്നാണ് വിലയിരുത്തല്‍. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 814 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
പേടിഎം (BSE: 543396, NSE : PAYTM) ഓഹരികള്‍ ഇടക്കാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളില്‍ തുടരുന്നത് അനുകൂലമാണ്. കൂടാതെ ദിവസ ചാര്‍ട്ടില്‍ ആര്‍എസ്ഐ സൂചകത്തില്‍ ബുള്ളിഷ് ക്രോസ്ഓവര്‍ ദൃശ്യമായതും കുതിപ്പിനുള്ള സൂചനയാണ്.
ഐആര്‍സിടിസി
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നതും റെയില്‍വേ സംബന്ധമായ വിവിധ സേവനങ്ങള്‍ നല്‍കുന്നതുമായ ഐആര്‍സിടിസിയുടെ ഓഹരി 658 രൂപയില്‍ നിന്നും വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 700 രൂപയിലേക്ക് ഓഹരി ഉയരാമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 638 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ഐആര്‍സിടിസി (BSE: 542830, NSE : IRCTC) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ഫ്ലാഗ് പാറ്റേണിലുള്ള ബ്രേക്കൗട്ട് ദൃശ്യമാണ്. അടുത്തിടെ നേരിട്ട സ്ഥിരതയാര്‍ജിക്കല്‍ നിലവാരം ഭേദിച്ചതും ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചതും അനുകൂല ഘടകങ്ങളാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

ഈദ്-ഉല്-ഫിതര് 2026: ഈദ് ഇന്ത്യയില്‍ എപ്പോള്‍? ഈ ദിനത്തില്‍ മാസപ്പിറവിയ്ക്ക് സാധ്യത

യാത്ര പോകുന്നവർ അറിയാൻ, ട്രെയിൻ സർവ്വീസുകളിൽ മാറ്റങ്ങളുണ്ട്, ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി



Click it and Unblock the Notifications