ഇക്കഴിഞ്ഞ വ്യാഴാഴ്ച 15,900 നിലവാരത്തിലേക്ക് നിഫ്റ്റി വീണിരുന്നെങ്കിലും ശക്തമായി തിരികെ വരാന്‍ സൂചികയ്ക്കു കഴിഞ്ഞു. തുടര്‍ന്ന് വെള്ളിയാഴ്ച നേട്ടത്തോടെ ആരംഭിച്ച സൂചിക പിന്നീടും കുതിച്ച് 16,350 നിലവാരങ്ങളിലേക്കെത്തി. ഇതോടെ കഴിഞ്ഞ വ്യാപാര ആഴ്ച നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ആഴ്ച കാലയളവില്‍ പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും ഒരു ശതമാനത്തിലേറെ മുന്നേറ്റം രേഖപ്പെടുത്തി.
ഇനിയെന്ത് ?
വെള്ളിയാഴ്ചത്തെ മുന്നേറ്റത്തോടെ നിഫ്റ്റി സൂചികയുടെ ദിവസ ചാര്‍ട്ടില്‍ 'ബുള്ളിഷ് ഹാമര്‍' കാന്‍ഡില്‍ പാറ്റേണ്‍ രൂപപ്പെട്ടു. ഈ കാന്‍ഡിലില്‍ വലിയ 'ലോവര്‍ വിക്ക്' കൂടി കാണാം. ഇത് താഴ്ന്ന നിലവാരത്തിലെ നിക്ഷേപ താത്പര്യത്തെ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത് 20-ഡിഎംഎ നിലവാരത്തിന് മുകളിലാണ് എന്നതും അനുകൂല ഘടകമാണ്. അതിനാല്‍ 16,250 നിലവാരത്തിന് മുകളിൽ നിഫ്റ്റിക്ക് നിലനില്‍ക്കാന്‍ സാധിച്ചാല്‍ 16,442- 16,666 നിലവാരങ്ങളിലേക്ക് മുന്നേറാന്‍ ഈയാഴ്ച ശ്രമിക്കും. അതേസമയം 16,161- 16,061 നിലവാരങ്ങളില്‍ പിന്തുണ പ്രതീക്ഷിക്കാം.
എസ്ആര്‍എഫ്
കെമിക്കല്‍ വിഭാഗത്തിലെ ലാര്‍ജ് കാപ് കമ്പനിയായ എസ്ആര്‍എഫ് ഓഹരികള്‍ കഴിഞ്ഞയാഴ്ച 2,362 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 2,470 രൂപയിലേക്ക് ഓഹരി ഉയരാമെന്ന് ആനന്ദ് രാത്തി സൂചിപ്പിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,320 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
കാരണം: ഏപ്രില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരത്തില്‍ (2,773 രൂപ) നിന്നും 24 ശതമാനം തിരുത്തല്‍ നേരിട്ടു. 4 മണിക്കൂര്‍ ചാര്‍ട്ടില്‍ എബി=സിഡി (AB=CD) പാറ്റേണ്‍ രൂപപ്പെട്ടിട്ടുണ്ട്. ട്രെന്‍ഡ് മാറുന്നതിന്റെ സൂചനയാണിത്. 4 മണിക്കൂര്‍ ചാര്‍ട്ടിലെ ആര്‍എസ്‌ഐ സൂചകവും 'ഇംപള്‍സീവ് വേവ് സ്ട്രക്ചര്‍' പ്രകടമാക്കി. ഇതും 'ബെയറു'കളുടെ സ്വാധീനം കുറയുന്നതിന്റെ ലക്ഷണമാണ്.
ഗുജറാത്ത് ഗ്യാസ്
രാജ്യത്തെ ഏറ്റവും വലിയ സിറ്റി ഗ്യാസ് വിതരണ കമ്പനിയായ ഗുജറാത്ത് ഗ്യാസിന്റെ ഓഹരികള്‍ വെള്ളിയാഴ്ച 2 ശതമാനത്തിലേറെ ഉയര്‍ന്ന് 554 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 600 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ആനന്ദ് രാത്തി നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 525 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കാരണം: ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ റേഞ്ച് ബ്രേക്കൗട്ട് ദൃശ്യമാണ്. കൂടാതെ ടെക്‌നിക്കല്‍ സൂചകമായ എംഎസിഡിയില്‍ പോസിറ്റീവ് ക്രോസ്ഓവര്‍ പ്രകടമാണ്. കൂടാതെ ആര്‍എസ്‌ഐയുടെ ചാര്‍ട്ടില്‍ 30 നിലവാരത്തില്‍ ഇംപള്‍സീവ് വേവ് പാറ്റേണ്‍ രൂപപ്പെടുന്നതും കുതിപ്പിനുള്ള സൂചനയാണ്.
ജിന്‍ഡാല്‍ സ്റ്റീല്‍
ഉരുക്ക്, ഊര്‍ജം, ഖനനം തുടങ്ങിയ വിഭാഗങ്ങളില്‍ പ്രധാന സംരംഭങ്ങളുള്ള ലാര്‍ജ് കാപ് കമ്പനിയായ ജിന്‍ഡാല്‍ സ്റ്റീല്‍ & പവറിന്റെ ഓഹരികള്‍ കഴിഞ്ഞാഴ്ച 396 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 420 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 385 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
കാരണം: കഴിഞ്ഞ മൂന്ന് മാസക്കാലത്തെ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയതോടെ വ്യാഴാഴ്ച മുതല്‍ ഓഹരിയില്‍ നിക്ഷേപ താത്പര്യം പ്രകടമാണ്. ചാര്‍ട്ടില്‍ വലിയ ബുള്ളിഷ് കാന്‍ഡിലാണ് രൂപപ്പെട്ടിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം യെസ് സെക്യൂരിറ്റീസ്, ആനന്ദ് രാത്തി എന്നിവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications