ജൂണ്‍ 17-നാണ് പ്രധാന സൂചികയായ നിഫ്റ്റി, 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരമായ 15,191-ല്‍ തൊട്ടത്. പിന്നീടുള്ള ഒരു മാസത്തിനിടെ നിഫ്റ്റി സൂചിക 16,600 നിലവാരത്തിലേക്ക് മുന്നേറി. അതായത് 1,400 പോയിന്റിലേറെ നേട്ടം സൂചിക സ്വന്തമാക്കിക്കഴിഞ്ഞു. ഇപ്പോള്‍ സാക്ഷ്യംവഹിക്കുന്ന വിപണിയിലെ കുതിപ്പില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം ഓഹരികളും പങ്കെടുക്കുന്നതും ശ്രദ്ധേയമാണ്.
ആഗോള തലത്തിലുള്ള ഘടകങ്ങള്‍ അനുകൂലമായതും ആഭ്യന്തര വിപണിയുടെ കുതിപ്പിന് പിന്ബലമേകുന്നുണ്ട്. അമേരിക്കയില്‍ സാമ്പത്തിക വളര്‍ച്ച കുറയാമെങ്കിലും മാന്ദ്യത്തിലേക്ക് വീഴില്ലെന്ന നിഗമനങ്ങളും ഇത്തവണത്തെ യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ കടുത്ത തോതിലുള്ള പലിശ നിരക്ക് വര്‍ധനവ് നടപ്പാക്കില്ലെന്ന പ്രത്യാശയും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുന്നതും ആഗോള തലത്തില്‍ അനുകൂല ഘടകങ്ങളാകുന്നു.
ഈയൊരു പശ്ചാത്തലത്തില്‍ അടുത്ത 2-3 ആഴ്ചക്കാലയളവില്‍ ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 3 ഓഹരികളും അതിനുള്ള കാരണങ്ങളും ചുവടെ ചേര്‍ക്കുന്നു.
ഭാരത് ഇലക്ട്രോണിക്സ്
പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയിലെ വമ്പന്‍ കമ്പനിയായ ഭാരത് ഇലക്ട്രോണിക്സിന്റെ ഓഹരികള്‍ കഴിഞ്ഞ ദിവസം 268 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 318 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 18 ശതമാനം ലാഭമാണ് നോട്ടമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 235 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ഭാരത് ഇലക്ട്രോണിക്സ് (BSE: 500049, NSE : BEL) ഓഹരിയുടെ ദിവസ/ ആഴ്ച/ മാസ കാലയളവിലെ ചാര്‍ട്ടുകളിലും കുതിപ്പിന്റെ ലക്ഷണമായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്. ബെല്‍ ഓഹരി ഇന്നലെ പുതിയ സര്‍വകാല റെക്കോഡ് നിലവാരം കുറിച്ചു. എല്ലാ ചാര്‍ട്ടിലും ആര്‍എസ്ഐ സൂചകം 60 നിലവാരത്തിന് മുകളില്‍ തുടരുന്നതും ഓഹരിയിലെ കുതിപ്പിന് അടിവരയിടുന്നു.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐയുടെ ഓഹരികള്‍ ഇന്നലെ 512 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 624 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 22 ശതമാനം വരെ ലാഭമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 474 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
200 ദിവസ മൂവിങ് ആവറേജ് നിലവാരത്തില്‍ പിന്തുണ സ്വീകരിച്ചാണ് എസ്ബിഐ (BSE: 500112, NSE : SBIN) ഓഹരിയുടെ കുതിപ്പ്. നിലവില്‍ 3 മാസത്തെ ഉയര്‍ന്ന നിലവാരത്തിലുള്ള ഓഹരിയുടെ ദിവസ/ ആഴ്ച/ മാസ കാലയളവിലുള്ള ചാര്‍ട്ടുകളില്‍ കുതിപ്പിന്റെ ലക്ഷണമായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. ഇടപാടുകള്‍ വര്‍ധിക്കുന്നതും എസ്ബിഐ ഓഹരിയുടെ എല്ലാ ചാര്‍ട്ടിലും ആര്‍എസ്ഐ സൂചകം 58 നിലവാരത്തിന് മുകളില്‍ തുടരുന്നതും ശുഭസൂചനയാണ്.
എല്‍ & ടി
രാജ്യത്തെ ഏറ്റവും വലിയ എന്‍ജിനീയറിങ് സ്ഥാപനങ്ങളിലൊന്നായ എല്‍ & ടിയുടെ ഓഹരികള്‍ കഴിഞ്ഞ ദിവസം 1,765 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 2,078 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 18 ശതമാനം ലാഭമാണ് നോട്ടമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,630 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ജനുവരിയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും എല്‍ & ടി (BSE: 500510, NSE : LT) ഓഹരി 30 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. താഴ്ന്ന നിലവാരത്തില്‍ നിന്നും കരകയറുന്ന ഈ ബ്ലൂചിപ് ഓഹരിയുടെ ദിവസ/ ആഴ്ച/ മാസ കാലയളവിലുള്ള ചാര്‍ട്ടില്‍ കുതിപ്പിന്റെ ലക്ഷണമായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്.
20-ആഴ്ച മൂവിങ് നിലവാരത്തിന് മുകളിലാണ് കഴിഞ്ഞ 3 ആഴ്ചയായി എല്‍ & ടി ഓഹരി തുടരുന്നത് എന്നതും ശ്രദ്ധേയം. ആര്‍എസ്ഐ സൂചകം 55 നിലവാരത്തിന് മുകളില്‍ നിലനിര്‍ത്തുന്നതും കുതിപ്പിനുള്ള സൂചനയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications