രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം പ്രധാന സൂചികകള്‍ നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. നിര്‍ണായക നിലവാരം മറികടന്നുള്ള മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് സൂചികകള്‍ ക്ലോസ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയം. വിപണിയില്‍ കാറ്റ് അനുകൂലമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 4 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.
ഡോ. ലാല്‍ പാത്ലാബ്സ്
രാജ്യത്തെ മുന്‍നിര രോഗനിര്‍ണയ കേന്ദ്രങ്ങളുടെ ശൃംഖലയായ ഡോ. ലാല്‍ പാത്ലാബ്സ് ഓഹരികള്‍ ഇന്നു 2,170 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 2,350 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു. ഈ ഹ്രസ്വകാല ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,070 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കാരണം: ഡോ. ലാല്‍ പാത്ലാബ്സ് (BSE: 539524, NSE : LALPATHLAB) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'ഡബിള്‍ ബോട്ടം' പാറ്റേണില്‍ രൂപപ്പെട്ടതിനു ശേഷം ബ്രേക്കൗട്ട് പ്രകടമാണ്.
പിവിആര്‍
രാജ്യത്തെ ഏറ്റവും വലിയ സിനിമ തിയറ്റര്‍ ശൃംഖലയായ പിവിആര്‍ ഓഹരികള്‍ ഇന്ന് 2,022 രൂപയിലായിരുന്നു ക്ലോസിങ്. ഈ നിലവാരത്തില്‍ നിന്നും 2,220 രൂപയിലേക്ക് ഓഹരിയുടെ വില ഉയരാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് സൂചിപ്പിച്ചു. ഇന്നത്തെ ക്ലോസിങ് നിലവാരത്തില്‍ നിന്നും ഈ ഓഹരി വാങ്ങുന്നവര്‍ 1,920 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
കാരണം: പിവിആര്‍ (BSE: 532689, NSE : PVR) ഓഹരിയുടെ നിരവധി വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 2,000 മറികടന്നതോടെ ബ്രേക്കൗട്ട് ദൃഡമാക്കി.
ഗുജറാത്ത് ആല്‍ക്കലീസ്
കെമിക്കല്‍ മേഖലയിലെ മുന്‍നിര കമ്പനിയായ ഗുജറാത്ത് ആല്‍ക്കലീസ് & കെമിക്കല്‍സ് ഓഹരികള്‍ ഇന്നു 726 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 760/ 790 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ ഹ്രസ്വകാല ട്രേഡിനുള്ള സ്റ്റോപ് ലോസ് 690 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കാരണം: ഗുജറാത്ത് ആല്‍ക്കലീസ് (BSE: 530001, NSE : GUJALKALI) ഓഹരിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'റൈസിങ് ട്രെന്‍ഡ് ലൈനി'ല്‍ നിന്നും പിന്തുണ സ്വീകരിച്ച് മുന്നേറുകയാണ്. ദിവസ ചാര്‍ട്ട് പരിശോധിച്ചാല്‍ സമീപകാല സ്ഥിരതയാര്‍ജിക്കല്‍ റേഞ്ചില്‍ നിന്നുള്ള ബ്രേക്കൗട്ടിന്റെ വക്കിലാണെന്നും കാണാം.
ജിഎന്‍എഫ്സി
പ്രമുഖ വ്യാവസായിക കെമിക്കല്‍, കാര്‍ഷിക വളം നിര്‍മാതാക്കളായ ഗുജറാത്ത് നര്‍മദ വാലി ഫെര്‍ട്ടിലൈസേര്‍സ് & കെമിക്കല്‍സ് (ജിഎന്‍എഫ്സി) ഓഹരികള്‍ ഇന്ന് 692 രൂപയിലായിരുന്നു ക്ലോസിങ്. ഈ നിലവാരത്തില്‍ നിന്നും 750/ 775 രൂപയിലേക്ക് ഓഹരിയുടെ വില ഉയരാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഇന്നത്തെ ക്ലോസിങ് നിലവാരത്തില്‍ നിന്നും ഈ ഓഹരി വാങ്ങുന്നവര്‍ 650 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
കാരണം: ജിഎന്‍എഫ്സി (BSE: 500670, NSE : GNFC) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'റൈസിങ് വെഡ്ജ് പാറ്റേണി'ല്‍ നിന്നുള്ള ബ്രേക്കൗട്ട് സ്പഷ്ടമാണ്. ഇടപാടുകളുടെ എണ്ണക്കൂടുതല്‍ കുതിപ്പിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications