ആറ് ദിവസം തുടര്‍ച്ചയായി സൂചികകള്‍ മുന്നേറിയതോടെ 2022-ലെ ദൈര്‍ഘ്യമേറിയ റാലിയെന്ന വിശേഷണം കരസ്ഥമാക്കിയാണ് കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ആഴ്ചക്കണക്കില്‍ നിഫ്റ്റിയും സെന്‍സെക്സും 4 ശതമാനത്തിലധികം മുന്നേറി.
കഴിഞ്ഞ 75 വ്യാപാര ആഴ്ചകള്‍ക്കിടയിലെ മികച്ച നേട്ടക്കണക്കാണിത്. ഇതോടെ തിരുത്തല്‍ നേരിട്ട് പിന്നോക്കം നിന്നിരുന്ന ഓഹരികളിലും തിരിച്ചു വരവിനുള്ള ശ്രമം ഊര്ജിതമായതായി കാണാനാവും. ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിനായി പരിഗണിക്കാവുന്ന 4 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
കമ്മിന്‍സ് ഇന്ത്യ
അമേരിക്കന്‍ ബഹുരാഷ്ട്ര എന്ജിന് നിര്‍മാണ കമ്പനിയായ കമ്മിന്‍സ് ഇന്ത്യയുടെ ഓഹരികള്‍ കഴിഞ്ഞയാഴ്ച 1,200 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 1,400 രൂപ ലക്ഷ്യമാക്കി ഈ മിഡ് കാപ് ഓഹരി വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,100 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അതേസമയം അടുത്തിടെ കമ്മിന്‍സ് ഇന്ത്യ (BSE: 500480, NSE : CUMMINSIND) ഓഹരിയില്‍ സര്‍വകാല റെക്കോഡ് നിലവാരത്തില്‍ ബ്രേക്കൗട്ട് നടന്നിരുന്നു. ഓഹരി ഇടപാടുകളുടെ എണ്ണം ഉയരുന്നത് ശുഭസൂചനയാണ്.
വിപ്രോ
രാജ്യത്തെ മൂന്നാമത്തെ വമ്പന്‍ ഐടി കമ്പനിയായ വിപ്രോയുടെ ഓഹരികള്‍ വെള്ളിയാഴ്ച 411 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും ഓഹരി വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു. ഹ്രസ്വകാലയളവില്‍ വിപ്രോ ഓഹരികള്‍ 450 രൂപ നിലവാരത്തിലേക്ക് ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 390 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ഇതിനോടകം മറ്റ് ഐടി ഓഹരികള്‍ തിരിച്ചു വരവിന്റെ പാതയിലേക്ക് മടങ്ങിയിരുന്നു. അതിനാല്‍ വിപ്രോ (BSE: 507685, NSE : WIPRO) ഓഹരികളിലും സമാന നീക്കം പ്രതീക്ഷിക്കാം. ആര്‍എസ്ഐ സൂചകത്തിന്റെ ദിവസ/ ആഴ്ച ചാര്‍ട്ടുകളില്‍ പോസിറ്റീവ് ഡൈവേര്‍ജന്‍സ് തെളിഞ്ഞത് ശുഭസൂചനയാണ്.
റെയിന്‍ ഇന്‍ഡസ്ട്രീസ്
പ്രമുഖ സിമന്റ് നിര്‍മാതാക്കളായ റെയിന്‍ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ കഴിഞ്ഞയാഴ്ച 1,62 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 180 രൂപ ലക്ഷ്യമാക്കി ഈ സ്മോള്‍ കാപ് ഓഹരി വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 155 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അതേസമയം റെയിന്‍ ഇന്‍ഡസ്ട്രീസിന്റെ (BSE: 500339, NSE : RAIN) ദിവസ ചാര്‍ട്ടില്‍ സമീപകാല ഉയരം ഭേദിച്ചതായി കാണാനാവും. ആര്‍എസ്ഐ സൂചകവും പോസിറ്റീവ് ലക്ഷണങ്ങള്‍ വെളിവാക്കുന്നു.
ബാലാജി അമീന്‍സ്
സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങളുടെ മേഖലയില്‍ മുന്‍നിര സ്ഥാനമുള്ള ബാലാജി അമീന്‍സിന്റെ ഓഹരികള്‍ വെള്ളിയാഴ്ച 3,320 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും ഓഹരി വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഹ്രസ്വകാലയളവില്‍ ഈ ഓഹരികള്‍ 3,550 രൂപ നിലവാരത്തിലേക്ക് ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 3,230 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
അതേസമയം ബാലാജി അമീന്‍സ് (BSE: 530999, NSE : BALAMINES) ഓഹരി സമീപകാല സ്ഥിരതയാര്‍ജിക്കല്‍ റേഞ്ച് മറികടന്ന് മുന്നേറിയതായി ദിവസ ചാര്‍ട്ടില്‍ പ്രകടമാണ്. ആര്‍എസ്ഐയില്‍ ബുള്ളിഷ് ക്രോസ്ഓവര്‍ ദൃശ്യമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
