കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി പ്രധാന സൂചികയായ നിഫ്റ്റി 15,730- 16,400 നിലവാരങ്ങള്‍ക്കുള്ളിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. കോവിഡ് കാലഘട്ടത്തില്‍ നടന്ന റാലിയുടെ (7,511- 18,604) 23.6 ശതമാനം ഫിബനാസി റീട്രേസ്‌മെന്റ് നിലവാരം നിഫ്റ്റി നിലനിര്‍ത്തുന്നുണ്ട്. കൂടാതെ സൂചികയുടെ ദിവസ ചാര്‍ട്ടില്‍ കഴിഞ്ഞ 5 വ്യാപാര ദിനങ്ങളിലും 16,000 നിലവാരത്തിന് മുകളില്‍ നിലനില്‍ക്കാന്‍ സാധിച്ചു എന്നത് ഹ്രസ്വകാലയളവില്‍ നിഫ്റ്റിയുടെ പ്രതികൂലാവസ്ഥയില്‍ നിന്നും മോചിതമായി വരുന്നതിന്റെ ആദ്യ സൂചനയാകുന്നു.

ഇതിനോടൊപ്പം ടെക്‌നിക്കല്‍ സൂചകമായ ആര്‍എസ്‌ഐ, ദിവസ ചാര്‍ട്ടില്‍ 40 നിലവാരത്തിന് മുകളില്‍ തുടരുന്നതും 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണ്‍ രൂപപ്പെട്ടതും ഹ്രസ്വകാലയളവിലെ കുതിപ്പിന്റെ സൂചനയാകുന്നു. അതേസമയം നിഫ്റ്റിയുടെ തൊട്ടടുത്ത പ്രതിരോധം 16,400- 16,800 നിലവാരങ്ങളിലാണ്. അതുപോലെ സപ്പോര്‍ട്ട് മേഖല 16,000- 15,670 നിലവാരങ്ങളിലും പ്രതീക്ഷിക്കാം. നിഫ്റ്റിക്ക് 16,400 നിലവാരം ഭേദിച്ച് നിലനില്‍ക്കാന്‍ സാധിച്ചാല്‍ വീണ്ടും കുതിപ്പ് തുടരാനായേക്കും. സമാനമായി 16,000 നിലവാരം തകര്‍ക്കപ്പെട്ടാല്‍ കൂടുതല്‍ തിരിച്ചടികളും നേരിടാം. അടുത്ത 2-3 ആഴ്ച കാലയളവില്‍ പരിഗണിക്കാവുന്ന 3 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.
Also Read: കലങ്ങിത്തെളിയുന്നു! ബുള്ളിഷ് സൂചന നല്കുന്ന 6 ഓഹരികള്‍ ഇതാ; കൈവശമുണ്ടോ?

എച്ച്ഡിഎഫ്‌സി
ഭവന വായ്പ മേഖലയിലെ മുന്‍നിര കമ്പനിയായ എച്ച്ഡിഎഫ്‌സി (BSE: 500010, NSE: HDFC) ഓഹരികള്‍ കഴിഞ്ഞ ദിവസം 2,288 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 2,565 രൂപ നിലവാരത്തിലേക്ക് ഓഹരി ഉയരാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ സൂചിപ്പിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ച കാലയളവില്‍ 12 ശതമാനം വരെ ലാഭം നേടാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,190 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
Also Read: 'അനക്കമില്ലാതെ' കിടന്ന മലയാളി കമ്പനിയുടെ ഓഹരിയിൽ ഇന്ന് 14% കുതിപ്പ്; കാരണമിതാണ്

കാരണം: എച്ച്ഡിഎഫ്‌സി ഓഹരികള്‍ 2,060- 2,100 നിലവാരത്തില്‍ 'ഡബിള്‍ ബോട്ടം' പാറ്റേണില്‍ നിന്നും പിന്തുണ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ നേരത്തെ 1,473-ല്‍ നിന്നും 3,021-ലേക്ക് നടന്ന റാലിയുടെ 61.8 ശതമാനം ഫിബനാസി റീട്രേസ്‌മെന്റ് നിലവാരം കൂടിയാണിത് എന്നതും അനുകൂല ഘടകമാകുന്നു. ദിവസ ചാര്‍ട്ടില്‍ 'കപ് & ഹാന്‍ഡില്‍' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് സ്പഷ്ടമാണ്. കൂടാതെ ടെക്‌നിക്കല്‍ സൂചകമായ ആര്‍എസ്‌ഐ 55 നിലവാരങ്ങള്‍ക്കു മുകളില്‍ തുടരുന്നതും ദിവസ ചാര്‍ട്ടില്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' ആകൃതി കൈവരിച്ചതും കുതിപ്പിനുള്ള സൂചനയാണ്.

ടിവിഎസ് മോട്ടോർ
പ്രമുഖ യാത്രാ വാഹന നിര്‍മാതാക്കളായ ടിവിസ് മോട്ടോറിന്റെ ഓഹരികള്‍ ഇന്നലെ 708.30 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 813 രൂപ വരെ ഓഹരി മുന്നേറാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ സൂചിപ്പിച്ചു. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കകം 15 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 660 രൂപയില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

കാരണം: ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'ഇന്‍വേഴ്‌സ് ഹെഡ് & ഷോള്‍ഡേഴ്‌സ്' പാറ്റേണില്‍ നിന്നും ബ്രേക്കൗട്ട് സംഭവിച്ചിട്ടുണ്ട്. ടിവിഎസ് മോട്ടോർ (BSE: 532343, NSE: TVSMOTOR) ഓഹരിയുടെ 5 മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് തുടരുന്നതും പോസിറ്റീവ് സൂചനയാണ്. ടെക്‌നിക്കല്‍ സൂചകമായ ആര്‍എസ്‌ഐ എല്ലാ കാലയളവിലെ ചാര്‍ട്ടിലും 60 നിലവാരത്തിന് മുകളില്‍ തുടരുന്നതും ശുഭസൂചനയാണ്.

ഐസിഐസിഐ ബാങ്ക്
മുന്‍നിര സ്വകാര്യ മേഖല ബാങ്കിംഗ് സ്ഥാപനമായ ഐസിഐസിഐ ബാങ്കിന്റെ (BSE: 532174, NSE: ICICIBANK) ഓഹരികള്‍ കഴിഞ്ഞ ദിവസം 728.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 835 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയില്‍ 15 ശതമാനം ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 680 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.