കഴിഞ്ഞ ദിവസം നേരിട്ട തകര്‍ച്ചയില്‍ നിന്നും വിപണി കരകയറാനുള്ള ശ്രമത്തിലാണ്. താഴ്ന്ന നിലവാരത്തിലേക്ക് എത്തുമ്പോള്‍ തെരഞ്ഞെടുത്ത ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടമാണ്. ഇത്തരത്തില്‍ ദീര്‍ഘകാലം പിന്നാക്കം നിന്നിരുന്ന ഓയില്‍ & ഗ്യാസ് വിഭാഗത്തിലെ ഒരു മിഡ് കാപ് ഓഹരിയില്‍ സമീപകാലത്തായി കുതിപ്പ് വ്യക്തമാണ്. ഈ ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപത്തിലൂടെ മികച്ച ലാഭം നേടാനുള്ള നിര്‍ദേശവുമായി ബ്രോക്കറേജ് സ്ഥാപനമായ ജിഇപിഎല്‍ രംഗത്തെത്തി.
എംആര്‍പിഎല്‍
മാംഗ്ലൂര്‍ റിഫൈനറി & പെട്രോകെമിക്കല്‍സ് ലിമിറ്റഡ് അഥവാ എംആര്‍പിഎല്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എണ്ണ ശുദ്ധീകരണശാലയാണ്. എവി ബിര്‍ള ഗ്രൂപ്പും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനും സംയുക്തമായാണ് കമ്പനി ആരംഭിച്ചത്. എങ്കിലും മിനിരത്ന പദവിയുള്ള ഈ സ്ഥാപനം നിലവില്‍ ഒഎന്‍ജിസിയുടെ ഉപകമ്പനിയാണ്. ക്രൂഡ് ഓയില്‍ ശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, ഏവിയേഷന്‍ ഫ്യൂവല്‍, റീട്ടെയില്‍ കേന്ദ്രങ്ങളിലൂടെ ഇന്ധന വിതരണം തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തനം. 150 ലക്ഷം മെട്രിക് ടണ്ണാണ് നിലവിലെ ശുദ്ധീകരണ ശേഷി.
അനുകൂല ഘടകം
എംആര്‍പിഎല്‍ ഓഹരികള്‍ 40 രൂപ നിലവാരത്തില്‍ നിന്നും പിന്തുണ സ്വീകരിക്കുകയും ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ സൃഷ്ടിക്കുകയും ചെയ്തതാണ്. നിലവില്‍ വര്‍ധിച്ച ഇടപാടുകളുടെ എണ്ണത്തോടെ വര്‍ഷങ്ങളുടെ ഉയര്‍ന്ന നിലവാരത്തില്‍ ഓഹരിക്ക് തുടരാനാകുന്നുണ്ട്. ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'ചേഞ്ച് ഇന്‍ പൊളാരിറ്റി' ഫോര്മേഷന് 68 രൂപ നിലവാരത്തില്‍ ദൃശ്യമായി. ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐ 65 നിലവാരത്തിന് മുകളിലേക്ക് നീങ്ങുകയും 'ഹയര്‍ ലോ' പാറ്റേണ്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് ഓഹരിയിലെ പോസിറ്റീവ് ട്രെന്‍ഡിനെയാണ് വെളിവാക്കുന്നത്.
ഓഹരി വിശദാംശം
നിലവില്‍ എംആര്‍പിഎല്ലിന്റെ (BSE: 500109, NSE: MRPL) വിപണി മൂല്യം 16,167 കോടി രൂപയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 41.13 രൂപ നിരക്കിലാണ്. റീഫൈനറി വിഭാഗത്തിലുള്ള ഓഹരികളുടെ ശരാശരി പിഇ അനുപാതം 21.82 നിരക്കില്‍ ആയിരിക്കുമ്പോള്‍ എംആര്പിഎല്ലിന്റേത് 5.47 ആണെന്നതും ശ്രദ്ധേയം. എംആര്‍പിഎല്ലിന്റെ ഓഹരികളില്‍ 88.58 ശതമാനവും പ്രമോട്ടറിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 0.77 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 2.06 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 8.58 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ എംആര്‍പിഎല്ലിന്റെ സാമ്പത്തിക സ്ഥിതി (Piotroski Score: 2) ദുര്‍ബലാവസ്ഥയിലാണ്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനം 10.7 ശതമാനവും പ്രവര്‍ത്തനലാഭം 26.9 ശതമാനവും അറ്റാദായം 105.7 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ എംആര്‍പിഎല്ലിന്റെ സംയോജിത വരുമാനം 28,228 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 107 ശതമാനം വര്‍ധനവാണ്. നാലാം പാദത്തിലെ അറ്റാദായം 3,009 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 1,007 ശതമാനം ഉയര്‍ച്ചയാണിത്. പ്രതിയോഹരി വരുമാനം 1.55 രൂപയില്‍ നിന്നും 17.17-ലേക്ക് മെച്ചപ്പെടുത്തി.
ലക്ഷ്യവില 115
കഴിഞ്ഞ ദിവസം എംആര്‍പിഎല്ലിന്റെ ഓഹരികള്‍ 88.35 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 115 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 30 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 68 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
അതേസമയം ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ കൂടിയ വില 93.35 രൂപയും കുറഞ്ഞ വില 37.05 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്്ക്കിടെ 36 ശതമാനവും മൂന്ന് മാസത്തിനിടെ 116 ശതമാനം വീതവും ഓഹരി വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അധികരിച്ചും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
