യുഎസ് ഫെഡറല്‍ റിസര്‍വ് 75 ബിപിഎസ് നിരക്കില്‍ പലിശ വര്‍ധിപ്പിക്കുന്ന കടുത്ത തീരുമാനമെടുത്തിട്ടും കഴിഞ്ഞയാഴ്ച ആഭ്യന്തര വിപണി നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 991 പോയിന്റും എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി 330 പോയിന്റും മുന്നേറിയാണ് കഴിഞ്ഞ വ്യാപാര ആഴ്ചയോട് വിടചൊല്ലിയത്.
ഹ്രസ്വകാലയളവിലേക്ക് നിഫ്റ്റി സൂചികയുടെ ട്രെന്‍ഡ് ബുള്ളിഷ് തന്നെയാണ്. വൈകാതെ തന്നെ 18,100- 18,200 മേഖല മറികടന്ന് മുന്നേറാനുള്ള തയ്യാറെടുപ്പിലാണെന്ന സൂചനയാണ് നിഫ്റ്റിയുടെ ചാര്‍ട്ടില്‍ നിന്നും വ്യക്തമാക്കുന്നത്. 18,200 നിലവാരം ദൃഡതയോടെ ഭേദിക്കാനായാല്‍ 18,500/ 18,600 നിലവാരങ്ങളിലേക്ക് നിഫ്റ്റി സൂചിക മുന്നേറാനുള്ള വഴിതെളിയും. അതേസമയം സൂചികയുടെ തൊട്ടടുത്ത പ്രധാന സപ്പോര്‍ട്ട് നിലവാരം 17,950-ലാണെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. വരുന്ന വ്യാപാരയാഴ്ചയില്‍ ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 4 ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ടാറ്റ സ്റ്റീല്‍
വെള്ളിയാഴ്ച 3 ശതമാനത്തോളം മുന്നേറി 104.75 രൂപയിലായിരുന്നു ടാറ്റ സ്റ്റീല്‍ ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 115 രൂപ ലക്ഷ്യമിട്ട് ഈ ലാര്‍ജ് കാപ് ഓഹരി വാങ്ങാമെന്ന് ആക്സിസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡ് എടുക്കുന്നവര്‍ 101 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. കഴിഞ്ഞാഴ്ചയില്‍ 3 ശതമാനത്തോളം നേട്ടം ഓഹരിയില്‍ രേഖപ്പെടുത്തി.
കാരണം: ടാറ്റ സ്റ്റീല്‍ ഓഹരിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'ഫോളിങ് ട്രെന്‍ഡ് ലൈന്‍' ഭേദിച്ചുള്ള ബ്രേക്കൗട്ട് പ്രകടമാണ്. ബെയറിഷ് ട്രെന്‍ഡില്‍ നിന്നും ഓഹരി മുക്തമായതിന്റെ സൂചനയാണിത്.
കാനറാ ബാങ്ക്
കഴിഞ്ഞ വ്യപാരദിനത്തില് നേരിയ നേട്ടത്തോടെ 297 രൂപയിലായിരുന്നു കാനറാ ബാങ്ക് ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 315/ 320 രൂപ ലക്ഷ്യമിട്ട് ഈ മിഡ് കാപ് ഓഹരി വാങ്ങാമെന്ന് ആക്സിസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡ് എടുക്കുന്നവര്‍ 292 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ചയ്ക്കിടെ 3 ശതമാനത്തിലധികം വര്‍ധന ഓഹരികള്‍ കരസ്ഥമാക്കി.
കാരണം: തുടര്‍ച്ചയെ മൂന്നാമത്തെ ആഴ്ചയാണ് കാനറാ ബാങ്ക് ഓഹരിയില്‍ ബുള്ളിഷ് സൂചനയായ 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണ്‍ പ്രകടമാകുന്നത്. കൂടാതെ പൊതു മേഖലാ ബാങ്ക് ഓഹരികളില്‍ കാണപ്പെടുന്ന നിക്ഷേപ താല്പര്യവും അനുകൂല ഘടകമാകുന്നു.
അംബുജ സിമന്റ്സ്
വെള്ളിയാഴ്ച 3 ശതമാനത്തിലധികം മുന്നേറി 558 രൂപയിലായിരുന്നു അംബുജ സിമന്റ്സ് ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 580/ 590 രൂപ ലക്ഷ്യമിട്ട് ഈ ലാര്‍ജ് കാപ് ഓഹരി വാങ്ങാമെന്ന് ആക്സിസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡ് എടുക്കുന്നവര്‍ 545 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. കഴിഞ്ഞാഴ്ചയില്‍ 7 ശതമാനത്തിലധികം നേട്ടം ഓഹരിയില്‍ രേഖപ്പെടുത്തി.
നാല്‍കോ
കഴിഞ്ഞ വ്യപാരദിനത്തില് 2 ശതമാനത്തിലേറെ നേട്ടത്തോടെ 73 രൂപ നിലവാരത്തിലായിരുന്നു നാഷണല്‍ അലുമിനീയം കമ്പനി (നാല്‍കോ) ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 78 രൂപ ലക്ഷ്യമിട്ട് ഈ മിഡ് കാപ് ഓഹരി വാങ്ങാമെന്ന് ആനന്ദ് രാത്തി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡ് എടുക്കുന്നവര്‍ 70.50 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ചയ്ക്കിടെ 5 ശതമാനം വര്‍ധന ഓഹരികള്‍ കരസ്ഥമാക്കി.
കാരണം: വെള്ളിയാഴ്ച നാല്‍കോ ഓഹരിയുടെ ചാര്‍ട്ടില്‍ ചെറിയ റേഞ്ച് ബ്രേക്കൗട്ട് പ്രകടമാണ്. ടെക്നിക്കല്‍ സൂചകങ്ങളും ശുഭസൂചന നല്കുന്നു. ഇതിനോടൊപ്പം മെറ്റല്‍ ഓഹരികളില്‍ കാണപ്പെടുന്ന നിക്ഷേപ താത്പര്യവും പിന്തുണയേകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications