വെള്ളിയാഴ്ചത്തെ കുതിപ്പോടെ ആഭ്യന്തര ഓഹരി വിപണിയില്‍ ആവേശം തിരിച്ചെത്തിയിരുന്നു. എന്നാല്‍ പ്രതികൂല ആഗോള ഘടകങ്ങള്‍ കാരണം തിങ്കളാഴ്ച രാവിലെ ചാഞ്ചാട്ടത്തോടെയാണ് വ്യാപാരം പുനരാരംഭിച്ചത്. എന്നിരുന്നാലും ടെലികോം, ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, പവര്‍ മേഖലകളിലെ ഓഹരികള്‍ കേന്ദ്രീകരിച്ച് നിക്ഷേപ താത്പര്യം പ്രകടമാകുന്നു. ഈ പശ്ചാത്തലത്തില്‍ ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന 3 കുഞ്ഞന്‍ ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ 50 രൂപ നിലവാരത്തിലായിരുന്നു കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. ഇവിടെ നിന്നും ഹ്രസ്വകാലയളവിലേക്ക് 55 രൂപ ലക്ഷ്യമാക്കി ഈ മിഡ് കാപ് ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 47 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
സെപ്റ്റംബര്‍ പകുതിയില്‍ 53 രൂപ നിലവാരം വരെ മുന്നേറിയ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് (BSE: 539437, NSE : IDFCFIRSTB) ഓഹരിയില്‍ തിരുത്തല്‍ നേരിട്ടിരുന്നു. തുടര്‍ന്ന് 50-ഡിഎംഎ മേഖലയായ 46 രൂപ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച് തിരികെ കയറാനുള്ള ശ്രമം പ്രകടമാണ്. വെള്ളിയാഴ്ചയോടെ ഓഹരിക്ക് 20-ഡിഎംഎ നിലവാരം മറികടന്ന് ക്ലോസ് ചെയ്യാനും സാധിച്ചു. ഈ ഘട്ടങ്ങളില്‍ ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും ശുഭസൂചനയാണ്.
യൂണിയന് ബാങ്ക്
പൊതുമേഖലയിലെ മുന്‍നിര ബാങ്കിംഗ് സ്ഥാപനമായ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികള്‍ 44.50 രൂപയിലായിരുന്നു കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും ഹ്രസ്വകാലയളവിലേക്ക് 50 രൂപ ലക്ഷ്യമാക്കി ഈ മിഡ് കാപ് ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 42 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
തങ്ങിനിന്നിരുന്ന ചെറിയ ട്രേഡിങ് റേഞ്ചിനുള്ളില്‍ നിന്നും വര്‍ധിച്ച ഇടപാടുകളോടെയുള്ള ബ്രേക്കൗട്ട് കുതിപ്പ് യൂണിയന് ബാങ്ക് (BSE: 532477, NSE : UNIONBANK) ഓഹരിയുടെ ചാര്‍ട്ടില്‍ ദൃശ്യമാണ്. 20/ 50- ദിവസ മൂവിങ് ആവറേജ് നിലവാരം മറികടന്നതോടെ ടെക്നിക്കല്‍ സൂചകങ്ങളും പോസിറ്റീവ് സിഗ്നലുകള്‍ കാണിക്കുന്നു. 14-ദിവസ ആര്‍എസ്ഐ സൂചകം ഉയരുന്നതും ശുഭസൂചനയാണ്. ഇതൊക്കെ വരും ദിവസങ്ങളില്‍ യൂണിയന് ബാങ്ക് ഓഹരിയില്‍ കുതിപ്പ് പ്രകടമായേക്കുമെന്ന ലക്ഷണങ്ങളാണ് നല്‍കുന്നത്.
പിഎന്‍ബി
പൊതുമേഖലയിലെ മുന്‍നിര ബാങ്കിംഗ് സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഓഹരികള്‍ 36.50 രൂപയിലായിരുന്നു വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇവിടെ നിന്നും ഹ്രസ്വകാലയളവിലേക്ക് 38/ 42 രൂപ ലക്ഷ്യമാക്കി ഈ മിഡ് കാപ് ഓഹരി വാങ്ങാമെന്ന് സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 34 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ പിഎന്‍ബി (BSE: 532461, NSE : PNB) ഓഹരികള്‍ 200-ദിവസ മൂവിങ് ആവറേജ് നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചു. ഈ ഘട്ടത്തില്‍ ഓഹരി ഇടപാടുകള്‍ വര്‍ധിച്ചതും ശ്രദ്ധേയം. അതേസമയം 38 രൂപ നിലവാരത്തില്‍ ചെറിയ പ്രതിരോധം അനുഭവപ്പെടാം. എന്നാല്‍ ഈ നിലവാരം മറികടന്ന് പിഎന്‍ബി ഓഹരിക്ക് ക്ലോസ് ചെയ്യാന്‍ സാധിച്ചാല്‍ 42 രൂപ നിലവാരത്തിലേക്ക് ഹ്രസ്വകാലയളവില്‍ തന്നെ മുന്നേറാം. സ്റ്റോക്കാസ്റ്റിക് ആര്‍എസ്ഐ സൂചകത്തില്‍ പോസിറ്റീവ് ക്രോസോവര്‍ തെളിഞ്ഞതും അനുകൂല ഘടകമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications