കഴിഞ്ഞ വര്‍ഷം മള്ട്ടിബാഗറുകളുടേതായിരുന്നു. നിരവിധി ഓഹരികളാണ് നിക്ഷേപകര്‍ക്ക് കൈനിറയെ ലാഭം നല്‍കിയത്. എന്നാല്‍ പ്രതികൂല ആഗോള ഘടകങ്ങളുടെ സ്വാധീനത്താല്‍ ആഭ്യന്തര വിപണി കഴിഞ്ഞ 6 മാസമായി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. 2022-ന്റെ തുടക്കം ഗംഭീരമായിരുന്നു എങ്കിലും കിഴക്കന്‍ യൂറോപ്പിലെ യുദ്ധവും ക്രൂഡ് ഓയില്‍ വിലക്കയറ്റവും തിരിച്ചടിയായി. അടുത്തിടെ കരകയറാനുള്ള ശ്രമം വിപണി ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടെയിലും നിക്ഷേപകര്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന നേട്ടം സമ്മാനിച്ച ചില ഓഹരികളുമുണ്ട്. അത്തരത്തില്‍ 2022-ല്‍ മാത്രം 90 ശതമാനത്തോളം നേട്ടം നല്കിക്കഴിഞ്ഞ സ്മോള്‍ കാപ് ഓഹരിയാണ് ലാടിം മെറ്റല്‍.
നിലവിലെ കുതിപ്പിന്റെ അടിസ്ഥാനത്തില്‍ ലാടിം മെറ്റല്‍, 2022-ലെ മള്‍ട്ടിബാഗര്‍ ഓഹരിയാകാനുള്ള സാധ്യതകള്‍ ശക്തമാണ്. ഇപ്പോഴുള്ള ബുള്ളിഷ് ട്രെന്‍ഡ് തുടര്‍ന്നാല്‍ ഓഹരി അടുത്ത 2- 3 മാസത്തിനകം തന്നെ 300 രൂപ നിലവാരത്തിലേക്ക് എത്തിച്ചേരും. അതേസമയം, ജനുവരി തുടക്കത്തില്‍ 95 രൂപ നിലവാരത്തിലായിരുന്നു ഓഹരികള്‍ നിന്നിരുന്നത്. പിന്നീട് ക്രമാനുഗതമായി മുന്നേറിയ ഓഹരി കഴിഞ്ഞ ദിവസം 180.60 രൂപയിലാണ് ക്ലോസ് ചെയ്തത്. 5 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലുമായിരുന്നു.
ലക്ഷ്യവില
നിലവിലെ ബുള്ളിഷ് ട്രെന്‍ഡില്‍ ലാടിം മെറ്റലിന്റെ തൊട്ടടുത്ത ലക്ഷ്യം 200- 225 രൂപയാണ്. ഇതിനുള്ള സ്റ്റോപ് ലോസ് 160 രൂപയില്‍ ക്രമീകരിക്കണമെന്നും ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുമീത് ബഗഡിയ വ്യക്തമാക്കി. അതുപോലെ 230 നിലവാരം മറികടന്നാല്‍ 260-ലേക്കും മൂന്ന് മാസത്തിനകം 300 രൂപയിലേക്കും ഓഹരിയെത്താമെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസിന്റെ അനുജ് ഗുപ്ത സൂചിപ്പിച്ചു. 150 രൂപയിലാണ് സപ്പോര്‍ട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, 52 ആഴ്ചയിലെ ലാടിം മെറ്റലിന്റെ ഉയര്‍ന്ന നിലവാരം ഇന്നലെത്തെ ക്ലോസിങ് വിലയായ 180.60 രൂപയാണ്. ഇതേ കാലയളവിലെ ഓഹരികളുടെ താഴ്ന്ന നിലവാരം 38.70 രൂപയുമാണ്.
അനുകൂല ഘടകം
155 രൂപ നിലവാരത്തില്‍ നിന്നും (BSE: 505693) ഓഹരിയില്‍ ബ്രേക്കൗട്ട് സംഭവിച്ചിരുന്നു. ഇടപാടുകളുടെ എണ്ണവും വര്‍ധിച്ചതും ശ്രദ്ധേയം. ഇതോടെ മുന്നിലുള്ള പ്രതിബന്ധങ്ങളും കുറഞ്ഞു. ഓഹരിയില്‍ ബുള്ളിഷ് ടെന്‍ഡ് പ്രകടമാണ്. അടുത്തിടെ റഷ്യ- ഉക്രൈന് യുദ്ധം കാരണം മെറ്റല്‍ വില കുതിച്ചുയര്‍ന്നതും നേട്ടമായി. ഇതിനോടൊപ്പം കമ്പനിയുടെ ബാലന്‍സ് ഷീറ്റ് ശക്തമാണെന്നതും ലാടിം മെറ്റല്‍ ഓഹരിക്ക് അനുകൂല ഘടകമാണ്. കൂടാതെ ഓഹരിക്ക് 150 രൂപ നിലവാരത്തിലും 107 നിലവാരത്തിലും ശക്തമായ സപ്പോര്‍ട്ട് ഉണ്ടെന്നതും ഗുണകരമാണ്.
ലാടിം മെറ്റല്‍
മുന്‍നിര മെറ്റല്‍ ഡീലറും വ്യാപാരിയുമാണ് ലാടിം മെറ്റല്‍ & ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഓഹരിയുടെ വിപണി മൂല്യം 159 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം രണ്ട് തവണ ലാഭവിഹിതം നല്കിയ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.28 ശതമാനമാണ്. മെഷീന് ടൂള്‍സ് വിഭാഗത്തിലെ ശരാശരി പിഇ റേഷ്യോ 51.44 ആയിരിക്കുമ്പോള്‍ ലാ ടിം മെറ്റലിന്റേത് 8.88 നിരക്കിലാണെന്നതും ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യൂ 20.48 ആണ്. ലാ ടിം മെറ്റലിന്റെ 62.25 ശതമാനം ഓഹരികളും പ്രമോട്ടറിന്റെ കൈവശമാണ്. ബാക്കി 37.7 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലുമാണുള്ളത്.
സാമ്പത്തികം
ലാ ടിം മെറ്റലിന്റെ സാമ്പത്തിക പ്രകടനം മികച്ച നിലവാരത്തിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വരുമാനത്തില്‍ 48.6 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 119.5 ശതമാനവും അറ്റാദായത്തില്‍ 310 ശതമാനം വീതവും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 167 കോടി രൂപയാണ് വരുമാനം നേടിയത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്നു. മൂന്നാം പാദത്തിലെ അറ്റാദായം 4.83 കോടിയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 52 ശതമാനം ഇടിവാണ് കാണിച്ചത്. ഇതോടെ പ്രതിയോഹരി വരുമാനവും 11.62-ല്‍ നിന്നും 5.47-ലേക്ക് ഇടിഞ്ഞു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications