കണ്‍ഫ്യൂഷനിലാണോ! എങ്കില്‍ ഈയാഴ്ചയിലേക്ക് 6 ഓഹരികളിതാ; മോശമല്ലാത്ത ലാഭം കിട്ടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗവും കേന്ദ്രസര്‍ക്കാരിന്റെ പൊതുബജറ്റും പോലെയുള്ള കാര്യപരിപാടികളൊക്കെ പിന്നിട്ട് വിപണി മുന്നോട്ടു പോകുകയാണ്. ഭൂരിഭാഗം കോര്‍പ്പറേറ്റ് കമ്പനികളുടെയും മൂന്നാം പാദഫലം പുറത്തുവന്നു. ഇതോടെ തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ച മുന്നേറ്റത്തിനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഐടി ഓഹരികളുണ്ടായിരുന്ന കുതിപ്പ് ബാങ്കിംഗ് ഓഹരികളിലേക്ക് വഴിമാറിയതും ഉദാഹരണം. ഇത്തരത്തില്‍ ഈയാഴ്ചയിലെ വ്യാപാരത്തിന് പരിഗണിക്കാവുന്ന 6 ഓഹരികളെയാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1) വോള്‍ട്ടാസ്

1) വോള്‍ട്ടാസ്

ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ഇലക്ട്രോണിക്‌സ്, ഗാര്‍ഹികോപകരണ നിര്‍മാതാക്കളാണ് വോള്‍ട്ടാസ് (BSE: 500575, NSE : VOLTAS). അടുത്തിടെ ഓഹരി 1,317 നിലവാരത്തില്‍ നിന്നും 1,149-ലേക്ക് തിരുത്തല്‍ നേരിട്ടിരുന്നു. തുടര്‍ന്ന് താഴന്ന നിലവാരങ്ങളില്‍ നിന്നും പിന്തുണയാര്‍ജിച്ച് ഓഹരി അതിവേഗം കരകയറാനുള്ള ശ്രമത്തിലാണ്. ഈ തിരികെ കയറ്റത്തില്‍ വോള്‍ട്ടാസിന് 20, 50 ദിവസ കാലയളവിലെ എസ്എംഎ നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്യാനായിട്ടുണ്ട്. രണ്ടാഴ്ചത്തെ ആര്‍എസ്‌ഐ സൂചകങ്ങളും പോസിറ്റീവാണ്. ഈ ഓഹരി 1,220- 1,240 നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന്് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 1,340 വരെ ഓഹരി കുതിക്കാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 1,190 രൂപ നിലവാരത്തിലും ക്രമീകരിക്കണം.

2) ടോറന്റ് പവര്‍

2) ടോറന്റ് പവര്‍

അടുത്തിടെയായി ടോറന്റ് പവര്‍ ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടമാണ്. കഴിഞ്ഞയാഴ്ച 7 ശതമാനത്തോളം ഓഹരികള്‍ മുന്നേറി. വിവിധ ടെക്‌നിക്കല്‍ സൂചകങ്ങള്‍ പോസിറ്റീവാണ്. നിലവില്‍ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത് 20, 50 ദിവസക്കാലയളവിലെ എസ്എംഎ നിലവാരത്തിന് മുകളിലാണ്. ടോറന്റ് പവര്‍ ഓഹരികള്‍ 575- 585 നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 640 രൂപ വരെ ഓഹരിയെത്താം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 540 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു.

3) എല്‍ & ടി

3) എല്‍ & ടി

സമീപ കാലയളവില്‍ നേരിട്ട തിരുത്തലില്‍ എല്‍ & ടി ഓഹരികള്‍ 50-ദിവസ എസ്എംഎ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചിരുന്നു. ആ തിരിച്ചുവരവില്‍ ചാര്‍ട്ട് പരിശോധിച്ചാല്‍ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. കൂടാതെ ആഴ്ച അടിസ്ഥാനപ്പെടുത്തിയുള്ള ചാര്‍ട്ടില്‍ കൃത്യമായ ബുള്ളിഷ് ബാര്‍ റിവേഴ്‌സല്‍ കാന്‍ഡില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഹ്രസ്വകാലത്തേക്കുള്ള കുതിപ്പിനെ സൂചിപ്പിക്കുന്നു. 1,875 നിലവാരം കാത്തുസൂക്ഷിക്കുന്നിടത്തോളം ഓഹരിയില്‍ ശുഭപ്രതീക്ഷ തുടരാം. എല്‍ & ടി ഓഹരികള്‍ 1,920- 1,950 നിലവാരത്തില്‍ വാങ്ങാം. ഇവിടെ നിന്നും 2,080 വരെ ഓഹരികളെത്താം. ഈ ട്രേഡിനുളള സ്‌റ്റോപ് ലോസ് 1,875-ല്‍ ക്രമീകരിക്കണമെന്നും കൊട്ടക് സെക്യൂരിറ്റീസ് അറിയിച്ചു.

4) ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

4) ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

സമീപകാല തിരുത്തലിനു ശേഷം ഹിന്ദുസ്ഥാന്‍ യുണിലിവര്‍ (BSE: 500696, NSE : HINDUNILVR) ഓഹരികള്‍ 2,250- 2,300 നിലവാരത്തില്‍ തങ്ങി നില്‍ക്കുകയാണ്. നിലവില്‍ 50-ദിവസ എസ്എംഎ നിലവാരത്തിന് സമീപമാണ് വ്യാപാരം ചെയ്യപ്പെടുന്നത്. വിവിധ ടെക്‌നിക്കല്‍ സൂചകങ്ങള്‍ പോസീറ്റീവ് ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. 2,225 തകരാത്തിടത്തോളം ഓഹരിയില്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. സമീപകാല ലക്ഷ്യവില 2,470 രൂപയാണെന്ന് കൊട്ടക് സെക്യൂരിറ്റീസ് അറിയിച്ചു.

Also Read: കയ്യിലുള്ളത് ഇരട്ടിക്കും! ഈയാഴ്ച ബോണസ് ഓഹരി, സ്റ്റോക്ക് സ്പ്ലിറ്റ് നടത്തുന്ന കമ്പനികളിതാAlso Read: കയ്യിലുള്ളത് ഇരട്ടിക്കും! ഈയാഴ്ച ബോണസ് ഓഹരി, സ്റ്റോക്ക് സ്പ്ലിറ്റ് നടത്തുന്ന കമ്പനികളിതാ

5) ബയോകോണ്‍

5) ബയോകോണ്‍

രാജ്യത്തെ പ്രമുഖ ഫാര്‍മ കമ്പനിയാണ് ബയോകോണ്‍. കഴിഞ്ഞ 6 മാസമായുള്ള സ്ഥിരതയാര്‍ജിക്കലിന് ശേഷം ഓഹരിയില്‍ കുതിപ്പ് ദൃശ്യമാണ്. കൂടാതെ 50-ആഴ്ച എസ്എംഎ നിലവാരത്തിലെ പ്രതിരോധവും ഭേദിച്ചിട്ടുണ്ട്. ചാര്‍ട്ടില്‍ ശക്തമായ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടിട്ടുണ്ട്. ഹ്രസ്വ കാലയളവിലേക്ക് 418 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 376 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു.

6) ചോളമണ്ഡലം

6) ചോളമണ്ഡലം

കഴിഞ്ഞയാഴ്ച കുതിപ്പിന്റെ പാതയിലായിരുന്ന ഓഹരിയായിരുന്നു ചോളമണ്ഡലം ഇന്‍വസ്റ്റമെന്റ് (BSE: 511243, NSE : CHOLAFIN). ധനകാര്യ മേഖലയിലെ മറ്റ് ഓഹരികളെ കടത്തിവെട്ടുന്ന മുന്നേറ്റമാണുണ്ടായത്. വലിയ തോതിലുള്ള ഇടാപടുകളോടെ ഓഹരിയില്‍ ബ്രേക്ക്ഔട്ട് സംഭവിച്ചു. ഓഹരികള്‍ 732 രൂപ ലക്ഷ്യമാക്കി വാങ്ങിക്കാമെന്നാണ് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചത്. ഇതിനുള്ള സ്‌റ്റോപ് ലോസ് 640 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു.

Also Read: നിലമറിഞ്ഞു വിതച്ചാല്‍ കൊയ്യാം; ലോകം കീഴടക്കുന്ന ഐഒടി; ഈ 3 ഓഹരികള്‍ ഭാവി സമ്പത്ത്!Also Read: നിലമറിഞ്ഞു വിതച്ചാല്‍ കൊയ്യാം; ലോകം കീഴടക്കുന്ന ഐഒടി; ഈ 3 ഓഹരികള്‍ ഭാവി സമ്പത്ത്!

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Brokerage Top Picks For Short Term Cholamandalam Investment LT Voltas HUL Torrent Power Biocon Should You Buy

Brokerage Top Picks For Short Term Cholamandalam Investment LT Voltas HUL Torrent Power Biocon Should You Buy
Story first published: Monday, February 7, 2022, 14:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X