എയര്‍ടെല്‍ കുതിക്കുമെന്ന് കരുതാന്‍ 11 കാരണങ്ങള്‍; ഇപ്പോള്‍ വാങ്ങിയാല്‍ 68% ലാഭം നേടാം; വിട്ടുകളയണോ?

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം സേവനദാതാവാണ് ഭാരതി എയര്‍ടെല്‍. വരിക്കാരില്‍ നിന്നുള്ള വരുമാനം (അര്‍പു- ARPU) എതിരാളികളേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതിലൂടെയും പുതിയ വരിക്കാരെ ആകര്‍ഷിക്കാന്‍ കഴിയുന്നതുമൊക്കെ എയര്‍ടെല്ലിനെ വേറിട്ടു നിര്‍ത്തുന്നു. വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ നിക്ഷേപകര്‍ക്ക് 30 ശതമാനത്തോളം നേട്ടം സമ്മാനിച്ചിട്ടുണ്ട്. സമീപ ഭാവിയില്‍ ഈ ബ്ലൂചിപ് ഓഹരിക്ക് 68 ശതമാനം നേട്ടം നല്‍കാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനമായ മാര്‍വാഡി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചിപ്പിച്ചു. ഓഹരിക്ക് 1,190 രൂപയാണ് നല്‍കിയിരിക്കുന്ന ലക്ഷ്യവില. 30-ഓളം പ്രമുഖ അനലിസ്റ്റുകളില്‍ 24 പേരും എയര്‍ടെല്ലിന് ബൈ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. ഓഹരി നിക്ഷേപത്തിന് പരിഗണിക്കാനുള്ള 11 കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

താരിഫ് വര്‍ധന

താരിഫ് വര്‍ധന

കഴിഞ്ഞ നവംബറിലാണ് വരുമാനത്തിന്റെ 85 ശതമാനവും നല്‍കുന്ന പ്രീപെയ്ഡ് സേവനങ്ങളുടെ താരിഫ് നിരക്കുകളില്‍ 20 ശതമാനം വര്‍ധന എയര്‍ടെല്‍ പ്രഖ്യാപിച്ചത്. കൂടുതലും ദീര്‍ഘകാല ഓഫറുകളാണ് ഉപയോഗിക്കുന്നതിനാല്‍ താരിഫ് വര്‍ധനയുടെ പ്രയോജനം മാര്‍ച്ച് പാദം മുതല്‍ ലഭിച്ചു തുടങ്ങും. ഡിസംബര്‍ പാദത്തില്‍ എയര്‍ടെല്ലിന്റെ അര്‍പു നിരക്ക് 163 രൂപയാണ്. വീണ്ടും നിരക്ക് വര്‍ധനയുണ്ടാകും എന്നാണ് അനുമാനം. അങ്ങനെയെങ്കില്‍ എയര്‍ടെല്ലിന്റെ അര്‍പു നിരക്ക് ഇടക്കാലയളവില്‍ 200 രൂപയായും ദീര്‍ഘ കാലയളവില്‍ 300 രൂപ നിലവാരത്തിലേക്കും ഉയരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍.

പ്രമീയംവത്കരണം

പ്രമീയംവത്കരണം

എയര്‍ടെല്ലിന്റെ ആകെ വരിക്കാരില്‍ 4-ജി സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ അനുപാതം 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ 62.8 ശതമാനത്തിലേക്ക് ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 56.7 ശതമാനമായിരുന്നു 4-ജി വിഹിതം. താഴ്ന്ന സേവനങ്ങളിലെ സ്വന്തം വരിക്കാരെ 4-ജി പോലുള്ള ഉയര്‍ന്ന സേവനങ്ങളിലേക്ക് മാറ്റിയെടുക്കുന്നതില്‍ എയര്‍ടെല്‍ നിര്‍ണായക മുന്നേറ്റം പ്രകടമാക്കുന്നു്. വൊഡാഫോണ്‍- ഐഡിയയില്‍ നിന്നും പോര്‍ട്ട് ചെയ്യുന്നവരേയും നേടിയെടുക്കാന്‍ കമ്പനിക്ക് സാധിക്കുന്നുണ്ട്. ഇത്തരത്തില്‍ 4-ജി സേവനങ്ങളിലേക്ക് കൂടുതല്‍ വരിക്കാരെ മാറ്റിയെടുക്കുന്നത് എയര്‍ടെല്ലിന്റെ അര്‍പു നിരക്കുകള്‍ വര്‍ധിക്കാനും സഹായിക്കും.

കടം നേരത്തെ തിരിച്ചടച്ചത്

കടം നേരത്തെ തിരിച്ചടച്ചത്

2014-ലെ ലേലത്തില്‍ 19,051 കോടിയുടെ സ്‌പെക്ട്രം ആണ് എയര്‍ടെല്‍ വാങ്ങിയത്. ഇതില്‍ പിന്നീട് അടയ്ക്കാമെന്ന വ്യവസ്ഥയില്‍ ബാധ്യത ഇനത്തില്‍ വെച്ചിരുന്ന 15,519 കോടി രൂപയും എയര്‍ടെല്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ വര്‍ഷത്തോടെ പൂര്‍ണമായും കൊടുത്തു തീര്‍ത്തു. വിവിധ ഘട്ടങ്ങളിലായി 2032 വരെ തിരിച്ചടവിന് സാവകാശം ഉള്ളപ്പോഴാണ് എയര്‍ടെല്‍ സ്‌പെകട്രം ലേലത്തിലെ കുടിശിക പൂര്‍ണമായും കാലാവധിക്ക് മുമ്പ് തന്നെ തിരിച്ചടച്ചത്. ഇതിലൂടെ പലിശ ഇനത്തില്‍ നഷ്ടമാകുമായിരുന്ന 3,400 കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞുവെന്നാണ് കമ്പനി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

എയര്‍ടെല്‍ ബിസിനസ്

എയര്‍ടെല്‍ ബിസിനസ്

കമ്പനിയുടെ സംയോജിത വരുമാനത്തില്‍ 13 ശതമാനവും സംഭാവന ചെയ്യുന്നത് വളരെ ലാഭകരമായ എയര്‍ടെല്ലിന്റെ ബി2ബി ബിസിനസ് വിഭാഗമാണ്. ഈ മേഖലയിലേക്ക് ആദ്യം ചുവടുവെച്ച കമ്പനിയെന്ന നിലയിലുള്ള നേട്ടവും കരസ്ഥമാക്കുന്നു. കോവിഡിന് ശേഷം കോര്‍പറേറ്റ് ലോകത്ത് ഡിജിറ്റല്‍വത്കരണം ശക്തമായത് ഭാവിയില്‍ ബി2ബി ബിസിനസിലൂടെ മികച്ച വരുമാനം നേടിത്തരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഗൂഗിള്‍ സഹകരണം

ആഗോള ടെക് ഭീമന്‍ ഗൂഗിളുമായി 7,600 കോടിയുടെ സഹകരണം ധാരണയിലെത്തി. 1.28 ശതമാനം എയര്‍ടെല്‍ ഓഹരികള്‍ കൈമാറിയായിരുന്നു പങ്കാളിത്തം ഊട്ടിയുറപ്പിച്ചത്. വിലക്കുറവിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കുന്നതിനും 5-ജി സേവനങ്ങളുടെ മികവിനും ക്ലൗഡ് സേവനങ്ങള്‍ രാജ്യമാകെ പരിപോഷിപ്പിക്കുന്നതിനും എയര്‍ടെല്ലിനെ പ്രാപ്തമാക്കുന്നതാണ് ഈ സഹകരണം.

മികച്ച അര്‍പു നിരക്ക്

മികച്ച അര്‍പു നിരക്ക്

ടെലികോം മേഖലയില്‍ രണ്ടാമതാണെങ്കിലും ഓരോ വരിക്കാരില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ (ഡിസംബര്‍ പാദത്തിന്റെ അടിസ്ഥാനത്തില്‍) എയര്‍ടെല്‍ എതിരാളികളേക്കാള്‍ മുന്നിലാണ്. എയര്‍ടെല്ലിന് 163 രൂപയും ജിയോയുടേത് 152 രൂപയും വിഐയുടേത് 115 രൂപയുമാണ് അര്‍പു നിരക്ക്. 2-ജി/ 3-ജി സേവനങ്ങളില്‍ നിന്നും 4-ജിയിലേക്ക് വരിക്കാരെ മാറ്റിയെടുക്കുന്നതില്‍ വിജയിക്കുന്നതും ഉപയോക്താക്കളുടെ ഡാറ്റ വിനിയോഗം വര്‍ധിക്കുന്നതും എയര്‍ടെല്ലിന് നേട്ടമാകും. അതുപോലെ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളെ നിലനിര്‍ത്താനാകുന്നതും അര്‍പു നിരക്ക് മെച്ചപ്പെടുത്താന്‍ കമ്പനിയെ സഹായിക്കുന്നു.

5-ജി സേവനം

5-ജി സേവനം

നിലവിലുള്ള വാണിജ്യ ശൃംഖലയില്‍ രാജ്യത്തെ പ്രഥമ 5-ജി സേവനങ്ങളുടെ തത്സമയ പരീക്ഷണം നടത്തിയ ടെലികോം കമ്പനിയാണ് എയര്‍ടെല്‍. നിലവിലുള്ള 1,800 മെഗാ ഹെര്‍ട്ട്‌സ് സ്‌പെക്ട്രത്തില്‍ ഹൈദരാബാദ് നഗരത്തിലായിരുന്നു പരീക്ഷണം. ഒരേസമയം 5-ജി, 4-ജി സേവനങ്ങള്‍ തടസമില്ലാതെ സ്പക്ട്രം പങ്കുവച്ചുകൊണ്ട് നടത്താനായി. സ്‌പെക്ട്രം പങ്കുവയ്ക്കുന്ന രീതിയിലുള്ള ആദ്യ പരീക്ഷണവുമാണിത്. ഇത് 5-ജി സേവനങ്ങള്‍ നല്‍കാനുള്ള കമ്പനിയുടെ സജ്ജീകരണ ശേഷിയെ സാധൂകരിക്കുന്നു.

എജിആര്‍ ബാധ്യത

എജിആര്‍ ബാധ്യത

അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ അഥവാ എജിആര്‍ കുടിശിക സംബന്ധിച്ച അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നേരത്തെ എജിആര്‍ കുടിശികയായി ടെലികോം വകുപ്പ് നിര്‍ദേശിച്ച 44,000 കോടി നല്‍കാന്‍ എയര്‍ടെല്‍ ബാധ്യസ്ഥരാണെന്ന് കോടതി വിധിച്ചിരുന്നു. ആകെ 13,000 കോടി രൂപയേ എജിആര്‍ കുടിശികയുള്ളൂ എന്നാണ് കമ്പനിയുടെ വാദം. ഇതിനോടകം 18,400 കോടി രൂപ കമ്പനി കേന്ദ്രസര്‍ക്കാകരില്‍ അടച്ചിട്ടുണ്ട്. അതിനാല്‍ എജിആര്‍ കുടിശിക കേസിലെ അപ്പീലില്‍ എയര്‍ടെല്ലിന് അനുകൂലമായി വിധി ഉണ്ടായാല്‍ 31,000 കോടിയുടെ ബാധ്യതയില്‍ നിന്നും രക്ഷപെടാനാകും.

ജിയോ ഐപിഒ

ജിയോ ഐപിഒ

2022-ല്‍ റിലയന്‍സ് ജിയോയുടെ ഐപിഒ ഉണ്ടായേക്കും എന്നാണ് കരുതുന്നത്. ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടി 2020-ല്‍ ഫെയ്‌സ്ബുക്കിന് 10 ശതമാനവും ഗൂഗിൡ് 8 ശതമാനവും ഉള്‍പ്പെടെ 13 നിക്ഷേപകര്‍ക്കായി 33 ശതമാനം ഓഹരികള്‍ ജിയോ കൈമാറിയിരുന്നു. നിലവില്‍ 2,000 കോടി ഡോളര്‍ മൂല്യമാണ് ജിയോയ്ക്ക് കല്‍പിക്കുന്നത്. അതേസമയം വാല്യൂവേഷന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ജിയോയേക്കാള്‍ എയര്‍ടെല്‍ ഡിസ്‌കൗണ്ട് റേറ്റിലാണുള്ളത്. അതിനാല്‍ ജിയോയുടെ ഐപിഒ നടക്കുന്ന സമയത്ത് ടെലികോം മേഖലയുടെ റേറ്റിങ്ങില്‍ പുനഃപരിശോധന നടത്താന്‍ ബ്രോക്കറേജുകള്‍ മുതിര്‍ന്നേക്കും. അത് എയര്‍ടെല്ലിന്റെ ഓഹരികള്‍ക്കും നേട്ടമാകുമെന്നാണ് അനുമാനം.

പേയ്‌മെന്റ് ബാങ്ക്

പേയ്‌മെന്റ് ബാങ്ക്

നിലവില്‍ 12.2 കോടി അംഗത്വം നേടിയെടുക്കാന്‍ എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്കിന് സാധിച്ചിട്ടുണ്ട്. ഇതില്‍ 3.2 കോടി പേരും മാസത്തില്‍ ഇടപാടുകള്‍ നടത്തുന്നവരാണ്. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പരും ഒന്നാകുന്നതിലെ ബിസനസ് തന്ത്രവും അനുകൂല ഘടകമാണ്. ഇടപാടുകളില്‍ നിന്നും പലിശയില്‍ നിന്നും മറ്റ് ഫീസുകളായും വരുമാനവും കണ്ടെത്തുന്നുണ്ട്.

എയര്‍ടെല്‍ ബ്ലാക്ക്

ഒന്നിലധികം എയര്‍ടെല്‍ സേവനങ്ങളെ (ഫൈബര്‍, ഡിടിഎച്ച്, മൊബൈല്‍) തമ്മില്‍ ബന്ധിപ്പിക്കാനുള്ള സംവിധാനമാണ് എയര്‍ടെല്‍ ബ്ലാക്ക് ക്ലബ്. ഇത് ഉപഭോക്താക്കള്‍ക്ക് ഒറ്റ ബില്ലിലൂടെ സേവനങ്ങള്‍ നല്‍കുന്നു. കൂടാതെ പ്രത്യേക കസ്റ്റമര്‍ കെയര്‍ നമ്പറിലൂടെ കൃത്യമായ ഉപഭോക്തൃ സേവനങ്ങളും ഉറപ്പാക്കുന്നു. ഇത്തരമൊരു സംവിധാനം എതിരാളികള്‍ക്കില്ലെന്നതും ശ്രദ്ധേയം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മാര്‍വാഡി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X