ദുര്‍ബല ആഗോള സൂചനകളുടെ പ്രതികൂല സ്വാധീനവും ആഭ്യന്തര അനുകൂല ഘടകങ്ങളുടെ അഭാവവുമാണ് വിപണിയെ പിന്നോട്ടടിക്കുന്നത്. അതേസമയം പ്രധാന സൂചികകള്‍ നഷ്ടം നേരിടുന്നു എങ്കിലും തെരഞ്ഞെടുത്ത മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടമാണ്. ഇത്തരത്തില്‍ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍, 6- 8 ആഴ്ച കാലയളവിലേക്ക് നിക്ഷേപത്തിനായി നിര്‍ദേശിച്ച 7 ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്.
- ബിര്‍ളാസോഫ്റ്റ്- ഓഹരികള്‍ 485 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 524 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 472 രൂപയില്‍ ക്രമീകരിക്കണമെന്നും 5പൈസ.കോം നിര്‍ദേശിച്ചു. ഓഹരി 200-ദിവസ ഇഎംഎ നിലവാരത്തിന് മുകളില്‍ സ്ഥിരതയാര്ജിക്കുയും ഇന്വേഴ്സ് ഹെഡ് & ഷോള്‍ഡേഴ്സ് പാറ്റേണ്‍ രൂപപ്പെട്ടിട്ടുമുണ്ട്.
- ഡിക്സണ്‍ ടെക്നോളജീസ്- ഓഹരികള്‍ ഇന്ന് 4,463 രൂപയിലാണ് ക്ലോസ് ചെയ്തത്. 4,550 രൂപയില്‍ താഴെ നില്ക്കുമ്പോള് ഓഹരി വാങ്ങാം. ഹ്രസ്വകാലയളവില്‍ 5,000 രൂപയാണ് ഓഹരിയുടെ ലക്ഷ്യവില. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 4,350 നിലവാരത്തിന് താഴെ ക്രമീകരിക്കണമെന്നും 5പൈസ.കോം നിര്‍ദേശിച്ചു.
- എല്‍ജി എക്വിപ്മെന്റ്സ്- ഓഹരികള്‍ 304 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 348 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. അടുത്ത 3- 4 ആഴ്ചയ്ക്കുള്ളില്‍ ലക്ഷ്യവില ഭേദിക്കുമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 295 രൂപയില്‍ ക്രമീകരിക്കണമെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
- ഇക്വിറ്റാസ് ഹോള്‍ഡിംഗ്സ്- ഓഹരികള്‍ 114 രൂപയിലാണ് ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഈ നിലവാരത്തില്‍ നിന്നും 128 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. അടുത്ത 3- 4 ആഴ്ചക്കുള്ളില്‍ ഓഹരി ലക്ഷ്യവില ഭേദിക്കാമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 108 രൂപയില്‍ ക്രമീകരിക്കണമെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
- പ്രിന്‍സ് പൈപ്സ്- ഓഹരികള്‍ 700 രൂപ നിലവാരത്തിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 830 മുതല്‍ 950 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. അടുത്ത 6- 8 ആഴ്ചയ്ക്കുള്ളില്‍ ആദ്യ ലക്ഷ്യം ഭേദിക്കുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് ഓഹരി 950 നിലവാരത്തിലേക്കും നീങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 630 രൂപ നിലവാരത്തിന് താഴെ ക്രമീകരിക്കണമെന്നും നിഫ്റ്റിട്രിഗേഴ്സ്.കോം അറിയിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി ഓഹരി 610 നിലവാരത്തിന് മുകളിലാണ് തുടരുന്നത്. കൂടാതെ ഡബിള്‍ ബോട്ടം പാറ്റേണ്‍ ഭേദിച്ച് മുന്നേ്റാനുള്ള ശ്രമത്തിലുമാണ്.
- ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്- ഓഹരികള്‍ 124 രൂപയിലാണ് വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 129.40 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 119.90 രൂപയില്‍ ക്രമീകരിക്കണമെന്നും കാപിറ്റല്‍വയ ഗ്ലോബല്‍ സൂചിപ്പിച്ചു.
- ഒബ്റോയ് റിയാല്‍റ്റി- ഓഹരികള്‍ 980 രൂപ നിലവാരത്തിലാണ് ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഈ ഓഹരി 1,000 നിലവാരം മറികടക്കുമ്പോള്‍ 1,075 രൂപ ലക്ഷ്യമിട്ട് വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 940 രൂപയില്‍ ക്രമീകരിക്കണമെന്നും കാപിറ്റല്‍വയ ഗ്ലോബല്‍ നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications