മാര്‍ച്ച് ആദ്യ വാരത്തില്‍ ഏഴ് മാസക്കാലത്തെ താഴ്ന്ന നിലവാരത്തിലേക്ക് സൂചികകള്‍ വീണെങ്കിലും പിന്നീടുള്ള രണ്ടാഴ്ചയില്‍ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. ഇത് ആഭ്യന്തര വിപണിയുടെ കരുത്തിനേയും സൂചിപ്പിക്കുന്നു. അതിനാല്‍ ആകര്‍ഷകമായ നിലവാരത്തില്‍ നില്ക്കുന്ന മികച്ച ഓഹരികള്‍ നിക്ഷേപത്തിനായി പരിഗണിക്കാമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ അടിവരയിടുന്നത്. ഇതിന്റെ ഭാഗമായി നിര്‍ദേശിക്കപ്പെട്ട സ്മോള്‍ കാപ് വിഭാഗത്തിലെ നാല് ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്.
1) ധാംപൂര്‍ ഷുഗര്‍ മില്‍സ്
ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ആസ്ഥാനമായി ഷുഗര്‍, എഥനോള്‍, കെമിക്കല്‍ നിര്‍മാതാക്കളാണ് ധാംപൂര്‍ ഷുഗര്‍ മില്‍സ് (BSE: 500119, NSE: DHAMPURSUG). സള്‍ഫറിന്റെ അംശമില്ലാതെ ശുദ്ധീകരിച്ച പഞ്ചസാര നിര്‍മിക്കുന്നതില്‍ രാജ്യത്തെ മുന്‍നിരയിലാണ്. വ്യാഴാഴ്ച രാവിലെ 532 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 692 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് ഷേര്ഖാന് നിര്‍ദേശിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 30 ശതമാനം ലാഭം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
2) ബിര്‍ളാസോഫ്റ്റ്
രാജ്യത്തെ പ്രമുഖ ഇടത്തരം ഐടി കമ്പനികളിലൊന്നാണ് ബിര്‍ളാസോഫ്റ്റ് (BSE: 532400, NSE: BSOFT). വാഹനം, ബാങ്കിംഗ്, വ്യവസായം, ധനകാര്യ സേവന മേഖല, ഉന്നത സാങ്കേതിവിദ്യ, മീഡിയ എന്നീ വിഭാഗങ്ങളിലുള്ള കമ്പനികള്‍ക്ക് ഐടി സംബന്ധമായ സേവനം നല്കുന്നതിലാണ് ശദ്ധയൂന്നിയിരിക്കുന്നത്. അടുത്തിടെ ഡിജിറ്റല്‍, ക്ലൗഡ് സേവനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 467 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെട്ടത്. ഇവിടെ നിന്നും 580 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ഷേര്ഖാന് നിര്‍ദേശിച്ചു. ഇതിലൂടെ 24 ശതമാനം ലാഭം പ്രതീക്ഷിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
3) എപിഎല്‍ അപ്പോളൊ ട്യൂബ്സ്
രാജ്യത്തെ മുന്‍നിര ബ്രാന്‍ഡഡ് സ്റ്റീല്‍ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളാണ് എപിഎല്‍ അപ്പോളൊ ട്യൂബ്സ് (BSE: 533758, NSE: APLAPOLLO). 10 നിര്‍മാണ ശാലകളുണ്ട്. വിവിധ വ്യാവസായിക മേഖലകളില്‍ ആവശ്യമായ 1500-ഓളം തരത്തിലുള്ള എംസ് ബ്ലാക്ക് പൈപ്സ്, ഗാല്‍വനൈസ്ഡ് ട്യൂബ്സ്, സ്ട്രക്ചറല്‍ ഇആര്ഡബ്ല്യൂ സ്റ്റീല്‍ ട്യൂബ്സ്, ഹോളോ സെക്ഷന്‍സ് ആണ് കമ്പനി നിര്‍മിക്കുന്നത്. നിലവിലെ ഓഹരിയുടെ വിപണി വില 904 രൂപയാണ്. ഇവിടെ നിന്നും 1,200 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് മോത്തിലാല്‍ ഒസ്വാള് നിര്‍ദേശിച്ചത്. ഇതിലൂടെ 33 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
4) മഹീന്ദ്ര ലോജിസ്റ്റിക്സ്
പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്രയുടെ ലോജിസ്റ്റിക്സ് വിഭാഗത്തിലുള്ള ഉപകമ്പനിയാണ് മഹീന്ദ്ര ലോജിസ്റ്റിക്സ് (BSE: 540768, NSE: MAHLOG). ആഭ്യന്തര, വിദേശ ഉപഭോക്താക്കള്‍ക്കായി സംയോജിത ലോജിസ്റ്റിക്സ്, മൊബിലിറ്റി സൊല്യൂഷന് സേവനങ്ങളൊരുക്കുന്നു. വ്യാഴാഴ്ച രാവിലെ 441 രൂപ നിലവാരത്തിലായിരുന്നു ഓഹരി. ഇവിടെ നിന്നും 580 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഷേര്ഖാന് നിര്‍ദേശിച്ചത്. ഇതിലൂടെ 32 ശതമാനം ലാഭം നേടാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications