രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 100 ഡോളറിലേക്ക് ഇറങ്ങിവന്നതും കിഴക്കന്‍ യൂറോപ്പിലെ റഷ്യ- ഉക്രൈന് സംഘര്‍ഷം അയയുന്നതിന്റെ ലക്ഷണങ്ങളും വിപണിക്ക് ആശ്വാസമേകുന്ന ഘടകങ്ങളാണ്. അടുത്തിടെ നേരിട്ട തിരുത്തലില്‍ നിന്നും മിക്ക ഓഹരികളും കുതിപ്പിന്റെ പാതയിലേക്ക് മടങ്ങിയെത്തി. ഇത്തരത്തില്‍ ഹ്രസ്വകാലത്തേക്ക് പരിഗണിക്കാവുന്ന 4 ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്.
1) ബിപിസിഎല്‍
ചൊവ്വാഴ്ച രാവിലെ 356 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും ഹ്രസ്വാകലത്തേക്ക് 390 രൂപ ലക്ഷ്യമാക്കി ബിപിസിഎല്‍ (BSE: 500547, NSE : BPCL) ഓഹരികള്‍ വാങ്ങാമെന്നാണ് കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 345 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. 355 രൂപ നിലവാരത്തിന് മുകളില്‍ ഓഹരിക്ക് ക്ലോസ് ചെയ്യാന്‍ സാധിച്ചാല്‍ അനുകൂലമാ്ണെന്നും ചൂണ്ടിക്കാട്ടി.
2) ചമ്പല്‍ ഫെര്‍ട്ടിലൈസേര്‍സ്
ഹ്രസ്വകാല ബ്രേക്കൗട്ടിന് ശേഷം ഓഹരിയില്‍ ആവേശത്തിരയിളക്കം പ്രകടമാണ്. ഇതിനോടൊപ്പം ആഴ്ച കാലയളവിലുള്ള ചാര്‍ട്ടിലും വലിയ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടതും കുതിപ്പിനുള്ള സൂചനയാണ്. നിലവില്‍ 410 രൂപ നിലവാരത്തിലാണ് മ്പല്‍ ഫെര്‍ട്ടിലൈസേര്‍സ് (BSE: 500085, NSE : CHAMBLFERT) വ്യാപാരം പുരോഗമിക്കുന്നത്. ഇവിടെ നിന്നും 455 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് കൊട്ടക് സെക്യൂരിറ്റീസിന്റെ നിര്‍ദേശം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 405 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
3) എച്ച്സിഎല്‍ ടെക്
അടുത്തിടെ നേരിട്ട തിരുത്തലിന് ശേഷം 200-എസ്എംഎ നിലവാരത്തിന് സമീപത്ത് നിന്നും ഓഹരി പിന്തുണയാര്‍ജിച്ചു. ഇതിന് ശേഷം ദിവസ ചാര്‍ട്ടില്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. നിലവില്‍ എച്ച്സിഎല്‍ ടെക് (BSE: 532281, NSE : HCLTECH) ഓഹരികള്‍ 200, 20- ദിവസ എസ്എംഎ നിലവാരത്തിന് മുകളിലാണ് നില്‍ക്കുന്നത്. 1,150 നിലവാരത്തിന് താഴെ പോകാത്തിടത്തോളം ഓഹരി കുതിപ്പിനുള്ള ശ്രമം നടത്തും. ഹ്രസ്വകാലയളവിലേക്ക് 1,280 രൂപ ലക്ഷ്യമാക്കി 1,200- 1,180 നിലവാരത്തിനുള്ളില്‍ വച്ച് ഓഹരി വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,150 രൂപയില്‍ താഴെ ക്രമീകരിക്കണമെന്നും കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
4) ഗ്രാന്യൂള്‍സ് ഇന്ത്യ
ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ '1-2-3' പാറ്റേണ്‍ ദൃശ്യമാണ്. കൂടാതെ ശരാശരിയിലും കൂടുതല്‍ ഇടാപടുകളും നടക്കുന്നുണ്ട്. ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളില്‍ ക്ലോസ് ചെയ്യാനായതും ഗ്രാന്യൂള്‍സ് ഇന്ത്യക്ക് (BSE: 532482, NSE : GRANULES) അനുകൂല ഘടകമാണ്. 305 നിലവാരത്തിന് സമീപത്ത് നിന്നും ഓഹരി വാങ്ങാം. ഹ്രസ്വകാലയളവില്‍ 322 രൂപയാണ് ലക്ഷ്യവില. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 294 രൂപയില്‍ താഴെ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനമായ ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications