ഒരിടവളേയ്ക്കു ശേഷം ഐപിഒ വിപണി സജീവമായി. ഇന്ത്യന്‍ ഓഹരി വിപണി ഒരു വര്‍ഷക്കാലത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപത്തേക്ക് മടങ്ങിയെത്തിയതും പ്രാഥമിക വിപണി സജീവമാകുന്നതിന് പ്രേരണയാകുന്നു. ഇതിനിടെ നവംബര്‍ ആദ്യ വാരത്തില്‍ 3 കമ്പനികളാണ് ഓഹരി വില്പനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ രാജ്യത്തെ മുന്‍നിര ആശുപത്രി ശൃംഖലയായ ഗ്ലോബല്‍ ഹെല്‍ത്തിന്റെ ഐപിഒ സംബന്ധിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ ശുപാര്‍ശകളാണ് ചുവടെ ചേര്‍ക്കുന്നത്.
ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒ
ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖലയാണ് ഗ്ലോബല്‍ ഹെല്‍ത്ത് ലിമിറ്റഡ്. രാജ്യത്തെ വടക്ക്, കിഴക്ക് മേഖലകള്‍ കേന്ദ്രീകരിച്ച് 'മേദാന്ത' എന്ന ബ്രാന്‍ഡിലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. മള്‍ട്ടി സ്പെഷ്യാല്‍റ്റി ചികിത്സ സൗകര്യങ്ങളും എല്ലാത്തരം ആരോഗ്യ സംരക്ഷണ സേവനങ്ങളും അവയവമാറ്റ ശസ്ത്രക്രിയകളും വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ഗുരുഗ്രാം, ഇന്ദോര്‍, റാഞ്ചി, ലക്നൗ എന്നീ നഗരങ്ങളിലായി 4 ആശുപത്രികളാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്.
ഐപിഒ വിശദാശം
ഉപകമ്പനികളുടെ കടബാധ്യത തീര്‍ക്കുന്നതിനും പൊതു കോര്‍പറേറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് സ്വരൂപിക്കുന്ന പണം ചെലവഴിക്കുകയെന്ന അറിയിപ്പോടെയാണ് ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒയുമായി പ്രാഥമിക വിപണിയില്‍ നിക്ഷേപകരെ സമീപിച്ചിരിക്കുന്നത്.
- ഐപിഒ അപേക്ഷ: നവംബര്‍ 3 മുതല്‍ 7 വരെ.
- പ്രതിയോഹരി മുഖവില: പ്രതിയോഹരി 2 രൂപ.
- ഓഹരി വില: 319-336 രൂപയ്ക്കിടയില്‍ അപേക്ഷിക്കാം.
- ചുരുങ്ങിയ അപേക്ഷ: 44 ഓഹരികളുടെ ഗുണിതങ്ങളായി.
- സമാഹരിക്കുന്ന തുക: 2,205 കോടി.
- സ്റ്റോക്ക് എക്സ്ചേഞ്ച്: എന്‍എസ്ഇ, ബിഎസ്ഇ.
- ലിസ്റ്റിങ് തീയതി: നവംബര്‍ 16.
എന്തുകൊണ്ട് ഗ്ലോബല്‍ ഹെല്‍ത്ത് ?
- നാഡീവ്യൂഹം, ഹ്രദ്യോഗം, കാന്‍സര്‍, ശിശുസംരക്ഷണം, ദഹന സംബന്ധിയായത്, കരള്‍, മൂത്രാശയം എന്നീ വിഭാഗങ്ങളിലെ സങ്കീര്‍ണ രോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമുള്ള മികവ്.
- ക്ലിനിക്കല്‍ ഗവേഷണങ്ങളിലും പഠനങ്ങളിലും ശ്രദ്ധയൂന്നീയിരിക്കുന്നു.
- ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും സേവന മികവും.
- സാമ്പത്തികപരമായും മികവാര്‍ന്ന പ്രവര്‍ത്തനം.
- ഉയര്‍ന്ന ജനസാന്ദ്രതയുള്ളതും എന്നാല്‍ ചികിത്സാസൗകര്യം കുറവുള്ള മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം.
- വൈവിധ്യവത്കരണത്തിലൂടെ നിലവിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി, ആശുപത്രിയുടെ വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സാധിക്കുന്നവിധം അടിസ്ഥാന പശ്ചാത്തല സാഹചര്യങ്ങള്‍.
- പ്രവര്‍ത്തന പരിചയമുള്ള മുതിര്‍ന്ന മാനേജ്മെന്റും ശക്തരായ നിക്ഷേപ സ്ഥാപനങ്ങളുടെ മാര്‍ഗോപദേശവും പിന്തുണയും.
ബ്രോക്കറേജ് ശുപാര്‍ശ
- റിലയന്‍സ് സെക്യൂരിറ്റീസ്- വെല്ലുവിള നിറഞ്ഞ പശ്ചാത്തലത്തിലും വമ്പന്‍ ശൃംഖലയുടെ അധിക ബാധ്യതയില്ലാതെ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയുള്ള ഗ്ലോബല്‍ ഹെല്‍ത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. ഉന്നത നിലവാരത്തിലുള്ള ഉപകരണ സംവിധാനങ്ങള്‍. പ്രവര്‍ത്തനങ്ങളിലും സാമ്പത്തികപരവുമായ മേല്‍നോട്ടത്തിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതും നേട്ടമാണ്. അതിനാല്‍ ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒയ്ക്കു വേണ്ടി അപേക്ഷിക്കാമെന്ന് റിലയന്‍സ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
ബ്രോക്കറേജ് ശുപാര്‍ശ
- ചോയിസ് ബ്രോക്കിങ്ങും ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒയില്‍ അപേക്ഷിക്കാമെന്ന ശുപാര്‍ശയാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നത്. ഓഹരിയുടെ നിര്‍ദിഷ്ട ഉയര്‍ന്ന വിലയില്‍ പോലും എന്റര്‍പ്രൈസ് വാല്യൂവും വിറ്റുവരവും തമ്മിലുള്ള അനുപാതം 4 മടങ്ങിലേയുള്ളൂ. ഇത് സമാന ഓഹരികളേക്കാള്‍ മികച്ച നിലവാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒയില്‍ പങ്കെടുക്കാമെന്ന് ചോയിസ് ബ്രോക്കിങ് നിര്‍ദേശിക്കുന്നത്.
- റെലിഗെയര്‍ ബ്രോക്കിങ്- ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള മേഖലകള്‍ കേന്ദ്രീകരിച്ചുള്ള സാന്നിധ്യവും നിര്‍ദിഷ്ട ഓഹരികള്‍ മൂല്യമതിപ്പിന്റെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായതും മുന്‍നിര്‍ത്തിയാണ് ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒയില്‍ അപേക്ഷിക്കാന്‍ ശുപാര്‍ശ ചെയ്യുന്നതെന്നും റെലിഗെയര്‍ ബ്രോക്കിങ് വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications