സമീപ ഭാവിയിലേക്ക് വിപണിയുടെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ പ്രധാനം കോര്‍പ്പറേറ്റ് കമ്പനികളുടെ നാലാം പാദ പ്രവര്‍ത്തന ഫലമായിരിക്കും. രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയും വിപണി മൂല്യത്തില്‍ രണ്ടാമതുമുള്ള ടിസിഎസ് ഇന്ന് നാലാം പാദഫലം പ്രഖ്യാപിച്ചതോടെ പുതിയ റിസള്‍ട്ട് സീസണും തുടക്കമായി. പൊതുവേ വിപണി പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രവര്‍ത്തന ഫലമാണ് ടാറ്റ ഗ്രൂപ്പിന്റെ അഭിമാന കമ്പനിയായ ടിസിഎസ് കാഴ്ചവച്ചത്. ഏപ്രില്‍ അവസാനത്തോടെ തന്നെ പ്രമുഖ കമ്പനികളില്‍ ഭൂരിഭാഗത്തിന്റേയും ഫലപ്രഖ്യാപനം നടക്കും. അതേസമയം, നിഫ്റ്റി-50 സൂചികയിലെ കമ്പനികളില്‍ നാലെണ്ണം അറ്റാദായം ഇരട്ടിയാക്കുമെന്നാണ് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പൊതുവായ അനുമാനം.
ഭാരതി എയര്‍ടെല്‍
പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐഐഎഫ്എല്‍ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട് പ്രകാരം ടെലികോം സേവന ദാതാവായ ഭാരതി എയര്‍ടെല്‍ നാലാം സാമ്പത്തിക പാദത്തില്‍ മികച്ച ഫലം പുറത്തുവിടുമെന്നാണ് അനുമാനിക്കുന്നത്. ഇതനുസരിച്ച് എയര്‍ടെല്ലിന്റെ മാര്‍ച്ച് പാദത്തിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 215 ശതമാനം വര്‍ധനയോടെ 2,396 കോടിയായി ഉയരുമെന്നാണ് വിലയിരുത്തല്‍.
അതേസമയം മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബലിന്റെ റിപ്പോര്‍ട്ടില്‍ 142 ശതമാനം വര്‍ധനയോടെ എയര്‍ടെല്ലിന്റെ വരുമാനം 2,009 കോടിയാകുമെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. ഡിസംബര്‍ കാലയളവില്‍ നടപ്പാക്കിയ താരീഫ് വര്‍ധനയാണ് ലാഭം ഇരട്ടിയാക്കാന്‍ സഹായിക്കുന്ന ഘടകം.
ഹിന്‍ഡാല്‍കോ
ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാളിന്റെ റിപ്പോര്‍ട്ടില്‍, ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അലുമിനീയം, കോപ്പര്‍ നിര്‍മാണ കമ്പനിയായ ഹിന്‍ഡാല്‍കോ, ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ 3,495 കോടി അറ്റാദായം നേടുമെന്നാണ് കണക്കുകൂട്ടുന്നത്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 100 ശതമാനം ഉയര്‍ച്ചയാണ്. അതേസമയം, വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ 43.6 ശതമാനം ഉയര്‍ന്ന് 58,177 കോടിയാകുമെന്നും വിലയിരുത്തുന്നു. അലുമിനീയത്തില്‍ നിന്നും ടണ്ണിന് 1,580 ഡോളര്‍ നിരക്കില്‍ പ്രവര്‍ത്തനലാഭം കൈവരിക്കും.
അതേസമയം കോപ്പറില്‍ നിന്നും ടണ്ണിന് 423 ഡോളറായിരിക്കും പ്രവര്‍ത്തന ലാഭം നേടുക. ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുന്നതും രാജ്യത്തെ മൂലധന വിനിയോഗ പ്രവര്‍ത്തനങ്ങള്‍ ഉണര്‍വ് കൈവരിച്ചതും മികച്ച പ്രകടനത്തിന് കാരണം.
ബജാജ് ഫിന്‍സേര്‍വ്
സമാനമായി സ്വകാര്യ മേഖലയിലെ വമ്പന്‍ ബാങ്ക് ഇതര സ്ഥാപനമായ (NBFC) ബജാജ് ഫിന്‍സേര്‍വ് ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ഉയര്‍ന്ന പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാളിന്റെ നിഗമനം. ഇതുപ്രകാരം, ബജാജ് ഫിന്‍സേര്‍വിന്റെ നാലാം പാദത്തിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 148 ശതമനം വര്‍ധിച്ച് 2,400 കോടിയാകും എന്നാണ് അനുമാനം. അതുപോലെ കമ്പനിയുടെ വരുമാനം 13.7 ശതമാനം ഉയര്‍ന്ന് 17,500 കോടിയിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഒഎന്‍ജിസി
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എഡല്‍വീസ് സെക്യൂരിറ്റീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, പൊതുമേഖ എണ്ണയുത്പാദക- പര്യവേക്ഷണ കമ്പനിയായ ഒഎന്‍ജിസിയും 2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിടുമെന്ന് വിലയിരുത്തുന്നു. ജനുവരി- മാര്‍ച്ച് മാസക്കാലയളവില്‍ ഒഎന്‍ജിസിയുടെ അറ്റാദായം 10,365 കോടിയായി ഉയരുമെന്നാണ് റിപ്പോര്‍ട്ടിലെ അനുമാനം. ഇതു പ്രകാരം അറ്റാദായത്തില്‍ 151.5 ശതമാനം വര്‍ധനയാവും രേഖപ്പെടുത്തുക.
റഷ്യ- ഉക്രൈന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നതാണ് നില മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്. അതേസമയം, എംകെ ഗ്ലോബലിന്റെ റിപ്പോര്‍ട്ടില്‍ ഒഎന്‍ജിസിയുടെ ലാഭം 176.7 ശതമാനം വര്‍ധിച്ച് 11,401 കോടിയാകുമെന്നാണ് സൂചിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
