ഓരോ പൊതുബജറ്റും ഓഹരി വിപണിക്കും സമ്പദ്ഘടനയ്ക്കും ഒരുപോലെ നിര്‍ണായകമാണ്. രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പുകളാണ് ഓരോ ബജറ്റിലൂടെയും അവതിരിപ്പിക്കപ്പെടുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുന്നത്. പ്രതികൂല ആഗോള സൂചനകളാലും വിദേശ നിക്ഷേപകരുടെ വില്പ്പനയാലും സമ്മര്‍ദത്തിലായ ആഭ്യന്തര വിപണിക്ക് തിരിച്ചു വരവിനുള്ള കരുത്ത് പകരാന്‍ ഇത്തവണത്തെ ബജറ്റിന് സാധിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇത്തവണത്തെ ബജറ്റില്‍ നിന്നും നാല് വിഭാഗങ്ങളിലെ ഓഹരികള്‍ക്ക് ലഭിക്കാവുന്ന പുതിയ കുതിപ്പിനുള്ള സാധ്യതകളാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014-ന് ശേഷം അവതരിപ്പിച്ച 8 ബജറ്റുകളില്‍ 3 പ്രാവശ്യം മാത്രമാണ് ബജറ്റിന് പിന്നാലെയുളള ഒരു മാസക്കാലം വിപണിയില്‍ മുന്നേറ്റം ദൃശ്യമായിരുന്നത്. മറ്റ് 5 തവണയും വിപണി വീഴുകയോ അല്ലെങ്കിൽ സൂചിക ഒരു പരിധിക്കുള്ളില്‍ നിന്ന് വ്യാപാരം ചെയ്യപ്പെടുന്നതിനോ ആണ് സാക്ഷ്യംവഹിച്ചത്. അതേസമയം, 2021-ലെ ബജറ്റ് ദിനത്തിന് ശേഷമുള്ള ആദ്യ 10 ദിവസത്തിനുള്ളില്‍ 7 ശതമാനത്തോളം പ്രധാന സൂചികകള്‍ മുന്നേറിയിരുന്നു. അതിനു മുമ്പുള്ള 10 ദിവസങ്ങളില്‍ 1 ശതമാനത്തോളം വിപണി നഷ്ടം നേരിട്ടിരുന്നു. എന്നാല്‍ ഇത്തവണ ബജറ്റിന് മുന്നോടിയായുള്ള 10 ദിവസങ്ങള്‍ക്കുള്ളില്‍ 5 ശതമാനത്തോളം സൂചികകള്‍ താഴ്ന്നു നില്‍ക്കുകയാണെന്നതും ശ്രദ്ധേയം.
1) ഇന്‍ഫ്രാസ്ട്രക്ചര്‍
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രധാന 30 കമ്പനികളുടെ ഓഹരികളുടെ പ്രകടനം വിലയിരുത്തിയാല്‍ 2021-ല്‍ ബജറ്റിന് ശേഷം 36 ശതമാനത്തോളം നേട്ടം കൈവരിച്ചു. 2009-ന് ശേഷമുള്ള വലിയ നേട്ടമാണിത്. ഇത്തവണത്തെ ബജറ്റിലും രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് മുന്തിയ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. റോഡ്, ജലസേചനം, പാര്‍പ്പിടം, റെയില്‍വേ, പ്രതിരോധ മേഖലകള്‍ക്ക് ഉയര്‍ന്ന വിഹിതം ബജറ്റിലുണ്ടാകാമെന്ന് ഐസിഐസിഐ ഡയറക്ട് ചൂണ്ടിക്കാട്ടി.
>> ശ്രദ്ധിക്കേണ്ട ഓഹരികള്‍- പോളികാബ് ഇന്ത്യ, എച്ച്ജി ഇന്‍ഫ്രാ എന്‍ജിനീയറിംഗ്, കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍, പിഎന്‍സി ഇന്‍ഫ്രാടെക്, എല്‍ & ടി, തെര്‍മാക്സ്, കെഇഐ ഇന്‍ഡസട്രീസ്, എബിബി ഇന്ത്യ, സീമെന്‍സ്, രാംകോ സിമന്റ്സ്, അള്‍ട്രാടെക് സിമന്റ്സ്, എസിസി, അംബുജ, ഭാരത് ഡൈനാമിക്സ്, ഭാരത് ഇലക്ട്രോണിക്സ്, എന്‍ടിപിസി, കണ്ടെയ്നര്‍ കോര്പ്പറേഷന്.
2) പുനരുപയോഗ ഊര്‍ജം/ ഇവി
ഹരിതഗേഹ വാതകം പുറന്തള്ളുന്നത് കുറയ്ക്കുന്നതിനും ഫോസില്‍ ഇന്ധനങ്ങളിലെ ആശ്രയത്വം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദമാകുന്നതിനും കേന്ദ്രസര്‍ക്കാര്‍ പ്രാമുഖ്യം കൊടുക്കുന്നതിനാല്‍ പുനരുപയോഗ ഊര്‍ജവും വൈദ്യുത വാഹന (ഇവി) മേഖലയ്ക്കും ബജറ്റില്‍ കാര്യമായ പിന്തുണ ലഭിച്ചേക്കും. വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ് സംരംഭങ്ങള്‍ക്കും പരിഗണന ലഭിച്ചേക്കും.
>> ശ്രദ്ധിക്കേണ്ട ഓഹരികള്‍- മാരുതി സുസൂക്കി, ടാറ്റ പവര്‍, അദാനി ഗ്രീന്‍, ഹീറോ മോട്ടോകോര്‍പ്, ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍സ്, മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോര്‍സ്, മിന്‍ഡ കോര്പ്പറേഷന്, ഗബ്രിയേല്‍ ഇന്ത്യ, ഡിക്സണ്‍ ടെക്നോളജീസ്.
3) ഗ്രാമീണ/ കാര്‍ഷികം
വിപണിയില്‍ ഇടിവ് പ്രതീക്ഷിക്കുന്ന വിപണി നിരീക്ഷകര്‍ കൃഷിക്കും ഗ്രാമീണ മേഖലയ്ക്കും കൂടുതല്‍ വിഹിതം മാറ്റിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി. ഭക്ഷ്യ സംസ്കരണ മേഖലയില്‍ ഇന്‍സെന്റീവ് ലഭ്യമാക്കിയേക്കും. വളം, വിത്ത് എന്നിവയ്ക്കുള്ള സബ്സിഡി കൂട്ടിയേക്കും. കാര്‍ഷിക മേഖലയ്ക്ക കിട്ടുന്ന പിന്തുണ കണ്‍സ്യൂമര്‍ വിഭാഗം ഓഹരികള്‍ക്കും ഗുണകരമാണ്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ വളര്‍ച്ചയ്ക്കൊപ്പം ഗ്രാമീണ മേഖലയിലും ഉണര്‍വ് അത്യാവശ്യമാണ്.
>> ശ്രദ്ധിക്കേണ്ട ഓഹരികള്‍- പിഐ ഇന്‍ഡസ്ട്രീസ്, ധനുക അഗ്രിടെക്, ഗോദ്റേജ് അഗ്രോവെറ്റ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബ്രിട്ടാണിയ, ഡാബര്‍, നെസ്ലെ ഇന്ത്യ.
4) ആരോഗ്യം/ മരുന്ന്
ഉത്പാദനാധിഷ്ഠിത പ്രോത്സാഹന പദ്ധതികള്‍ (പിഎല്‍ഐ) സര്‍ക്കാര്‍ വിഭാവനം ചെയ്യുമെന്ന പ്രതീക്ഷയിലാണ്് ആരോഗ്യ മേഖല. നിലവിലെ സൂചനകള്‍ പ്രകാരം ആശുപത്രി ശൃംഖലകള്‍ക്കും മരുന്ന് നിര്‍മാണ കമ്പനികള്‍ക്കും കാര്യമായ പ്രയോജനം ഇത്തവണത്തെ ബജറ്റില്‍ നിന്നും ലഭിച്ചേക്കാം. പ്രത്യേകിച്ചും കോവിഡ് മൂന്നാം തരംഗത്തിലൂടെ രാജ്യം കടന്നു പോകുന്ന സാഹചര്യത്തില്‍.
>> ശ്രദ്ധിക്കേണ്ട ഓഹരികള്‍ - അപ്പോളൊ ഹോസ്പിറ്റല്‍സ്, നാരായണ ഹെല്‍ത്ത്കെയര്‍, ഷാല്‍ബി ലിമിറ്റഡ്, ഗ്ലാന്‍ഡ് ഫാര്‍മ, കൃഷ്ണ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഹെല്‍ത്ത്കെയര്‍ ഗ്ലോബല്‍, മാക്സ് ഹെല്‍ത്ത്, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, കൂടാതെ മിക്ക മരുന്ന് നിര്‍മാണ കമ്പനികള്‍ക്കും ഗുണം ലഭിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ



Click it and Unblock the Notifications