4 ബജറ്റ് ഓഹരികളിതാ; അടിസ്ഥാനപരമായും മികച്ച കമ്പനികള്‍; വെറുതെയാകില്ല

സമീപ ഭാവിയിലേക്കുള്ള രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള ചുവടുവയ്പ്പുകളാണ് ഓരോ ബജറ്റിലൂടെയും വിഭാവനം ചെയ്യുന്നത്. വരും വര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍, അവ നടപ്പാക്കുന്നതിനുളള ചെലവ്, സര്‍ക്കാരിന്റെ വരുമാനം, വികസന പദ്ധതികള്‍ക്കുവേണ്ട തുക എന്നിവയുടെ എസ്റ്റിമേറ്റ് ആണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുക. ഈയൊരു പശ്ചാത്തലത്തില്‍ അടുത്ത 12 മാസക്കാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന 4 ഓഹരികള്‍ നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് രംഗത്തെത്തി.

1) ലോറസ് ലാബ്‌സ്

1) ലോറസ് ലാബ്‌സ്

ഇന്ത്യയിലെ മുന്‍നിര മരുന്ന് നിര്‍മാണ കമ്പനിയാണ് ലോറസ് ലാബ്‌സ് (BSE: 540222, NSE: LAURUSLABS). 2005-ല്‍ വിശാഖപട്ടണം ആസ്ഥാനമായാണ് തുടക്കം. വൈറസ് വ്യാപനത്തെ നിയന്ത്രിക്കുന്ന മരുന്നുകള്‍, പ്രമേഹം, അര്‍ബുദം, ഹെപ്പറ്റൈറ്റിസ്-സി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് പ്രധാനമായും നിര്‍മിക്കുന്നത്. പുതിയ മരുന്നുകള്‍ക്കായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ കൊടുക്കുന്നുണ്ട്. ഇതിനോടൊപ്പം, മരുന്നുകളുടെ നിര്‍മാണത്തിന് വേണ്ട രാസസംയുക്തങ്ങളും ( APl) ഉത്പാദിപ്പിക്കുന്നു. നിലവില്‍ 60-ഓളം രാജ്യങ്ങളിലേക്ക് കമ്പനിയുടെ വവിധ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 703.75 രൂപയും കുറഞ്ഞ വില 333.05 രൂപയുമായാണ് രേഖപ്പെടുത്തിയത്.

മൂന്നാം പാദഫലം

മൂന്നാം പാദഫലം

2021-22 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ 1028.8 കോടി രൂപയാണ് ലോറസ് ലാബ്‌സിന്റെ വരുമാനം. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ 20.2 ശതമാനം ഇടിവാണ്. പ്രവര്‍ത്തന ലാഭവും 33 ശതമാനം കുറഞ്ഞ് 285.3 കോടിയായി. എങ്കിലും അമേരിക്ക, യൂറോപ്പ് വിപണികളെ ലക്ഷ്യമാക്കി ലാഭത്തില്‍ ഉയര്‍ന്ന മാര്‍ജിനുള്ള പുതിയ ഉത്പന്നങ്ങള്‍ ഉടന്‍ പുറത്തിറക്കുന്നത് വരുമാന വര്‍ധനവിന് സഹായിക്കും. പ്രമേഹത്തിനുള്ള മരുന്നിനു വേണ്ട രാസസംയുക്തങ്ങള്‍ക്കും മികച്ച ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതും പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കും. സമീപകാലയളവിലേക്ക് 625 രൂപയാണ് ഓഹരികളുടെ ലക്ഷ്യവിലയായി ഐസിഐസിഐ ഡയറക്ട് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 499.80 രൂപ നിലവാരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.

2) യുണൈറ്റഡ് സ്പിരിറ്റ്സ്

2) യുണൈറ്റഡ് സ്പിരിറ്റ്സ്

വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ ലോകത്തെ രണ്ടാമത്തേതും ഇന്ത്യയിലെ ഒന്നാമത്തേതുമായ മദ്യ നിര്‍മാണ കമ്പനിയാണ് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (BSE: 532432, NSE: MCDOWELL-N). കമ്പനിയുടെ ആദ്യ ഡിസ്റ്റിലറി 1959-ല്‍ കേരളത്തിലെ ചേര്‍ത്തലയിലാണ് തുടങ്ങിയത്. ഇന്ത്യന്‍, സ്‌കോച്ച് വിസ്‌കികള്‍, വൈ്ന്‍, വോഡ്ക, റം, ബ്രാണ്ടി, ബിയര്‍ എന്നി വിഭാഗങ്ങളിലായി 140 ബ്രാന്‍ഡുകളില്‍ മദ്യം നിര്‍മിക്കുന്നു. മക്ഡൊവല്‍സ്, ഹണീബി, റോയല്‍ ചലഞ്ച്, ഫോര്‍ സീസണ്‍സ്, റോമനോവ്, കിങ് ഫിഷര്‍ എന്നിവ ഉപഭോക്താക്കളുടെ പ്രീതി നേടിയ ബ്രാന്‍ഡുകളാണ്.

അനുകൂല ഘടകം

അനുകൂല ഘടകം

പ്രവര്‍ത്തന ചെലവ് കുറയ്ക്കാനും നിയന്ത്രിച്ച് നിര്‍ത്താനും ശ്രമിക്കുന്നത് അസംസ്‌കൃത വസ്തുക്കളിലുണ്ടായ വില വര്‍ധനവ് കാരണമുള്ള സമ്മര്‍ദങ്ങളെ മറികടക്കാന്‍ സഹായിക്കും. കൂടുതല്‍ സംസ്ഥാനങ്ങള്‍ എക്‌സൈസ് നികുതി കുറച്ചത് ഉള്‍പ്പെടെ നിയമപരമായ നിയന്ത്രണങ്ങള്‍ കുറച്ചതും അനുകൂല ഘടകമാണ്. ഇതിനോടൊപ്പം കടബാധ്യതയില്ലാത്തതും രണ്ടക്ക നിരക്കിലുള്ള വരുമാന വളര്‍ച്ച നിരക്കും ശ്രദ്ധേയമാണ്. മൂന്നാം പാദത്തില്‍ 16 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2,885 കോടിയാണ് വരുമാനം. പ്രവര്‍ത്തന ലാഭവും 17 ശതമാനം വര്‍ധിച്ച് 491 കോടി രൂപയായി. കുറഞ്ഞത് 1,050 രൂപ നിരക്കില്‍ ഓഹരികളെത്താമെന്നാണ് ഐസിഐസിഐ ഡയറക്ട് സൂചിപ്പിച്ചത്. വെള്ളിയാഴ്ച 854.95 രൂപ നിലവാരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.

3) മോള്‍ഡ്-ടെക് പാക്കേജിങ്

3) മോള്‍ഡ്-ടെക് പാക്കേജിങ്

പ്ലാസ്റ്റിക് പാക്കേജിങ് മേഖലയിലെ പ്രമുഖ കമ്പനിയാണ് ഹൈദരാബാദ് ആസ്ഥനമായ മോള്‍ഡ്-ടെക് പാക്കേജിങ് ലിമിറ്റഡ്. വായു കടക്കാവത്തവിധമുള്ള പാക്കേജിങ്ങിനു വേണ്ട പ്ലാസ്റ്റിക് ആകാരങ്ങള്‍ നിര്‍മിക്കുന്നതിന് റോബോട്ടിനെ നിയോഗിച്ച ഇന്ത്യയിലെ ഏക കമ്പനി കൂടിയാണിത്. എഫ്എംസിജി വിഭാഗത്തിലെ അതികായരായ കമ്പനികളും പെയിന്റ്, ഓയില്‍ വിഭാഗങ്ങളിലെ വന്‍കിട കമ്പനികളുമാണ് പ്രധാന ഉപഭോക്താക്കള്‍. പുതിയ പ്രവണതകള്‍ക്കൊപ്പം നീങ്ങാനും സ്വന്തമായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളിലൂടെ തനതായ ചെലവു കുറഞ്ഞ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കാനും കമ്പനിക്ക് വിഭവശേഷിയുമുണ്ട്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 861.70 രൂപയും കുറഞ്ഞ വില 312.05 രൂപയുമാണ്.

ശ്രദ്ധേയ ഘടകം

ശ്രദ്ധേയ ഘടകം

മോള്‍ഡ്-ടെക്കിന്റെ (BSE: 533080, NSE: MOLDTKPAC) സാമ്പത്തികാടിത്തറ ഭദ്രമാണ്. കൂടാതെ, ഉത്പന്നങ്ങളില്‍ നിന്നും ഉയര്‍ന്ന ലാഭമാര്‍ജിന്‍ നിലനിര്‍ത്തുന്നു. പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും ധാരണയിലെത്തുന്നതിനൊപ്പം നിലവിലെ ഉപഭോക്താക്കളില്‍ നിന്നും തുടര്‍ കരാറുകള്‍ നേടാന്‍ സാധിക്കുന്നതും ശ്രദ്ധേയമാണ്. കടബാധ്യത തുലോം കുറവാണ്. ഇതിനോടൊപ്പം ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നുമുണ്ട്. മൂ്ന്നാം പാദത്തില്‍ വരുമാനം 20 ശതമാനം ഉയര്‍ന്ന് 160 കോടിയിലെത്തി. അറ്റാദായം 17 കോടി രൂപയാണ്. അസംസ്‌കൃത വസ്തുക്കളിലെ വിലക്കയറ്റം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ 714 രൂപ നിലവാരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. 850 രൂപയാണ് ഓഹരികള്‍ക്ക് ഐസിഐസിഐ ഡയറക്ട് ലക്ഷ്യവിലയായി സൂചിപ്പിച്ചിട്ടുള്ളത്.

4) ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍

4) ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍

ലോജിസ്റ്റിക് മേഖലയിലും കപ്പല്‍ മാര്‍ഗം ചരക്ക് കടത്തുന്നിതിലും രാജ്യത്തെ പ്രമുഖ കമ്പനിയാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അഥവാ ടിസിഐ (BSE: 532349, NSE: TCI). ഹൈദരാബാദാണ് ആസ്ഥാനം. വിവിധ ശ്രേണിയിലുള്ള സേവനങ്ങള്‍ നല്‍കുന്നു. കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ അതിവേഗം ചരക്ക് കൈമാറ്റം ചെയ്യാനുള്ള വിഭവശേഷി. കൂടാതെ, ചരക്കുകടത്ത് കൈകാര്യം ചെയ്യുക, കസ്റ്റംസ് ക്ലിയറന്‍സ് മുതല്‍ വെയര്‍ഹൗസ് മാനേജ്‌മെന്റ് വരെയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ കൂടിയ വില 858.60 രൂപയും കുറഞ്ഞ വില 232.2 രൂപയുമാണ്.

സാമ്പത്തികം

സാമ്പത്തികം

ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ടിസിഐയുടെ വരുമാനം 6 ശതമാനം വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധിച്ച് 759 കോടി രൂപയിലെത്തി. എല്ലാ വിഭാഗം സേവനങ്ങളിലും വളര്‍ച്ച രേഖപ്പെടുത്തി. പ്രവര്‍ത്തനലാഭം 42 ശതമാനം വര്‍ധിച്ച് 107 കോടി രൂപയിലെത്തി. അറ്റാദായവും ഇരട്ടിച്ച് 78 കോടിയിലെത്തി. വൈവിധ്യവത്കരിച്ച ഉപഭോക്തൃ നിര കമ്പനിയുടെ നേട്ടമാണ്. അതിനാല്‍ ഒരു വ്യവസായ മേഖലയുടെ ഉയര്‍ച്ചതാഴ്ചകള്‍ കമ്പനിയെ എളുപ്പം ബാധിക്കില്ല. ചെലവ് ചുരുക്കിയും കുടൂതല്‍ സേനങ്ങള്‍ നല്‍കിയും പ്രവര്‍ത്തന മാര്‍ജിന്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. അടിസ്ഥാനപരമായും മികച്ചു നില്‍ക്കുന്നതിനാല്‍ ഓഹരിക്ക് 860 രൂപവരെ സമീപഭാവിയില്‍ എത്താനാകുമെന്ന് ഐസിഐസിഐ ഡയറക്ട് സൂചിപ്പിച്ചു. വെള്ളിയാഴ്ച 713 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X