കഴിഞ്ഞ ഏതാനും ആഴ്ചകളായി നഷ്ടക്കയത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു പുതുതലമുറ ടെക് കമ്പനികള്‍. പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ പോകുന്ന സാഹചര്യം, കടബാധ്യതയില്‍ പ്രവര്‍ത്തിക്കുന്ന ഇതുവരെ ലാഭം നേടിയിട്ടില്ലാത്ത കമ്പനികളെ പ്രതിസന്ധിയിലാഴ്ത്തുമെന്ന നിഗമനങ്ങളാണ് ടെക് കമ്പനികള്്ക്ക് തിരിച്ചടിയായത്. ഇവരില്‍ ഏറ്റവും നഷ്ടം നേരിട്ടത് ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിനായിരുന്നു. എന്നാല്‍ ഇന്നത്തെ ബജറ്റ് പ്രഖ്യാപനത്തോടെ പ്രതീക്ഷയുടെ കിരണങ്ങള്‍ പേടിഎമ്മില്‍ പതിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റില്‍ ധനകാര്യ സേവനങ്ങളുടെ ഡിജിവത്കരണത്തിന് പ്രാമുഖ്യം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി രൂപയുടെ ഡിജറ്റല്‍ പതിപ്പ് അവതരിപ്പിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. 2023 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഡിജിറ്റല്‍ റുപ്പീ (സിബിഡിസി- സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി) റിസര്‍വ് ബാങ്ക് പുറത്തിറക്കും. ഇതിനായി ബ്ലോക്ക് ചെയിന്‍ അടക്കമുള്ള നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചു. ഈ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ടെക് കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഉണര്‍വ് പ്രകടമായത്.
''ഡിജിറ്റല്‍ പണമിടപാടുകളുടെ നിലവിലെ വിജയകരമായ പ്രവര്‍ത്തനം കൂടുതല്‍ നേട്ടങ്ങള്‍ ലക്ഷ്യമാക്കി ഈ ദിശയില്‍ മുന്നോട്ട് നീങ്ങാന്‍ പ്രേരിപ്പിക്കുന്നതാണ്. തീര്‍ച്ചയായും ഇന്ത്യക്ക് ധനകാര്യ സേവനങ്ങളുെട പുതിയ മേഖലയില്‍ മുന്നേറാന്‍ സാധിക്കും. മാത്രവുമല്ല ഇത്തരം നവീന സാങ്കേതിക വിദ്യയിലൂടെ ബാങ്കിംഗ് ഇടപാടുകളുടെ ചെലവു കുറയ്ക്കാനും ഈ മാറ്റത്തിന് ഇന്ത്യക്ക് നേതൃത്വം വഹിക്കാനാുമാകും. ഇതിലൂടെ കൂടുതല്‍ പേരെ സാമ്പത്തിക രംഗത്തേക്ക് ഉള്‍ക്കൊള്ളിക്കാനാകുമെന്നും'' പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ന് പേടിഎം ഓഹരികള്‍ 6 ശതമാനത്തിലേറെ നേട്ടത്തോടൊണ് വ്യാപാരം അവസാനിപ്പിച്ചത്.
പേടിഎമ്മിന്റെ വിജയ് ശേഖര്‍ ശര്‍മയ്ക്കു പിന്നാലെ മറ്റ് ടെക് കമ്പനികളായ ഫോണ്‍പേയുടെ അധികൃതരും സ്നാപ്ഡിലിന്റെ സ്ഥാപകന്‍ കുനല്‍ ബാല്‍, ഓയോ ഹോട്ടലിന്റെ റിതേഷ് അഗര്‍വാളും ഇത്തവണത്തെ പൊതുബജറ്റിലെ ഡിജിറ്റല്‍വത്കരണത്തെ പിന്തുണച്ച് രംഗത്തെത്തി. പേടിഎമ്മിനോടൊപ്പം പോളിസി ബാസാറിന്റെ മാതൃ കമ്പിനയായ പിബി ഫിന്‍ടെക്ക് ഓഹരികളും ഇന്ന് മുന്നേറി.
ഓണ്‍ലൈന്‍ മുഖേന ധനകാര്യ സേവനങ്ങള്‍ നല്കുന്ന മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുമെന്ന ബജറ്റിലെ പ്രഖ്യാപനം ഈ മേഖലയിലെ കമ്പനികള്‍ക്ക് ഗുണകരമായ തീരുമാനമാകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. അടുത്തിടെ കാര്യമായ വില്‍പ്പന സമ്മര്‍ദം നേരിട്ടിരുന്ന ഓഹരികള്‍ക്ക് ധനകാര്യ മേഖലയിലെ ഡിജറ്റല്വത്കരണം പിടിവള്ളിയാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇക്ലര്‍ക്സ് സര്‍വീസസ്, പൈസാലോ ഡിജിറ്റല്‍ തുടങ്ങിയ ചെറുകിട ലോണുകള്‍ ഓണ്‍ലൈന്‍ മുഖേന നല്കുന്ന കമ്പനികള്‍ക്കും നേട്ടം കൊയ്യാനായേക്കും.
ഡിജിറ്റല്‍ രൂപ, രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉണര്‍വായിരിക്കുമെന്നും കേന്ദ്രധനമന്ത്രി ചൂണ്ടിക്കാട്ടി. ചെലവു കുറഞ്ഞതും അതേസമയം കൂടുതല്‍ കാര്യക്ഷമവുമായ സംവിധാനമായിരിക്കും ഇതിലൂടെ വിഭാവനം ചെയ്യുന്നതെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി. അതേസമയം, ബജറ്റ്് പ്രധാനമായും ശ്രദ്ധകേന്ദ്രകരിച്ചിരിക്കുന്നത് 7 മേഖലകളിലാണ്. പിഎം ഗതിശക്തി, എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുള്ള വികസനം, ഉത്പാദനശേഷി വര്‍ധിപ്പിക്കും, ഉദിച്ചുയരുന്ന പുതിയ അവസര സാധ്യതകള്‍, ഊര്‍ജ മേഖലയിലെ പരിവര്‍ത്തനം, കാലാവസ്ഥാ- പരിസ്ഥിതി മേഖല, നിക്ഷേപത്തിനുള്ള സഹായം എന്നീ മേഖലകളിലൂന്നിയാണ് ഇത്തവണത്തെ ബജറ്റ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications