ബജറ്റിന് മുമ്പെ ലക്ഷ്യത്തിലെത്തും; നേടാം 23% വരെ ലാഭം; 10 സ്റ്റോക്കുകള്‍ ഇതാ

പുതുവര്‍ഷത്തില്‍ വിപണികളില്‍ പ്രസരിപ്പ് പ്രകടമാണ്. തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് വിപണികള്‍ നേട്ടത്തോടെ പിന്നിട്ടത്. പ്രധാന സൂചികകളില്‍ മൂന്ന് ശതമാനത്തോളം നേട്ടമാണ് ജനുവരിയുടെ ആദ്യ ആഴ്ചയില്‍ നേടിയത്. ഇതോടെ കഴിഞ്ഞ നാലു മാസത്തിനിടെയിലെ ഏറ്റവും മികച്ച ആഴ്ചയാണ് കടന്നുപോയത്. ബാങ്കിംഗ് ഓഹരികളിലെ ഉണര്‍വാണ് ഈ റാലിയുടെ പ്രത്യേകത. സമീപകാല താഴ്ചയില്‍ നിന്നും നിഫ്റ്റി 1500-ഓളം പോയിന്റാണ് കരകയറിയത്. ഹ്രസ്വകാല ട്രെന്‍ഡ് ബുള്ളിഷായി തുടരുന്നതിനാല്‍ വരുന്ന 3- 4 ആഴ്ചകള്‍ ലക്ഷ്യമാക്കി വാങ്ങാവുന്ന 10 ഓഹരികള്‍ നിര്‍ദേശിച്ച് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസും 5 പൈസയും മോത്തിലാല്‍ ഒസ്വാളും രംഗത്തെത്തി.

1) ചമ്പല്‍ ഫെര്‍ട്ടിലൈസര്‍സ്

1) ചമ്പല്‍ ഫെര്‍ട്ടിലൈസര്‍സ്

തിങ്കളാഴ്ച രാവിലെ 425 രൂപയിലാണ് ഫെര്‍ട്ടിലൈസര്‍ വിഭാഗത്തിലെ മിഡ് കാപ് സ്റ്റോക്കായ ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് വ്യാപാരം ആരംഭിച്ചത്. ഇവിടെ നിന്നും പരമാവധി 4 ആഴ്ച കാലയളവിലേക്ക് 499 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 384 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഇതിലൂടെ 18 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 451 രൂപയും കുറഞ്ഞ വില 200.35 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരികളില്‍ 7 ശതമാനത്തോളം കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

2) നാറ്റ്‌കോ ഫാര്‍മ

2) നാറ്റ്‌കോ ഫാര്‍മ

അടുത്തിടെയായി നാറ്റകോ ഫാര്‍മയുടെ വ്യാപാരത്തിനിടെയിലെ ഇടപാടുകളുട എണ്ണത്തില്‍ വര്‍ധനയും നിര്‍ണായക റെസിസ്റ്റന്‍്‌സ് നിലവാരമായ 901 മുകളില്‍് വെള്ളിയാഴ്ച ക്ലോസ് ചെയ്യാനും സാധിച്ചു. തിങ്കളാഴ്ച രാവിലെ ഒരു ശതമാനത്തോളം ഉയര്‍ന്ന് 924.65 രൂപയിലാണ് ഫാര്‍മ വിഭാഗത്തിലെ മിഡ് കാപ് സ്റ്റോക്കായ നാറ്റകോ ഫാര്‍മ ലിമിറ്റഡ്. ഇവിടെ നിന്നും പരമാവധി 4 ആഴ്ച കാലയളവിലേക്ക് 1,065 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 824 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഇതിലൂടെ 16.3 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 1,189 രൂപയും കുറഞ്ഞ വില 771.50 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികളില്‍ 6 ശതമാനത്തോളം കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

3) ടാറ്റ കോഫീ

3) ടാറ്റ കോഫീ

തിങ്കളാഴ്ച രാവിലെ ഒരു ശതമാനത്തോളം ഉയര്‍ന്ന് 214.90 രൂപയിലാണ് എഫ്എംസിജി വിഭാഗത്തിലെ മിഡ് കാപ് സ്റ്റോക്കായ ടാറ്റ കോഫീ ലിമിറ്റഡ് വ്യാപാരം ആരംഭിച്ചത്. ഇവിടെ നിന്നും പരമാവധി 4 ആഴ്ച കാലയളവിലേക്ക് 257 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 195 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഇതിലൂടെ 20 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 254.40 രൂപയും കുറഞ്ഞ വില 104 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരികളില്‍ 1 ശതമാനത്തോളവും ഒരു വര്‍ഷ കാലയളവിനിടെ 103 ശതമാനം കുതിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

4) വിനതി ഓര്‍ഗാനിക്‌സ്

4) വിനതി ഓര്‍ഗാനിക്‌സ്

അടുത്തിടെയായി വിനതി ഓര്‍ഗാനിക്‌സ് ഓഹരിയില്‍ മുന്നേറ്റം ദൃശ്യമാണ്. തിങ്കളാഴ്ച രാവിലെ കാര്യമായ വ്യതിയാനമില്ലാതെ 2,104 രൂപയിലാണ് കെമിക്കല്‍ വിഭാഗത്തിലെ ഈ മിഡ് കാപ് സ്റ്റോക്കില്‍ വ്യാപാരം ആരംഭിച്ചത്. ഇവിടെ നിന്നും പരമാവധി 4 ആഴ്ച കാലയളവിലേക്ക് 2,550 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,800 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഇതിലൂടെ 21.2 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 2,184 രൂപയും കുറഞ്ഞ വില 1,174.55 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികളില്‍ 6 ശതമാനത്തോളം കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

5) ആംബര്‍ എന്റര്‍പ്രൈസസ്

5) ആംബര്‍ എന്റര്‍പ്രൈസസ്

തിങ്കളാഴ്ച രാവിലെ ഒരു ശതമാനത്തിലേറെ കുതിപ്പോടെ 3,464 രൂപയിലാണ് ആംബര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. വൈവിധ്യവത്കരിക്കപ്പെട്ട ബിസിനസുകള്‍ ഉള്ള ഈ മിഡ് കാപ് സ്റ്റോക്ക് നിലവിലെ വില നിലവാരത്തില്‍ നിന്നും പരമാവധി 4 ആഴ്ച കാലയളവിലേക്ക് 3,950 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 3,200 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഇതിലൂടെ 15.2 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 3,788.65 രൂപയും കുറഞ്ഞ വില 2,401 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരികളില്‍ 3 ശതമാനത്തിലധികം മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്.

6) അപ്പോളൊ ഹോസ്പിറ്റല്‍സ്

6) അപ്പോളൊ ഹോസ്പിറ്റല്‍സ്

അടുത്തിടെയായി 100 ഇഎംഎ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച ശേഷം വന്‍കിട ആശുപത്രി ശൃംഖലയായ അപ്പോളൊ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഓഹരിയില്‍ മുന്നേറ്റം പ്രകടമാണ്. തിങ്കളാഴ്ച രാവിലെ കാര്യമായ വ്യതിയാനമില്ലാതെ 5,021 രൂപയിലാണ് ഈ ലാര്‍ജ് കാപ് സ്റ്റോക്കില്‍ വ്യാപാരം ആരംഭിച്ചത്. ഇവിടെ നിന്നും പരമാവധി 4 ആഴ്ച കാലയളവിലേക്ക് 6,200 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 4,350 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഇതിലൂടെ 23.5 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 5,935.40 രൂപയും കുറഞ്ഞ വില 2,437.75 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരികളില്‍ 15 ശതമാനത്തോളം കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

7) ടാറ്റ പവര്‍

7) ടാറ്റ പവര്‍

തിങ്കളാഴ്ച രാവിലെ ഒരു ശതമാനത്തോളം നേട്ടത്തില്‍ 230.95 രൂപയിലാണ് ടാറ്റ പവര്‍ കമ്പനി ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. ഊര്‍ജോത്പാദന മേഖലയിലെ ഈ ലാര്‍ജ് കാപ് സ്റ്റോക്ക് നിലവിലെ വില നിലവാരത്തില്‍ നിന്നും പരമാവധി 4 ആഴ്ച കാലയളവിലേക്ക് 243 മുതല്‍ 245 രൂപ വരെ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 219 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഇതിലൂടെ 8.4 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 267.85 രൂപയും കുറഞ്ഞ വില 74.45 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരികളില്‍ 32 ശതമാനത്തോളം മുന്നേറ്റം രേഖപ്പെടുത്തി.

8) ജെഎസ്ഡബ്ല്യൂ സ്റ്റീല്‍

8) ജെഎസ്ഡബ്ല്യൂ സ്റ്റീല്‍

സമീപകാലയളവില്‍ ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ ഓഹരികളില്‍ തിരുത്തല്‍ നേരിട്ടിരുന്നു. ദീര്‍ഘകാലയളവില്‍ നോക്കുമ്പോള്‍ സംഭവി്ക്കാവുന്ന സ്വാഭാവിക വിലയിറക്കം മാത്രമായിരുന്നു. തിങ്കളാഴ്ച രാവിലെ ഒരു ശതമാനത്തോളം ഉയര്‍ന്ന് 677.90 രൂപയിലാണ് സ്റ്റീല്‍ വിഭാഗത്തിലെ ഈ ലാര്‍ജ് കാപ് സ്റ്റോക്ക് വ്യാപാരം ആരംഭിച്ചത്. ഇവിടെ നിന്നും 3 ആഴ്ച കാലയളവിലേക്ക് 705 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 655 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഇതിലൂടെ 5 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 776.50 രൂപയും കുറഞ്ഞ വില 363.20 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികളില്‍ കാര്യമായ വ്യതിയാനും രേഖപ്പെടുത്തിയിട്ടില്ല.

9) ഇന്ത്യബുള്‍സ് റിയല്‍ എസ്റ്റേറ്റ്

9) ഇന്ത്യബുള്‍സ് റിയല്‍ എസ്റ്റേറ്റ്

തിങ്കളാഴ്ച രാവിലെ ഒരു ശതമാനത്തോളം നേട്ടത്തില്‍ 167.10 രൂപയിലാണ് കണ്‍സ്ട്രക്ഷന്‍- റിയല്‍ എസ്‌റ്റേറ്റ് വിഭാഗത്തിലെ മിഡ് കാപ് സ്റ്റോക്കായ ഇന്ത്യാബുള്‍സ് റിയല്‍ എസ്‌റ്റേറ്റ് ലിമിറ്റഡ് ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. ഇവിടെ നിന്നും 4 ആഴ്ച കാലയളവിലേക്ക് 183 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 157 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഇതിലൂടെ 10 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 195.90 രൂപയും കുറഞ്ഞ വില 63.10 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരികളില്‍ 5.36 ശതമാനം വില വര്‍ധനവുണ്ടായിട്ടുണ്ട്.

10) ആരതി ഇന്‍ഡസ്ട്രീസ്

10) ആരതി ഇന്‍ഡസ്ട്രീസ്

തിങ്കളാഴ്ച രാവിലെ കാര്യമായ വ്യതിയാനമില്ലാതെ 1,034.80 രൂപയിലാണ് കെമിക്കല്‍ വിഭാഗത്തിലെ ലാര്‍ജ് കാപ് സ്റ്റോക്കായ ആരതി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. ഇവിടെ നിന്നും 3 ആഴ്ച കാലയളവിലേക്ക് 1,080 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,005 രൂപയില്‍ ക്രമീകരിക്കണം. ഇതിലൂടെ 5 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 1,168 രൂപയും കുറഞ്ഞ വില 536.20 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരികളില്‍ 4 ശതമാനവും ഒരു മാസത്തിനിടെ 9 ശതമാനത്തോളവും മുന്നേറ്റം ഓഹരികളില്‍ രേഖപ്പെടുത്തി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X