ബജറ്റ് കേൾക്കും മുമ്പ് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില വാക്കുകൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജറ്റ് ദിനത്തിൽ നമ്മൾ കേൾക്കുന്ന സാമ്പത്തിക പദങ്ങളിൽ പലരും ദൈനംദിന സംഭാഷണങ്ങളിൽ നാം ഉപയോഗിക്കുന്നവയല്ല. കേന്ദ്ര ബജറ്റ് അവതരണത്തിനിടയിലോ അനുബന്ധ വാർത്തകളിലോ നിങ്ങൾ കാണാനും കേൾക്കാനും ഇടയുള്ള പ്രസക്തമായ കുറച്ച് പദങ്ങളും അവയുടെ അർത്ഥങ്ങളും താഴെ കൊടുക്കുന്നു. ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് കൂടുതൽ സാമ്പത്തിക കാര്യങ്ങൾ മനസ്സില്ലാക്കാൻ നിങ്ങളെ സഹായിക്കും.

ബജറ്റ് 2020: മ്യൂച്വൽ ഫണ്ട് കമ്പനികൾക്ക് വേണ്ടത് എന്ത്?ബജറ്റ് 2020: മ്യൂച്വൽ ഫണ്ട് കമ്പനികൾക്ക് വേണ്ടത് എന്ത്?

ബജറ്റ് കേൾക്കും മുമ്പ് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില വാക്കുകൾ ഇതാ
  • സാമ്പത്തിക വർഷം - അക്കൗണ്ടിംഗ്, ബജറ്റിംഗ് ആവശ്യങ്ങൾക്കായി സർക്കാർ ഉപയോഗിക്കുന്ന കാലയളവാണ് സാമ്പത്തിക വർഷം എന്നറിയപ്പെടുന്നത്. ഉദാഹരണത്തിന് ഇന്ത്യയുടെയും ജപ്പാന്റെയും സാമ്പത്തിക വർഷം ഏപ്രിൽ 1ന് ആരംഭിച്ച് മാർച്ച് 31ന് അവസാനിക്കും. ഓസ്‌ട്രേലിയയുടെ സാമ്പത്തിക വർഷം ജൂലൈ 1 ന് ആരംഭിച്ച് ജൂൺ 30 ന് അവസാനിക്കും.
  • വാർഷിക സാമ്പത്തിക പ്രമേയം - വാർഷിക സാമ്പത്തിക പ്രമേയമാണ് സാധാരണയായി 'കേന്ദ്ര ബജറ്റ്' എന്ന് അറിയപ്പെടുന്നത്. ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം112 പ്രകാരം സാമ്പത്തിക കാലയളവിനായി കണക്കാക്കിയ വരവുചെലവുകളുടെ ആകെ തുക പാർലമെന്റിന് സമർപ്പിക്കേണ്ടതുണ്ട്. ഇതാണ് വാർഷിക സാമ്പത്തിക പ്രമേയം.
  • ധനകാര്യ ബിൽ - കേന്ദ്ര ബജറ്റിൽ പാർലമെന്റിൽ സമർപ്പിക്കുന്ന രണ്ട് ബില്ലുകളാണ് ധനകാര്യ ബില്ലും അപ്രോപ്രിയേഷൻ ബില്ലും. പുതിയ നികുതി ചുമത്തുന്നതിനോ നിലവിലുള്ള ഏതെങ്കിലും നികുതി പരിഷ്കരിക്കുന്നതിനോ അല്ലെങ്കിൽ വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ നിലവിലുള്ള നികുതി തുടരുന്നതിനോ ഉള്ള നിർദ്ദേശമാണ് ധനകാര്യ ബിൽ. ഉദാഹരണത്തിന്, ധനകാര്യ ബിൽ പാർലമെന്റ് പാസാക്കിയ ശേഷമാണ് 2017-18 സാമ്പത്തിക വർഷത്തിൽ ജിഎസ്ടി അവതരിപ്പിച്ചത്. അവതരണം നടന്ന് 75 ദിവസത്തിനുള്ളിൽ ബിൽ പാർലമെന്റ് പാസാക്കേണ്ടതുണ്ട്.
  • ധനനയം - നികുതിയും ചെലവും സംബന്ധിച്ച തീരുമാനങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള സർക്കാരിന്റെ നയം.
  • വായ്പാനയം - പണത്തിന്റെ വിതരണവും പലിശനിരക്കും സംബന്ധിച്ച തീരുമാനങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള സർക്കാരിന്റെ നയം.
  • പെർക്വിസൈറ്റ് നികുതി - ശമ്പളമല്ലാതെ ഒരു ജീവനക്കാരന് നൽകുന്ന ആനുകൂല്യങ്ങൾക്കോ ഇൻസെന്റീവുകൾക്കോ തൊഴിലുടമ നൽകേണ്ട നികുതികൾ
  • ധനക്കമ്മി - സർക്കാരിന്റെ ചെലവ് വരുമാനത്തേക്കാൾ കൂടുതലാകുമ്പോഴാണ് ധനക്കമ്മി ഉണ്ടാകുന്നത്. വായ്പകളിൽ നിന്നുള്ള പണത്തെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
  • പ്രാഥമിക കമ്മി - ധനക്കമ്മിയിൽ നിന്ന് പലിശയടവ് കുറയ്ക്കുന്നത്.
  • കറന്റ് അക്കൗണ്ട് കമ്മി - ഒരു രാജ്യത്തിന്റെ ഇറക്കുമതി അതിന്റെ കയറ്റുമതിയേക്കാൾ കവിയുന്നത്
  • വരുമാനക്കമ്മി - സർക്കാരിന്റെ യഥാർത്ഥ രസീതുകൾ ബജറ്റ് ചെയ്ത രസീതുകളേക്കാൾ കുറവാണെങ്കിൽ വരുമാനക്കമ്മിയുണ്ടാകും.
  • ആദായ നികുതി - ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ വരുമാനത്തിന്മേൽ ചുമത്തുന്ന നികുതിയാണ് ആദായ നികുതി
  • സർ ചാർജ് - ഉയർന്ന വരുമാനത്തിന് ചുമത്തുന്ന അധിക നികുതി, അതായത് ഒരു കോടിയിലധികം വരുമാനത്തിന് ചുമത്തുന്ന നികുതി.
  • സ്റ്റാൻഡേർഡ് ഡിഡക്ഷൻ - സ്ഥാപനങ്ങളിലെ പദവി പരിഗണിക്കാതെ ശമ്പളത്തിൽ നിന്നുള്ള നിശ്ചിത കിഴിവാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ.
  • നികുതിയിളവ് - ഒരു നിശ്ചിത കാലയളവിലേക്കുള്ള നികുതി ഒഴിവാക്കൽ അല്ലെങ്കിൽ കുറയ്ക്കൽ.
  • സബ്വെൻഷൻ - വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ചില വ്യവസായങ്ങൾക്കും പൊതുജനങ്ങൾക്കും സബ്സിഡി രൂപത്തിൽ സഹായം നൽകുന്നതാണ് സബ്വെൻഷൻ.
  • എൻഎവി (NAV) - മൊത്തം വാർഷിക മൂല്യം
  • ഓഫ് ബജറ്റ് ധനസഹായം - ബജറ്റ് അംഗീകരിക്കാത്ത ഫണ്ടിംഗ്.
  • കമ്മി ചെലവ് - സർക്കാരിന്റെ വരുമാനത്തേക്കാൾ ഉയർന്ന ചെലവിനെയാണ് കമ്മി ചെലവ് എന്നു പറയുന്നത്.

എന്താണ് ധനക്കമ്മി? നിങ്ങളുടെ മുഴുവൻ സംശയങ്ങൾക്കുമുള്ള ഉത്തരം ഇതാ..

English summary

ബജറ്റ് കേൾക്കും മുമ്പ് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില വാക്കുകൾ ഇതാ

The financial terms we hear on Budget Day are not really words used in everyday conversations. Below are some of the relevant terms and their meanings that you may see and hear during the union Budget presentation or related news. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X