വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് നീങ്ങുന്നതെങ്കിലും സമീപ ദിവസങ്ങളിലായി 'ബുള്ളുകള്‍' തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആഗോള ഘടകങ്ങളും പണപ്പെരുപ്പ ഭീഷണിയുമാണ് നിലവില്‍ ആഭ്യന്തര വിപണിയെ പിന്നോട്ടടിക്കുന്നത്. എങ്കിലും ഓഹരി കേന്ദ്രീകരിച്ച മുന്നേറ്റവും വിപണിയില്‍ നിശബ്ദം അരങ്ങേറുന്നുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുതിപ്പിന്റെ പാതിയിലുള്ള ഒരു മള്‍ട്ടിബാഗര്‍ സ്മോള്‍ കാപ് ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.
ഓറിയന്റല്‍ ബെല്‍
വിവിധതരം സെറാമിക്/ വിട്രിഫൈഡ് ടൈലുകളുടെ നിര്‍മാണത്തിലും വ്യാപാരത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ഓറിയന്റല്‍ ബെല്‍ ലിമിറ്റഡ്. 70-കളിലാണ് കമ്പനിയുടെ തുടക്കം. ന്യൂഡല്‍ഹിയാണ് ആസ്ഥാനം. നേരത്തെ ഓറിയന്റല്‍ സെറാമിക്സ് & ഇന്‍ഡസ്ട്രീസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. നിലവില്‍ കമ്പനിയുടെ വിപണിമൂല്യം 1,026 കോടി രൂപയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.07 ശതമാനവും ബുക്ക് വാല്യൂ 197.51 രൂപ നിലവാരത്തിലുമാണുള്ളത്.
ഓഹരി വിശദാംശം
2021 സെപ്റ്റംബര്‍ പാദത്തിലാണ് പ്രമുഖ മലയാളി നിക്ഷേപകനായ പൊറിഞ്ചു വെളിയത്തിന്റെ പേര് ഓറിയന്റ് ബെല്ലിന്റെ വന്‍കിട ഓഹരി പങ്കാളിത്ത പട്ടികയില്‍ ഇടം നേടുന്നത്. അന്നു മുതല്‍ തുടര്‍ന്നിങ്ങോട്ട് ഈ സ്മോള്‍ കാപ് ഓഹരിയുടെ 1.01 ശതമാനം വിഹിതം അദ്ദേഹത്തിന്റെ കൈവശമുണ്ടെന്നാണ് ലഭ്യമായ രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം ഓറിയന്റ് ബെല്ലിന്റെ ആകെ ഓഹരികളില്‍ 64.31 ശതമാനമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ പങ്കാളിത്തം. റീട്ടെയില്‍ നിക്ഷേപകരുടെ പക്കല്‍ 35.39 ശതമാനം ഓഹരികളുമുണ്ട്.
അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓറിയന്റ് ബെല്‍ ഓഹരികള്‍ 26 ശതമാനം നേട്ടം കരസ്ഥമാക്കി. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 108 ശതമാനം നേട്ടവും ഈ ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. നിലവില്‍ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ് ഓറിയന്റ് ബെല്‍ ഓഹരികള്‍ തുടരുന്നത്. സമാനമായി ടെക്നിക്കല്‍ സൂചകങ്ങളുടെയും മൂവിങ് ആവറേജ് ക്രോസ്ഓവറിന്റെ അടിസ്ഥാനത്തിലും ഈ ഓഹരി ബുള്ളിഷ് ട്രെന്‍ഡിലാണെന്ന് സൂചിപ്പിക്കുന്നു.
ലക്ഷ്യവില 920
വെള്ളിയാഴ്ച ഓറിയന്റല്‍ ബെല്‍ ഓഹരികള്‍ 712 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇതിനോടകം 620 രൂപ നിലവാരം മറികടന്ന ബ്രേക്കൗട്ട് കുതിപ്പിലാണ് ഈ ഓഹരിയുടെ പ്രയാണം. നിലവിലെ ആവേഗത്തില്‍ ഓഹരിക്ക് സമീപ കാലയളവില്‍ തന്നെ 910- 920 രൂപ നിലവാരത്തിലേക്ക് എത്തിച്ചേരാനാകും എന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്. അതേസമയം 52 ആഴ്ച കാലയളവില്‍ ഓറിയന്റല്‍ ബെല്‍ (BSE: 530365, NSE : ORIENTBELL) ഓഹരിയുടെ കൂടിയ വില നിലവാരം 733.70 രൂപയും താഴ്ന്ന വിലനിലവാരം 284 രൂപയുമാണ്.
സാമ്പത്തികം
ജനുവരി- മാര്‍ച്ച് പാദത്തില്‍ ഓറിയന്റ് ബെല്ലിന്റെ മൊത്ത വരുമാനം 216 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 16.50 കോടി രൂപയും മുന്‍ വര്‍ഷത്തേക്കാള്‍ 100 ശതമാനം ഉയര്‍ച്ചയും കുറിച്ചു.
അതേസമയം പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഓറിയന്റ് ബെല്ലിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 4.7 ശതമാനം പ്രവര്‍ത്തന ലാഭം 14.6 ശതമാനം അറ്റാദായം 51.4 ശതമാനം വീതവും വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
