അതിശക്തമായ മുന്നേറ്റത്തോടെയാണ് പുതിയ വ്യാപാര ആഴ്ചയിലും തുടക്കമിട്ടിരുന്നത്. വെള്ളിയാഴ്ച നിര്‍ണായകമായ ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരം മറികടന്ന് ക്ലോസ് ചെയ്തതിന്റേയും അനുകൂല ആഗോള ഘടകങ്ങളുടേയും പശ്ചാത്തലത്തിലാണ് തിങ്കളാഴ്ചത്തെ കുതിപ്പ്. കഴിഞ്ഞ 3 ആഴ്ചയായി പ്രതിബന്ധം സൃഷ്ടിച്ചിരുന്ന 16,400 നിലവാരവും അനായാസേന മറികടന്നു. വിപണിയില്‍ വീണ്ടും 'ബുള്ളു'കള്‍ പിടിമുറുക്കാനുള്ള ശ്രമം ആരംഭിച്ച പശ്ചാത്തലത്തില്‍ ടെക്നിക്കല്‍ അനാലിസിസില്‍ അടുത്ത 3-4 ആഴ്ച കാലയളവില്‍ മുന്നേറ്റം നടത്തുമെന്ന് വിലയിരുത്തിയ 5 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
വിഐപി ഇന്‍ഡസ്ട്രീസ്
ലഗേജ്, ബാഗ്, അനുബന്ധ സാമഗ്രികള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് വിഐപി ഇന്‍ഡസ്ട്രീസ് (BSE: 507880, NSE: VIPIND). കഴിഞ്ഞ ദിവസം 559.45 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 630 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഇതിലൂടെ അടുത്ത ഒരു മാസക്കാലയളവില്‍ 13 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 510 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
കാരണം: വിഐപി ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 100, 200- ദിവസ മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് നില്‍ക്കുന്നത്. അതിനാല്‍ ഓഹരി അടിസ്ഥാനപരമായി കുതിപ്പിന്റെ പാതയിലാണ്. ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'ബുള്ളിഷ് ഹാമര്‍' കാന്‍ഡില്‍ രൂപപ്പെട്ടിട്ടുണ്ട്. 515 രൂപ നിലവാരത്തില്‍ 'ട്രിപ്പിള്‍ ബോട്ടം' പാറ്റേണും പ്രകടിപ്പിച്ചത് ഓഹരിക്കുള്ള ശക്തമായ സപ്പോര്‍ട്ടിനെ കുറിക്കുന്നു.
ഡിസിബി ബാങ്ക്
സ്വകാര്യ മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമാണ് ഡിസിബി ബാങ്ക് (BSE: 532772, NSE: DCBBANK). ഇന്നലെ 82.7 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 92 രൂപയിലേക്ക് ഓഹരി ഉയരാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ 11 ശതമാനം ലാഭമാണ് നോട്ടമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 78 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
കാരണം: ഡിസിബി ബാങ്ക് ഓഹരി 5, 20 ആഴ്ച ഇഎംഎ നിലവാരങ്ങള്‍ക്ക് മുകളിലാണ് തുടരുന്നത്. ഇത് ഹ്രസ്വകാല ബുള്ളിഷ് ട്രെന്‍ഡിന്റെ ലക്ഷണമാണ്. ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'സിമ്മട്രിക്കല്‍ ട്രയാംഗിള്‍' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ടിന്റെ വക്കിലാണ്. കൂടാതെ ബാങ്ക് നിഫ്റ്റിയിലുണ്ടായ കുതിപ്പിന്റെ അനുരണനം മിഡ് കാപ് ഓഹരികളിലേക്കും പകരുമെന്ന അനുമാനം.
ടെക് മഹീന്ദ്ര
പ്രമുഖ ഐടി കമ്പനിയാണ് ടെക് മഹീന്ദ്ര (BSE: 532755, NSE: TECHM). കഴിഞ്ഞ ദിവസം 1,123 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 1,250 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് 5പൈസ.കോം സൂചിപ്പിച്ചു. ഇതിലൂടെ അടുത്ത ഒരു മാസക്കാലയളവില്‍ 11 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,045 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
കാരണം: അടുത്തിടെ ഐടി വിഭാഗം സൂചികയ്ക്കൊപ്പം ടെക് മഹീന്ദ്ര ഓഹരികളും ശക്തമായ തിരുത്തല്‍ നേരിട്ടു. പിന്നീട് നിര്‍ണായക സപ്പോര്‍ട്ട് നിലവാരത്തില്‍ നിന്നും ഓഹരി പിന്തുണയാര്‍ജിച്ചു. ഇവിടെ ഓഹരി എബി=സിഡി (AB=CD) പാറ്റേണും ദൃശ്യമായിരുന്നു. ഇതെല്ലാം പുള്‍ബാക്ക് റാലിക്കുള്ള സാധ്യതകളെയാണ് സൂചിപ്പിക്കുന്നത്.
ഭെല്‍
ഊര്‍ജോത്പാദനം, ഓയില്‍ & ഗ്യാസ്, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ വന്‍കിട യന്ത്രങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് അഥവാ ഭെല്‍ (BSE: 500103, NSE: BHEL). ഇന്നലെ 51.15 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 59 രൂപയിലേക്ക് ഓഹരി ഉയരാമെന്ന് കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ 15 ശതമാനം ലാഭമാണ് നോട്ടമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 47 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. നിര്‍ണായകമായ നിലവാരത്തില്‍ ഭെല്‍ ഓഹരിയുടെ ചാര്‍ട്ടില്‍ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമായിട്ടുണ്ട്.
ടിസിഎസ്
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയും ടാറ്റ ഗ്രൂപ്പിന്റെ ഭാഗവുമാണ് ടിസിഎസ് (BSE: 532540, NSE: TCS). കഴിഞ്ഞ ദിവസം 3,261 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 3,600 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് കൊട്ടക് സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഇതിലൂടെ അടുത്ത ഒരു മാസക്കാലയളവില്‍ 10.4 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 3,100 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications