ജൂണ്‍ 17-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ 6 ശതമാനത്തോളം നഷ്ടമാണ് പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും രേഖപ്പെടുത്തിയത്. ഇതോടെ സൂചികകള്‍ ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു. നിഫ്റ്റി 15,300-നും താഴെയാണ് ക്ലോസ് ചെയ്തത്. അതേസമയം ചില ഓഹരികള്‍ ഈ തിരിച്ചടികള്‍ക്കിടയിലും ശക്തമായി പ്രതിരോധിച്ചു നിന്നിട്ടുണ്ട്. ഇവയില്‍ നിന്നും വരുന്നയാഴ്ച ഹ്രസ്വകാല നിക്ഷേപത്തിനായി വാങ്ങാവുന്ന 6 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
പോളിപ്ലെക്സ് കോര്പറേഷന്
പാക്കേജിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയായ പോളിപ്ലെക്സ് കോര്‍പറേഷന്റെ ഓഹരികള്‍ കഴിഞ്ഞയാഴ്ച 2,088 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ ഓഹരികള്‍ 2,080 രൂപയില്‍ നില്ക്കുമ്പോള് വാങ്ങാമെന്ന് ഏഞ്ചല്‍വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും 2,240 രൂപയിലേക്ക് ഓഹരി വില ഉയരാമെന്നാണ് വിലയിരുത്തല്‍. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,000 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
പോളിപ്ലെക്സ് കോര്പറേഷന് (BSE: 524051, NSE : POLYPLEX) ഓഹരികള്‍ 200-ദിവസ മൂവിങ് ആവറേജ് നിലവാരത്തില്‍ നിന്നും പിന്തുണ സ്വീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നും നിക്ഷേപ താത്പര്യം ഉണ്ടാകുമെന്നാണ് അനുമാനം.
ടാറ്റ പവര്‍
സ്വകാര്യ മേഖലയിലെ പ്രമുഖ ഊര്‍ജോത്പാദന കമ്പനിയായ ടാറ്റ പവറിന്റെ ഓഹരികള്‍ 210 രൂപയിലാണ് കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 226 രൂപയിലേക്ക് ഓഹരി മുന്നേറാമെന്ന് ഏഞ്ചല്‍ വണ്‍ സൂചിപ്പിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 200 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
നിലവില്‍ ടാറ്റ പവര്‍ (BSE: 500400, NSE : TATAPOWER) ഓഹരികള്‍ 200-ദിവസ മൂവിങ് ആവറേജ് (ഡിഎംഎ) നിലവാരത്തിനു സമീപമാണ് നില്‍ക്കുന്നത്. 2021 ഒക്ടോബറിന് ശേഷം ഓഹരികള്‍ 200- ഡിഎംഎ നിലവാരത്തിന് താഴെ പോയിട്ടില്ലെന്നതും ശ്രദ്ധേയം. അതിനാല്‍ ഓഹരിയില്‍ കുതിപ്പിനുള്ള സാധ്യത അവശേഷിക്കുന്നു.
ബയോകോണ്‍
പ്രമുഖ ഫാര്‍മ കമ്പനിയായ ബയോകോണിന്റെ (BSE: 532523, NSE : BIOCON) ഓഹരികള്‍ 630 -635 രൂപ നിലവാരത്തില്‍ നില്ക്കുമ്പോള് വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും 682 രൂപയിലേക്ക് ഓഹരി വില ഉയരാമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 593 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
സെയില്‍
രാജ്യത്തെ ഏറ്റവും വലിയ ഉരുക്ക് ഉത്പാദകരും പൊതുമേഖലാ സ്ഥാപനമായ സെയിലിന്റെ (BSE: 500113, NSE : SAIL) ഓഹരികള്‍ 65- 66 രൂപ നിലവാരത്തിനിടയില്‍ നില്ക്കുമ്പോള് വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ സൂചിപ്പിച്ചു. ഇവിടെ നിന്നും ഓഹരികള്‍ 79 രൂപ നിലവാരത്തിലേക്ക് കുതിച്ചുയരാമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 58 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്
5 ശതമാനത്തിലേറെ ഉയര്‍ന്ന് 1,899 രൂപ നിലവാരത്തിലാണ് പൊതുമേഖല വ്യോമയാന പ്രതിരോധ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന്റെ ഓഹരികള്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും ഓഹരികള്‍ വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 2,000 രൂപയിലേക്ക് ഓഹരി വില ഉയരാമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,850 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് (BSE: 541154, NSE : HAL) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'ബുള്ളിഷ് എന്‍ഗള്‍ഫിങ്' പാറ്റേണ്‍ ദൃശ്യമാണ്. സമാനമായി ആര്‍എസ്ഐ സൂചകത്തിലും 'ബുള്ളിഷ് ക്രോസ്ഓവര്‍' പ്രകടമായിട്ടുണ്ട്.
ഇന്‍ഡസ് ടവേര്‍
ടെലികോം ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവറിന്റെ ഓഹരികള്‍ 208 രൂപയിലാണ് കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 225 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 200 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അടുത്തിടെ സ്ഥിരതയാര്‍ജിക്കലിനു ശേഷം ഇന്‍ഡസ് ടവേര്‍ (BSE: 534816, NSE : INDUSTOWER) ഓഹരികള്‍ മുന്നോട്ട് നീങ്ങിയിട്ടുണ്ട്. ഇതിനോടൊപ്പം 50-ഡിഎംഎ നിലവാരവും ഭേദിച്ചു. കൂടാതെ ഓഹരിയുടെ ആര്‍എസ്ഐ സൂചകത്തിലും 'ബുള്ളിഷ് ക്രോസ്ഓവര്‍' പ്രകടമായിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏഞ്ചല്‍ വണ്‍, എല്‍കെപി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications