വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണെങ്കിലും 'ബുള്ളുകള്‍' വിട്ടുകൊടുക്കാന്‍ തയ്യാറല്ല. കഴിഞ്ഞ ദിവസങ്ങളില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടപ്പോഴും താമസിയാതെ തന്നെ വിപണിക്ക് കരകയറാന്‍ സാധിച്ചത് ഇതിന്റെ സൂചനയാണ്. സമാനമായി ഓഹരി കേന്ദ്രീകരിച്ചുള്ള മുന്നേറ്റവും വിപണിയില്‍ പ്രകടമാണ്. ഒന്നാം പാദഫലം പ്രഖ്യാപിക്കാനിരിക്കെ അടിസ്ഥാനപരമായി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതും പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുള്ള മിഡ് കാപ് ഓഹരിയായ ഫെഡറല്‍ ബാങ്കില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ രംഗത്തെത്തി.
ഫെഡറല്‍ ബാങ്ക്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക്. 1931-ല്‍ തിരുവല്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രാവന്‍കൂര്‍ ഫെഡറല്‍ ബാങ്ക് എന്ന സ്ഥാപനം 1945-ലാണ് എറണാകുളം ആലുവ കേന്ദ്രമാക്കി മാറ്റി സ്ഥാപിച്ചത്. നിലവില്‍ 1.12 കോടി ഉപഭോക്താക്കളും 1,300-ഓളം ശാഖകളും ബാങ്കിനുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും നേരിട്ട് ശാഖകളുള്ള ഫെഡറല്‍ ബാങ്കിന് മലയാളി പ്രവാസികളുടെ സ്ഥിര നിക്ഷേപത്തില്‍ ഭൂരിഭാഗവും കൈയടക്കാന്‍ സാധിച്ചിട്ടുണ്ട്.
ഐഡിബിഐ ബാങ്കുമായി ചേര്‍ന്ന് ഇന്‍ഷൂറന്‍സ് മേഖലയില്‍ സംയുക്ത സംരംഭവും ഫെഡ്ഫിന എന്ന ബ്രാന്‍ഡില്‍ എന്‍ബിഎഫ്സി മേഖലയില്‍ സ്വന്തം ഉപകമ്പനിയും നടത്തുന്നുണ്ട്.
ഓഹരി വിശദാംശം
ഫെഡറല്‍ ബാങ്കിന്റെ ആകെ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ക്ക് 26.01 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 43.25 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 30.74 ശതമാനവും കൈവശമുണ്ട്. ഇതില്‍ പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖയ്ക്കും കൂടി 3.65 ശതമാനം ഓഹരികളും കൈവശമുണ്ട്. അതേസമയം മുടങ്ങാതെ ഡിവിഡന്റ് നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.75 ശതമാനവും പ്രതിയോഹരി ബുക്ക് വാല്യൂ 82.80 രൂപ നിരക്കിലുമാണ്.
സ്വകാര്യ ബാങ്ക് ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 21.51 ആയിരിക്കുമ്പോള്‍ ഫെഡറല്‍ ബാങ്കിന്റേത് 9.95 തോതിലാണെന്നതും ശ്രദ്ധേയം. നിലവില്‍ ബാങ്കിന്റെ വിപണിമൂല്യം 20,000 കോടിയാണ്.
അനുകൂല ഘടകം
- ടെക്നിക്കല്‍- ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഫെഡറല്‍ ബാങ്ക് ഓഹരി തുടരുന്നത്. ഇത് ബുള്ളിഷ് സൂചനയാണ്. സമാനമായി ടെക്നിക്കല്‍ സൂചകങ്ങളും ഓഹരിയില്‍ കുതിപ്പിനുള്ള ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു.
- ഫണ്ടമെന്റല്‍- നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ ബിസിനസ് പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് ഫെഡറല്‍ ബാങ്ക് പുറത്തുവിട്ടു. ആകെ നിക്ഷേപം വാര്‍ഷികാടിസ്ഥാനത്തില്‍ 8.2 ശതമാനം വളര്‍ച്ചയോടെ 1.83 ലക്ഷം കോടിയായി ഉയര്‍ന്നു. സമാനമായി ബാങ്ക് വിതരണം ചെയത് വായ്പയും 16.3 ശതമാനം വര്‍ധിച്ച് 1.54 ലക്ഷം കോടിയിലേക്കുമെത്തി.
ലക്ഷ്യ വില 115- 130
തിങ്കളാഴ്ച രാവിലെ 95 രൂപ നിലവാരത്തിലാണ് ഫെഡറല്‍ ബാങ്കിന്റെ (BSE: 500469, NSE: FEDERALBNK) ഓഹരികള്‍ വ്യപാരം ചെയ്യപ്പെടുന്നത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 107.65 രൂപയും കുറഞ്ഞ വില 77.50 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 5 ശതമാനത്തോളവും ഈവര്‍ഷം ഇതുവരെയായി 15 ശതമാനത്തോളം നേട്ടവും ഫെഡറല്‍ ബാങ്ക് ഓഹരി കരസ്ഥമാക്കിയിട്ടുണ്ട്. അതേസമയം ഏറ്റവുമൊടുവില്‍ ഫെഡറല്‍ ബാങ്ക് ഓഹരിയില്‍ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നല്കിയ ലക്ഷ്യവില ചുവടെ ചേര്‍ക്കുന്നു.
ലക്ഷ്യവില
- മോത്തിലാല്‍ ഒസ്വാള്- സമീപ കാലയളവിലേക്ക് ഫെഡറല്‍ ബാങ്ക് ഓഹരിക്ക് നല്കിയ ലക്ഷ്യവില 130 രൂപയാണ്. ഇത് മാര്‍ക്കറ്റ് വിലയേക്കാള്‍ 37 ശതമാനം മുകളിലാണ്.
- ഏഞ്ചല്‍ വണ്‍- മിഡ് കാപ് ബാങ്ക് ഓഹരിയില്‍ പോസിറ്റീവ് റേറ്റിങ്ങാണ് നല്‍കിയത്. ഇടക്കാലയളവില്‍ ഫെഡറല്‍ ബാങ്ക് ഓഹരി 120 രൂപ നിലവാരത്തിലേക്ക് ഉയരാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിഗമനം.
ലക്ഷ്യവില
- ആക്സിസ് സെക്യൂരിറ്റീസ്- ജൂലൈ മാസത്തിലേക്ക് ശുപാര്‍ശ ചെയ്ത ഓഹരികളില്‍ ഫെഡറല്‍ ബാങ്കിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്. സമീപകാല ലക്ഷ്യവില 115 രൂപയാണ്.
- ട്രെന്ഡിലൈന്- വിപണി വിശകലന ഏജന്‍സിയില്‍ വിവിധ മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ഫെഡറല്‍ ബാങ്കിന് നല്‍കിയിട്ടുള്ള ലക്ഷ്യവിലയുടെ ശരാശരി നിലവാരം 117.50 രൂപയാണ്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 25 ശതമാനം മുകളിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
