ആഗോള തലത്തില്‍ പണലഭ്യത കുറയുന്നതും പണപ്പെരുപ്പ ഭീഷണിയുമാണ് ഓഹരി വിപണികളെ പ്രതികൂലമായി ബാധിക്കുന്നത്. ഇതിന്റെ ഭാഗമായി 2022 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും 9 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
ഈയൊരു പശ്ചാത്തലത്തില്‍ കഴിഞ്ഞ 3 കലണ്ടര്‍ വര്‍ഷത്തിലെ വിപണിയുടെ പ്രകടനങ്ങളെ വിലയിരുത്തിയപ്പോള്‍ ജൂലൈ- ഡിസംബര്‍ കാലയളവില്‍ ചുരുങ്ങിയത് 40 ശതമാനത്തിന് മുകളില്‍ മുന്നേറിയ 10 ഓഹരികളെ കണ്ടെത്താനായി. 250 കോടിയെങ്കിലും വിപണിമൂല്യ കമ്പനികളില്‍ നിന്നും കണ്ടെത്തിയ ആ ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
അദാനി ട്രാന്സ്മിഷന്
2019, 2020, 2021 കലണ്ടര്‍ വര്‍ഷങ്ങളിലെ ജൂലൈ- ഡിസംബര്‍ മാസക്കാലയളവില്‍ ഈ അദാനി ഗ്രൂപ്പ് കമ്പനി യഥാക്രമം 48 ശതമാനം, 69 ശതമാനം, 63 ശതമാനം വീതം മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 2,163 രൂപയിലായിരുന്നു അദാനി ട്രാന്സ്മിഷന് (BSE: 539254, NSE : ADANITRANS) ഓഹരിയുടെ ക്ലോസിങ്. ഇത് വൈദ്യുതി വിതരണ കമ്പനി ഓഹരിയുടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വിലയായ 3,000 രൂപയില്‍ നിന്നും 28 ശതമാനം താഴ്ന്ന നിലവാരമാണ്.
അജന്ത സോയ
2019, 2020, 2021 കലണ്ടര്‍ വര്‍ഷങ്ങളിലെ രണ്ടാം പകുതിയില്‍ ഈ മൈക്രോ കാപ് കമ്പനി യഥാക്രമം 54 ശതമാനം, 40 ശതമാനം, 96 ശതമാനം വീതം ഉയര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇന്നലെ 48.40 രൂപയിലായിരുന്നു അജന്ത സോയ (BSE: 519216) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇത് ഭക്ഷ്യഎണ്ണ നിര്‍മാതാക്കളുടെ ഓഹരിയിലെ 52 ആഴ്ച കാലയളവിലെ കൂടിയ വിലയായ 69 രൂപയില്‍ നിന്നും 29 ശതമാനം താഴ്ന്ന നിലവാരമാണ്.
ഓഥം ഇന്‍വെസ്റ്റ്മെന്റ്
2019, 2020, 2021 കലണ്ടര്‍ വര്‍ഷങ്ങളിലെ ജൂലൈ- ഡിസംബര്‍ മാസക്കാലയളവില്‍ ഈ സ്മോള്‍ കാപ് കമ്പനി യഥാക്രമം 253 ശതമാനം, 171 ശതമാനം, 152 ശതമാനം വീതം മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 142 രൂപയിലായിരുന്നു ഓഥം ഇന്‍വെസ്റ്റ്മെന്റ് & ഇന്‍ഫ്രാസ്ട്രക്ചര്‍ (BSE: 539177) ഓഹരിയുടെ ക്ലോസിങ്. ഇത് ധനകാര്യ സേവന സ്ഥാപനത്തിന്റെ ഓഹരിയുടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വിലയായ 225 രൂപയില്‍ നിന്നും 37 ശതമാനം താഴ്ന്ന നിലവാരമാണ്.
ബന്‍സ്വര സിന്റക്സ്
2019, 2020, 2021 കലണ്ടര്‍ വര്‍ഷങ്ങളിലെ രണ്ടാം പകുതിയില്‍ ഈ മൈക്രോ കാപ് കമ്പനി യഥാക്രമം 59 ശതമാനം, 64 ശതമാനം, 42 ശതമാനം വീതം ഉയര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇന്നലെ 216 രൂപയിലായിരുന്നു ബന്‍സ്വര സിന്റക്സ് (BSE: 503722, NSE : BANSWRAS) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇത് ടെക്സ്റ്റൈല്‍ ഓഹരിയിലെ 52 ആഴ്ച കാലയളവിലെ കൂടിയ വിലയായ 318 രൂപയില്‍ നിന്നും 29 ശതമാനം താഴ്ന്ന നിലവാരമാണ്.
എച്ച്എല്‍ഇ ഗ്ലാസ്കോട്ട്
2019, 2020, 2021 കലണ്ടര്‍ വര്‍ഷങ്ങളിലെ ജൂലൈ- ഡിസംബര്‍ മാസക്കാലയളവില്‍ ഈ സ്മോള്‍ കാപ് കമ്പനി യഥാക്രമം 180 ശതമാനം, 63 ശതമാനം, 67 ശതമാനം വീതം മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 3,282 രൂപയിലായിരുന്നു എച്ച്എല്‍ഇ ഗ്ലാസ്കോട്ട് (BSE: 522215, NSE : HLEGLAS) ഓഹരിയുടെ ക്ലോസിങ്. ഇത് ഗ്ലാസ് ഉത്പന്ന നിര്‍മാണ കമ്പനി ഓഹരിയുടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വിലയായ 7,549 രൂപയില്‍ നിന്നും 57 ശതമാനം താഴ്ന്ന നിലവാരമാണ്.
ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ്
2019, 2020, 2021 കലണ്ടര്‍ വര്‍ഷങ്ങളിലെ രണ്ടാം പകുതിയില്‍ ഈ സ്മോള്‍ കാപ് കമ്പനി യഥാക്രമം 43 ശതമാനം, 290 ശതമാനം, 47 ശതമാനം വീതം ഉയര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇന്നലെ 138 രൂപയിലായിരുന്നു ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ് (BSE: 521016, NSE : ICIL) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇത് ടെക്സ്റ്റൈല്‍ ഓഹരിയിലെ 52 ആഴ്ച കാലയളവിലെ കൂടിയ വിലയായ 315 രൂപയില്‍ നിന്നും 57 ശതമാനം താഴ്ന്ന നിലവാരമാണ്.
നിക്കോ പാര്‍ക്ക്സ്
2019, 2020, 2021 കലണ്ടര്‍ വര്‍ഷങ്ങളിലെ ജൂലൈ- ഡിസംബര്‍ മാസക്കാലയളവില്‍ ഈ മൈക്രോ കാപ് കമ്പനി യഥാക്രമം 61 ശതമാനം, 67 ശതമാനം, 42 ശതമാനം വീതം മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 70.50 രൂപയിലായിരുന്നു നിക്കോ പാര്‍ക്ക്സ് & റിസോര്‍ട്ട്സ് (BSE: 526721) ഓഹരിയുടെ ക്ലോസിങ്. ഇത് അമ്യൂസ്മെന്റ് പാര്‍ക്ക് ഓഹരിയുടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വിലയായ 82 രൂപയില്‍ നിന്നും 15 ശതമാനം താഴ്ന്ന നിലവാരമാണ്.
ആര്‍എസിഎല്‍ ഗിയര്ടെക്ക്
2019, 2020, 2021 കലണ്ടര്‍ വര്‍ഷങ്ങളിലെ രണ്ടാം പകുതിയില്‍ ഈ മൈക്രോ കാപ് കമ്പനി യഥാക്രമം 53 ശതമാനം, 96 ശതമാനം, 85 ശതമാനം വീതം ഉയര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇന്നലെ 548 രൂപയിലായിരുന്നു ആര്‍എസിഎല്‍ ഗിയര്ടെക്ക് (BSE: 520073) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇത് വാഹനാനുബന്ധ ഉപകരണ നിര്‍മാണ ഓഹരിയിലെ 52 ആഴ്ച കാലയളവിലെ കൂടിയ വിലയായ 754 രൂപയില്‍ നിന്നും 27 ശതമാനം താഴ്ന്ന നിലവാരമാണ്.
സ്റ്റീല്‍ എക്സ്ചേഞ്ച്
2019, 2020, 2021 കലണ്ടര്‍ വര്‍ഷങ്ങളിലെ ജൂലൈ- ഡിസംബര്‍ മാസക്കാലയളവില്‍ ഈ സ്മോള്‍ കാപ് കമ്പനി യഥാക്രമം 109 ശതമാനം, 81 ശതമാനം, 150 ശതമാനം വീതം മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 139 രൂപയിലായിരുന്നു സ്റ്റീല്‍ എക്സ്ചേഞ്ച് ഇന്ത്യ (BSE: 534748, NSE : STEELXIND) ഓഹരിയുടെ ക്ലോസിങ്. ഇത് ഊര്‍ജോത്പാദന, സ്റ്റീല്‍ വ്യാപാര കമ്പനി ഓഹരിയുടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വിലയായ 264 രൂപയില്‍ നിന്നും 47 ശതമാനം താഴ്ന്ന നിലവാരമാണ്.
സെനോടെക് ലാബ്
2019, 2020, 2021 കലണ്ടര്‍ വര്‍ഷങ്ങളിലെ രണ്ടാം പകുതിയില്‍ ഈ മൈക്രോ കാപ് കമ്പനി യഥാക്രമം 65 ശതമാനം, 60 ശതമാനം, 52 ശതമാനം വീതം ഉയര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇന്നലെ 49 രൂപയിലായിരുന്നു സെനോടെക്ക് ലാബോറട്ടറീസ് (BSE: 532039) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇത് ഫാര്‍മ ഓഹരിയിലെ 52 ആഴ്ച കാലയളവിലെ കൂടിയ വിലയായ 75 രൂപയില്‍ നിന്നും 35 ശതമാനം താഴ്ന്ന നിലവാരമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications