എല്ലാ വിഭാഗം ഓഹരികളും പങ്കെടുത്ത മുന്നേറ്റത്തിനാണ് കഴിഞ്ഞ ദിവസം വിപണിയില്‍ സാക്ഷ്യംവഹിച്ചത്. 15,900 നിലവാരത്തിന് താഴെ നില്ക്കുന്നിടത്തോളം നിഫ്റ്റിയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത നിലനില്ക്കുന്നു. എങ്കിലും ഇന്നലത്തെ വമ്പന്‍ മുന്നേറ്റത്തോടെ തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റം തുടരാനുള്ള സാഹചര്യവും ശക്തമാണ്. ഇത്തരത്തില്‍ മികച്ച മുന്നേറ്റത്തിനുള്ള ശ്രമം പ്രകടിപ്പിക്കുന്ന 4 ഓഹരികളെ ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങളായ യെസ് സെക്യൂരിറ്റീസും മേത്ത ഇക്വിറ്റീസും ചൂണ്ടിക്കാട്ടുന്നു.
ബാങ്ക് ഓഫ് ബറോഡ
പ്രമുഖ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ 5 ശതമാനത്തിലേറെ കുതിച്ചുയര്‍ന്ന് 96 രൂപയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഓഹരി 95- 96 രൂപ നിലവാരത്തില്‍ നില്ക്കുമ്പോള് വാങ്ങാമെന്ന് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 108 രൂപയിലേക്ക് ഓഹരിയുട വില ഉയരാമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 89 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
അടുത്തിടെ 27 ശതമാനം തിരുത്തല്‍ നേരിട്ട ബാങ്ക് ഓഫ് ബറോഡ (BSE: 532134, NSE : BANKBARODA) ഓഹരികള്‍ 100- ആഴ്ച ഇഎംഎ നിലവാരത്തിലേക്ക് എത്തിയപ്പോള്‍ നിക്ഷേപ താത്പര്യം പ്രകടമായി.
ഡോ. റെഡ്ഡീസ്
മുന്‍നിര ഫാര്‍മ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് 3 ശതമാനത്തോളം മുന്നേറി 4,269 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി 4,250- 4,225 രൂപ നിലവാരത്തിലേക്ക് എത്തുമ്പോള്‍ വാങ്ങാമെന്ന് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 4,550 രൂപയിലേക്ക് ഓഹരിയുടെ വില ഉയരാമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 4,085 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അടുത്തിടെ പൂര്‍ത്തിയാക്കിയ സ്ഥിരതയാര്‍ജിക്കല്‍ ഘട്ടത്തിന് ശേഷം ഡോ. റെഡ്ഡീസ് ഓഹരികള്‍ (BSE: 500124, NSE : DRREDDY) തുടര്‍ കുതിപ്പിനുള്ള ശ്രമത്തിലേക്ക് കടന്നിരിക്കുകയാണ്.
നുവോകൊ വിസ്റ്റാസ്
രാജ്യത്തെ പ്രമുഖ സിമന്റ് ഉത്പാദകരിലൊന്നും കോണ്‍ക്രീറ്റ് നിര്‍മാതാക്കളുമാണ് നുവോകൊ വിസ്റ്റാസ് കോര്പറേഷന്. ഇന്നലെ 2.5 ശതമാനം ഉയര്‍ന്ന് 271 രൂപയിലാണ് ഈ സ്മോള്‍ കാപ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 315/ 320 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് മേത്ത ഇക്വിറ്റീസ് സൂചിപ്പിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 244 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
അടുത്തിടെ നേരിട്ട ശക്തമായ തിരിച്ചടിക്കു ശേഷം നുവോകൊ വിസ്റ്റാസ് (BSE: 543334, NSE : NUVOCO) ഓഹരികള്‍ ഓവര്‍സോള്‍ഡ് മേഖലയില്‍ നിന്നും ഇടക്കാല, ദീര്‍ഘകാലയളവില്‍ മുന്നേറ്റത്തിനുള്ള കഠിന ശ്രമത്തിലാണ്.
ഹിന്‍ഡാല്‍കോ
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ മെറ്റല്‍ വിഭാഗത്തിലെ അഭിമാന കമ്പനിയാണ് ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്. കഴിഞ്ഞ ദിവസം 5.5 ശതമാനത്തോളം മുന്നേറി 339 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയുടെ വില 325 രൂപയിലേക്ക് എത്തുമ്പോള്‍ വാങ്ങാമെന്ന് മേത്ത ഇക്വിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 384 രൂപയിലേക്ക് ഓഹരിയുടെ വില മുന്നേറാമെന്നാണ് വിലയിരുത്തല്‍. ഈ ട്രേഡിനള്ള സ്റ്റോപ് ലോസ് 305 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അടുത്തിടെ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് വീണ ഹിന്‍ഡാല്‍കോ (BSE: 500440, NSE : HINDALCO) ഓഹരികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരികെ കയറാനുള്ള ശ്രമം നടത്തുകയാണ്. ആര്‍എസ്ഐ സൂചകവും ഓഹരി 'ഓവര്‍സോള്‍ഡ്' മേഖലയില്‍ നിന്നും പുറത്തുകടന്ന് മുന്നേറാന്‍ ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം യെസ് സെക്യൂരിറ്റീസ്, മേത്ത ഇക്വിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications