നഷ്ടത്തോടെയാണ് വ്യാഴാഴ്ച ആരംഭിച്ചതെങ്കിലും വ്യാപാരം പുരോഗമിക്കുന്തോറും പ്രധാന സൂചികകളില്‍ മുന്നേറ്റം ദൃശ്യമായി. ഇതോടെ താഴ്ന്ന നിലവാരത്തില്‍ നിന്നും തുടങ്ങിയ സൂചികകള്‍ പിന്നീട് ഈ ദിവസത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപവമാണ് അവസാനിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. നിഫ്റ്റി നിര്‍ണായക നിലവാരമായ 16,400-ന് മുകളില്‍ ക്ലോസ് ചെയ്തതും 'ബുള്ളുകള്‍'ക്ക് ആശ്വാസമേകുന്നു. ഇതിനിടെ ഹ്രസ്വകാല കുതിപ്പിനുള്ള സൂചന നല്കിയ 3 ഓഹരികളെ ചുവടെ ചേര്‍ക്കുന്നു.
ബാങ്ക് ഓഫ് ബറോഡ
പൊതുമേഖല ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ (BSE: 532134, NSE: BANKBARODA) ഓഹരികള്‍ ഇന്ന് 1.5 ശതമാനം ഉയര്‍ന്ന് 105 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരി 102- 103 രൂപയിലേക്ക് വരുമ്പോള്‍ വാങ്ങാമെന്ന് ഇക്വീറസ് കാപിറ്റല്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും 115/ 118 രൂപയിലേക്ക് ഓഹരി വില ഉയരാമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 99 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് ഓഹരി ഇപ്പോള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും ശുഭസൂചനയാണ്.
ആസ്ട്രാല്‍
വിവിധതരം പിവിസി പൈപ്പുകളും പശയും നിര്‍മിക്കുന്ന മിഡ് കാപ് കമ്പനിയായ ആസ്ട്രാലിന്റെ (BSE: 532830, NSE: ASTRAL) ഓഹരികള്‍ ഇന്ന് 1,681 രൂപയിലാണ് വ്യാപാരം നിര്‍ത്തിയത്. ഓഹരി 1,670- 1,690 രൂപ നിലവാരങ്ങള്‍ക്കിടെ നില്ക്കുമ്പോള് വാങ്ങാമെന്ന് ഇക്വീറസ് കാപിറ്റല്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും 1,850/ 1,900 രൂപ നിലവാരങ്ങളിലേക്ക് ഓഹരി മുന്നേറാമെന്നാണ് വിലയിരുത്തല്‍. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,600 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. മാസക്കാലയളവിലെ ചാര്‍ട്ടില്‍ ഓഹരി ട്രെന്ഡ്ലൈന് സപ്പോര്‍ട്ട് മേഖലയിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
ഓയില്‍ ഇന്ത്യ
ക്രൂഡ് ഓയില്‍, പ്രകൃതി വാതക പര്യവേക്ഷണ/ ഉത്പാദക പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ഇന്ത്യയുടെ (BSE: 533106, NSE: OIL) ഓഹരികള്‍ 6 ശതമാനത്തിലേറെ ഉയര്‍ന്ന് 297 രൂപയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും ഈ ഓഹരി വാങ്ങാമെന്ന് കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ നിലവാരത്തില്‍ നിന്നും 310 രൂപയിലേക്ക് ഓഹരി വില ഉയര്‍ത്തപ്പെടുമെന്നാണ് നിഗമം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 260- 255 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അതേസമയം ടെക്നിക്കല്‍ സൂചകങ്ങള്‍ ചെറിയ തിരുത്തലിനുളള സാധ്യത കാണിക്കുന്നു. എങ്കില്‍ 280 നിലവാരത്തിലേക്ക് വീഴാം. ഇവിടെ നിന്നും പിന്തുണയാര്‍ജിച്ച് 300 നിലവാരം മറികടക്കാമെന്നാണ് അനുമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഇക്വീറസ് കാപിറ്റല്‍, കൊട്ടക് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications