ഏപ്രില്‍- ജൂണ്‍ കാലയളവില്‍ നിഫ്റ്റി സൂചിക നേരിട്ട വീഴ്ചയുടെ, ഫിബനോസി റീട്രേസ്മെന്റ് പ്രകാരമുള്ള 78.6 ശതമാനം നിലവാരവും (17,500) കഴിഞ്ഞ ദിവസം ഭേദിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ബുധനാഴ്ച നേട്ടത്തോടെയാണ് ആരംഭിച്ചതെങ്കിലും മുന്നേറ്റം നിലനിര്‍ത്താനോ നിക്ഷേപകരുടെ ഭാഗത്തു നിന്നും തുടര്‍ വാങ്ങലോ കാര്യമായ തോതില്‍ ഉണ്ടായില്ല. അതിനാല്‍ ഫ്ലാറ്റ് ക്ലോസിങ്ങാണ് സൂചികയില്‍ ബുധനാഴ്ച രേഖപ്പെടുത്തിയത്.
നിലവില്‍ വിപണിയുടെ ട്രെന്‍ഡ് പോസിറ്റീവ് തന്നെയാണ്. എന്നിരുന്നാലും ഹ്രസ്വകാലയളവ് അടിസ്ഥാനമാക്കിയുള്ള ടെക്നിക്കല്‍ സൂചകങ്ങളില്‍ കൂടുതല്‍ വാങ്ങിയെന്ന 'ഓവര്‍ബോട്ട്' (Overbought) സൂചന നല്‍കുന്നുണ്ട്. അതിനാല്‍ ചെറിയ തിരുത്തലിനോ കൂടുതല്‍ സ്ഥിരതയാര്ജിക്കലിനോ സാധ്യത അവശേഷിക്കുന്നു. ഹ്രസ്വകാല സപ്പോര്‍ട്ട് നിലവാരമായ 17,360/ 17,300 നിലവാരം നിഫ്റ്റി കാത്തു സൂക്ഷിക്കുന്നിടത്തോളം ട്രെന്‍ഡ് പോസിറ്റീവായി തുടരും. സൂചികയുടെ മുന്നേറ്റ പാതയില്‍ 17,750/ 17,800 നിലവാരങ്ങളില്‍ പ്രതിരോധ കടമ്പ പ്രതീക്ഷിക്കാം.
എല്‍ജി എക്വിപ്മെന്റ്സ്
എയര്‍ കംപ്രസറുകളും വാഹനാനുബന്ധ ഘടകോപകരണങ്ങളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയായ എല്‍ജി എക്വിപ്മെന്റ്സിന്റെ ഓഹരികള്‍ 445 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു. ഇവിടെ നിന്നും ഈ മിഡ് കാപ് ഓഹരി 500 രൂപ നിലവാരത്തിലേക്ക് ഉയരാമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 415 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
എല്‍ജി എക്വിപ്മെന്റ്സ് (BSE: 522074, NSE : ELGIEQUIP) ഓഹരിയുടെ ദീര്‍ഘകാല ചാര്‍ട്ടില്‍ ബുള്ളിഷ് 'കപ് & ഹാന്‍ഡില്‍' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് ദൃശ്യമാണ്. ഇടപാടുകളുടെ എണ്ണം ഉയരുന്നതും കുതിപ്പിനെ സാധൂകരിക്കുന്നു.
സ്ഫന്ദന സ്ഫൂര്‍ത്തി
താഴ്ന്ന വരുമാനമുള്ള വിഭാഗത്തില്‍ മൈക്രോ ഫൈനാന്‍സ് വായ്പകള്‍ നല്കുന്ന ധനകാര്യ സ്ഥാപനമായ സ്ഫന്ദന സ്ഫൂര്‍ത്തിയുടെ ഓഹരികള്‍ 460 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു. ഈ നിലവാരത്തില്‍ നിന്നും ഈ സ്മോള്‍ കാപ് ഓഹരി 525 രൂപയിലേക്ക് മുന്നേറാം എന്നാണ് വിലയിരുത്തല്‍. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 420 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ഒരു വര്‍ഷത്തിനു ശേഷം സ്ഫന്ദന സ്ഫൂര്‍ത്തിയുടെ (BSE: 542759, NSE : SPANDANA) ഓഹരികള്‍ 200-ഡിഎംഎ നിലവാരം മറികടന്ന് ക്ലോസ് ചെയ്തു.
സെയില്‍
രാജ്യത്തെ ഏറ്റവും വലിയ ഉരുക്ക് ഉത്പാദകരും പൊതുമേഖലാ സ്ഥാപനവുമായ സെയിലിന്റെ ഓഹരികള്‍ 80 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും ഈ ലാര്‍ജ് കാപ് ഓഹരി 84/ 86 രൂപ നിലവാരത്തിലേക്ക് ഉയരാമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 76 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
സെയില്‍ (BSE: 500113, NSE : SAIL) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ തിരുത്തലിനു ശേഷമുള്ള സ്ഥിരതയാര്‍ജിക്കല്‍ ഘട്ടം തെളിഞ്ഞു. ഇതിനോടൊപ്പം കുതിപ്പിന്റെ സൂചനയായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണും പ്രകടമാണ്.
റെയിന്‍ ഇന്‍ഡസ്ട്രീസ്
മുന്‍നിര സിമന്റ്, അത്യാധുനിക കാര്‍ബണ്‍ പദാര്‍ത്ഥങ്ങളും നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയായ റെയിന്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 197 രൂപയില്‍ നിന്നും വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ നിലവാരത്തില്‍ നിന്നും ഈ സ്മോള്‍ കാപ് ഓഹരി 205/ 210 രൂപയിലേക്ക് മുന്നേറാം എന്നാണ് വിലയിരുത്തല്‍. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 190 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയില്‍ റെയിന്‍ ഇന്‍ഡസ്ട്രീസ് (BSE: 500339, NSE : RAIN) ഓഹരിയില്‍ വ്യക്തമായ കുതിപ്പ് പ്രകടമായിരുന്നു. ടെക്നിക്കല്‍ സൂചകങ്ങളും കുതിപ്പിനുള്ള സൂചനയാണ് നല്‍കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications