വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ആഗോളതലത്തില്‍ തന്നെ പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളാണ് ഇപ്പോള്‍ പ്രതികൂലമായി സ്വാധീനിക്കുന്നത്. ഇതിനോടൊപ്പം കമ്പനികളുടെ നാലാം പാദ പ്രവര്‍ത്തന ഫലം സംബന്ധിച്ച ആകാംക്ഷയും ആഭ്യന്തര വിപണികളെ ജാഗ്രതയില്‍ നിര്‍ത്തുന്നു. എങ്കിലും പ്രധാന സൂചികയായ നിഫ്റ്റി പ്രധാനപ്പെട്ട മൂവിങ് ആവറേജുകള്‍ക്ക് മുകളില്‍ തുടരുന്നതും വിവിധ കാലയളവിലുള്ള ചാര്‍ട്ടുകളിലും ബുള്ളിഷ് ട്രെന്‍ഡ് പാറ്റേണുകള്‍ മങ്ങിയിട്ടില്ല എന്നതും പ്രതീക്ഷയേകുന്ന ഘടകമാണ്.
അടുത്തിടെ കുറിച്ച ഉയരത്തില്‍ നിന്നും നിഫ്റ്റിയില്‍ 500-ഓളം പോയിന്റ് ഇടിവുണ്ടായെങ്കിലും ആകെ ഓഹരികളുടെ നേട്ടവും കോട്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 1-ന് മുകളില്‍ തുടരുന്നത് വിപണിയിലെ പൊതുസാഹചര്യം അനുകൂലമായി തുടരുന്നു എന്നതിന്റെ സൂചനയാണ്. നിലവില്‍ 17,440- 17,500 നിലവാരത്തില്‍ നിഫ്റ്റിക്ക് ശക്തമായ പിന്തുണ പ്രതീക്ഷിക്കാം.
വരുന്ന ആഴ്ചകളില്‍ നിഫ്റ്റി 17,440- 18,115 റേഞ്ചിനുള്ളില്‍ സ്ഥിരതയാര്‍ജിക്കാന്‍ ശ്രമിച്ചേക്കും. സൂചികയില്‍ 17,440 നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിച്ച് തുടരാം. 18,100 നിലവാരം ഭേദിച്ചാല്‍ പുതിയ ബ്രേക്കൗട്ട് പ്രതീക്ഷിക്കാം. അടുത്ത 2-3 ആഴ്ച കാലയളവിലേക്ക് പരിഗണിക്കാവുന്ന 3 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.
എച്ച്ജി ഇന്‍ഫ്രാ
റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്മോള്‍ കാപ് കമ്പനിയാണ് എച്ച്ജി ഇന്‍ഫ്രാ എന്‍ജിനീയറിംഗ് (BSE: 541019, NSE: HGINFRA). കഴിഞ്ഞ ദിവസം 627.9 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തിരിക്കുന്നത്. ഈ നിലവാരത്തില്‍ നിന്നും 705 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കകം 12 ശതമാനം ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 600 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ദിവസ ചാര്‍ട്ടില്‍ നിര്‍ണായക പ്രതിരോധമായ 620 നിലവാരം മികച്ച വോളിയത്തോടെ ഭേദിച്ചത് വ്യക്തമാണ്. ടെക്നിക്കല്‍ സൂചകങ്ങളായ ആര്‍എസ്ഐ, എംഎസിഡിയും പോസിറ്റീവ് സൂചന നല്കുന്നു.
കാവേരി സീഡ്
ഉയര്‍ന്ന ഗുണമേന്മയുള്ള സങ്കര വിത്തിനങ്ങള്‍ നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് കാവേരി സീഡ്സ് (BSE: 532899, NSE: KSCL). ഇന്നലെ 607.20 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 695 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 14.5 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 580 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു. ഓഹരിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍, ഡൗണ്‍വേര്‍ഡ് ട്രെന്‍ഡ് ലൈന്‍ ഭേദിച്ച് മുകളിലേക്കുള്ള ബ്രേക്കൗട്ട് ദൃശ്യമാണ്. മികച്ച വോളിയം അകമ്പടിയായുള്ളതും ശുഭസൂചനയാണ്.
പ്രിന്‍സ് പൈപ്സ്
വിവിധ പോളിമര്‍, പൈപ്പിങ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന മുന്‍നിര സ്മോള്‍ കാപ് കമ്പനിയാണ് പ്രിന്‍സ് പൈപ്സ് & ഫിറ്റിങ്സ് (BSE: 542907, NSE: PRINCEPIPE). കഴിഞ്ഞ ദിവസം 711 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 810 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാം. ഇതിലൂടെ അടുത്ത 3 ആഴ്ചയില്‍ 14 ശതമാനം ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 671 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഓഹരിയുടെ ദിവസ കാലയളവിലെ ചാര്‍ട്ടില്‍, ഡൗണ്‍വേര്‍ഡ് ട്രെന്‍ഡ് ലൈന്‍ ഭേദിച്ച് മുകളിലേക്കുള്ള ബ്രേക്കൗട്ട് ദൃശ്യമാണ്. മുകളിലേക്ക് ഉയരുംതോറും വോളിയം കൂടുന്നതും ശ്രദ്ധേയമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications