റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ വര്‍ധന വരുത്തിയിട്ടും പിടിച്ചു നിന്ന പ്രധാന സൂചികകള്‍ ആഗോള ഘടകങ്ങളുടെ പ്രതികൂല സ്വാധീനത്താലാണ് നിര്‍ണായക സപ്പോര്‍ട്ട് മേഖലകള്‍ തകര്‍ത്തുകൊണ്ട് താഴേക്ക് പതിച്ചത്. ഇതിനോടൊപ്പം വിദേശ നിക്ഷേപകരുടെ വില്പനയും ആഭ്യന്തര വിപണിയെ പിന്നോട്ടടിക്കുന്നുണ്ട്. എങ്കിലും ചില മേഖലകള്‍ കേന്ദ്രീകരിച്ചും ഓഹരികള്‍ കേന്ദ്രീകരിച്ചും മുന്നേറ്റം വ്യക്തമാണ്. ഇത്തരത്തില്‍ നിരവധി അനുകൂല ഘടകങ്ങളുള്ള ഫാര്‍മ വിഭാഗത്തിലെ 4 ഓഹരികളില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് രംഗത്തെത്തി.
എന്തുകൊണ്ട് ഫാര്‍മ ?
കാര്യക്ഷമതയിലും ഗുണമേന്മയിലും വിലക്കുറവിനാലും രാജ്യാന്തര വിപണിയില്‍ നിര്‍ണായക സ്ഥാനം കൈവശപ്പെടുത്താന്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. ഇതുകൂടാതെ സവിശേഷ/ സങ്കീര്‍ണ മെഡിക്കല്‍ ഉത്പന്നങ്ങളുടെ വിഭാഗത്തിലും കുത്തിവയ്പ്പ് മരുന്നുകളുടെ വിഭാഗത്തിലും ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ മുന്‍ഗണ ലഭിക്കുന്നത് ദീര്‍ഘ കാലയളവില്‍ നേട്ടം തരുന്നതാണ്. ഇതിനോടൊപ്പം രാസസംയുക്തങ്ങളുടെ വിപണിയില്‍ ഉയരുന്ന അവസരങ്ങളും ആഭ്യന്തര മരുന്ന് വിപണി ഇരട്ടയക്ക നിരക്കിനടുത്ത് വളര്‍ച്ച കൈവരിക്കുന്നതും ഫാര്‍മ കമ്പനികളുടെ ഭാവി സാധ്യതകള്‍ ഊട്ടിയുറപ്പിക്കുന്നു.
ബയോകോണ്‍
പ്രമുഖ ഫാര്‍മ കമ്പനിയായ ബയോകോണിന്റെ ഓഹരികള്‍ കഴിഞ്ഞയാഴ്ച 339 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലാവരത്തില്‍ നിന്നും 420 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ഷേര്ഖാന് നിര്‍ദേശിച്ചു. ഇതിലൂടെ സമീപ ഭാവിയില്‍ 24 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. അതേസമയം മാര്‍ച്ച് പാദത്തില്‍ വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത പാദഫലമാണ് ബയോകോണ്‍ (BSE: 532523, NSE: BIOCON) പുറത്തുവിട്ടത്. ഇതിനോടൊപ്പം വരുന്ന സാമ്പത്തിക പാദങ്ങളിലേക്കുള്ള വരുമാന വളര്‍ച്ച സംബന്ധിച്ച് കമ്പനി പ്രകടിപ്പിച്ച ആത്മവിശ്വാസവും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 6 ശതമാനം മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്.
ലോറസ് ലാബ്സ്
മരുന്നു നിര്‍മാണത്തിനു വേണ്ട രാസസംയുക്തങ്ങളും ജനറിക് മരുന്നുകളും നിര്‍മിക്കുന്ന മിഡ് കാപ് കമ്പനിയാണ് ലോറസ് ലാബ്സ്. കഴിഞ്ഞയാഴ്ച ഓഹരികള്‍ 547 രൂപയിലാണ് വ്യാപാരം നിര്‍ത്തിയത്. സമീപ കാലയളവിലേക്ക് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 735 രൂപയാണ്. ഇതിലൂടെ 35 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നതെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ലോറസ് ലാബ്സ് (BSE: 540222, NSE: LAURUSLABS) പുറത്തുവിട്ട പ്രവര്‍ത്തന ഫലം നേരിയ തോതില്‍ നിരാശപ്പെടുത്തിയിരുന്നു. എന്നിരുന്നാലും സമീപ ഭാവിയിലേക്ക് നല്‍കിയിരിക്കുന്ന വളര്‍ച്ച അനുമാനവും സാധ്യതകളും പ്രത്യാശയുളവാക്കുന്നതാണ്. കഴിഞ്ഞയാഴ്ചയില്‍ ഓഹരിയില്‍ 1.5 ശതമാനത്തോളം ഇടിവ് നേരിട്ടു.
സനോഫി ഇന്ത്യ
പ്രമുഖ വാക്സിന് നിര്‍മാതാക്കളും ബഹുരാഷ്ട്ര ഫാര്‍മ കമ്പനിയുമായ സനോഫി ഇന്ത്യയിടെ ഓഹരികള്‍ വെള്ളിയാഴ്ച 6,688 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 9,250 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ഷേര്ഖാന് നിര്‍ദേശിച്ചു. ഇതിലൂടെ 38 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. ജനുവരി- മാര്‍ച്ച് കാലയളവില്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന പ്രവര്‍ത്തന ഫലമാണ് സനോഫി ഇന്ത്യ (BSE: 500674, NSE: SANOFI) കാഴ്ചവെച്ചത്. പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിനും മെച്ചപ്പെട്ടു. കഴിഞ്ഞയാഴ്ചയില്‍ ഓഹരി വിലയില്‍ 2.5 ശതമാനം തിരുത്തല്‍ നേരിട്ടു.
അബോട്ട് ഇന്ത്യ
രാജ്യാന്തര തലത്തില്‍ പ്രശസ്തി നേടിയിട്ടുള്ള ബുരാഷ്ട്ര ഫാര്‍മ കമ്പനിയാണ് അബോട്ട് ഇന്ത്യ ലിമിറ്റഡ്. ഇതിന്റെ ഓഹരികള്‍ കഴിഞ്ഞയാഴ്ച 18,191 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും ഈ മിഡ് കാപ് ഓഹരി 22,780 രൂപയിലേക്ക് ഉയരാമെന്ന് ഷേര്ഖാന് നിര്‍ദേശിച്ചു. ഇതിലൂടെ 25 ശതമാനം ലാഭമാണ് നോട്ടമിടുന്നതെന്നും ബ്രോക്കറേജ് സ്ഥാപം വ്യക്തമാക്കി. അതേസമയം മാര്‍ച്ച് പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലമാണ് അബോട്ട് ഇന്ത്യ (BSE: 500488, NSE: ABBOTINDIA) പുറത്തുവിട്ടത്. വരുമാനത്തിലും അറ്റാദായത്തിലം ഇരട്ടയക്ക വളര്‍ച്ച പ്രകടമാക്കി. കഴിഞ്ഞയാഴ്ച ഓഹരിയില്‍ 2 ശതമാനത്തിലേറെ മുന്നേറ്റം രേഖപ്പെടുത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഷേര്ഖാന് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

എയർടെൽ ഒന്നാം പാദ ഫലം ഇന്ന്: ബ്രോക്കറേജ് വിലയിരുത്തലുകളും നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റങ്ങളും



Click it and Unblock the Notifications