ആഗോള ഘടകങ്ങള്‍ പ്രതികൂലമായതും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പനയുമാണ് ആഭ്യന്തര ഓഹരി വിപണികളെ ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് തള്ളിവിടുന്നത്. സമീപകാല തിരിച്ചടിയില്‍ ഏറ്റവുമധികം തിരിച്ചടി നേരിട്ടവയില്‍ മെറ്റല്‍, ഖനനം, ഫാര്‍മ വിഭാഗം ഓഹരികളും ഉണ്ടായിരുന്നു. ഇതിലൂടെ അടിസ്ഥാനപരമായി മികച്ച ഓഹരികളും ആകര്‍ഷകമായി നിലവാരത്തിലേക്കെത്തി. അതേസമയം വിദേശ ബ്രോക്കറേജുകള്‍ മേല്‍സൂചിപ്പിച്ച വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ഓഹരികള്‍ക്ക് 'ബൈ' (BUY) റേറ്റിങ് നല്‍കി രംഗത്തെത്തി.
ടാറ്റ സ്റ്റീല്‍
സ്വകാര്യ മേഖലയിലെ വമ്പന്‍ ഉരുക്ക് ഉത്പാദകരായ ടാറ്റ സ്റ്റീല്‍ ഓഹരികള്‍ കഴിഞ്ഞ 3 മാസത്തിനിടെ 32 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. എങ്കിലും ഈ ലാര്‍ജ് കാപ് ഓഹരിക്ക് 'ബൈ' റേറ്റിങ്ങാണ് സിറ്റി ഗ്രൂപ്പ് നല്‍കിയിരിക്കുന്നത്. നേരത്തെ നല്‍കിയിരുന്ന ലക്ഷ്യവില (1,800 രൂപ) പുനര്‍നിശ്ചയിച്ചാണ് റേറ്റിങ് നിലനിര്‍ത്തിയത്. പുതുക്കിയ ലക്ഷ്യവില 1,085 രൂപയാണ്. ഇത് നിലവിലെ വിപണി വിലയേക്കാള്‍ 23 ശതമാനത്തോളം മുകളിലാണ്. ചൊവ്വാഴ്ച 3 ശതമാനത്തോളം മുന്നേറി 884 രൂപ നിലവാരത്തിലാണ് ടാറ്റ സ്റ്റീല്‍ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
ചൈനയിലേക്കുളള കയറ്റുമതി ദുര്‍ബലമായത് ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തില്‍ 32- 34 ശതമാനം ഇടിവുണ്ടാക്കാമെന്നാണ് വിദേശ ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം. നിലവില്‍ ടാറ്റ സ്റ്റീല്‍ (BSE: 500470, NSE : TATASTEEL) ഓഹരികളുടെ വിലയും ബുക്ക് വാല്യൂവും തമ്മിലുള്ള അനുപാതം 0.8 നിരക്കിലാണ്. എന്നാല്‍ ഈ അനുപാതം 2020 കോവിഡ് പ്രതിസന്ധിക്കാലത്തെ 0.5 നിരക്കിലേക്ക് താഴ്ന്നിട്ടില്ല. ചൈനിയില്‍ ഭരണകൂടം നടപ്പാക്കുന്ന സാമ്പത്തിക ഉത്തേജന പദ്ധതികളിലെ പ്രതീക്ഷ കാരണമാണിത്.
വേദാന്ത
ഇന്ത്യന്‍ ബഹുരാഷ്ട്ര ഖനന കമ്പനിയായ വേദാന്ത ഓഹരികള്‍ക്ക് മുന്തിയ പരിഗണനയെന്ന 'ഓവര്‍വെയിറ്റ്' റേറ്റിങ് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെപി മോര്‍ഗന്‍ നിലനിര്‍ത്തി. സമീപ ഭാവിയിലേക്ക് 499 രൂപയാണ് ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് വിപണി വിലയേക്കാള്‍ 113 ശതമാനം ഉയര്‍ന്ന നിലവാരമാണ്. ചൊവ്വാഴ്ച 2 ശതമാനത്തിലേറെ മുന്നേറി 236 രൂപയിലാണ് വേദാന്ത ഓഹരികള്‍ (BSE: 500295, NSE : VEDL) ക്ലോസ് ചെയ്തത്. തദ്ദേശീയരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തൂത്തുക്കൂടിയിലെ പ്ലാന്റ് വിറ്റൊഴിവാക്കാന്‍ തീരുമാനിച്ചത് തിരിച്ചടിയാണെങ്കിലും അലുമിനീയം വില ഉയര്‍ന്ന കമ്പനിക്ക് അനുകൂല ഘടകമായി.
3 ഫാര്‍മ ഓഹരികള്‍
ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് രാജ്യാന്തര വിപണിയില്‍ വര്‍ധിക്കുന്ന സ്വീകാര്യതയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുത്ത ഓഹരികളില്‍ ബുള്ളിഷ് കാഴ്ചപ്പാടാണ് ഹോങ്കോംഗ് കേന്ദ്രീകരിച്ച ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ സ്വീകരിച്ചിരിക്കുന്നത്. സ്വയമേവ വളരുന്നതും മറ്റു കമ്പനികളെ ഏറ്റെടുത്തും ഉത്പന്ന ശൃംഖല വര്‍ധിപ്പിക്കുന്നതും ശ്രദ്ധേയമാണ്. ഇതിലൂടെ ലാഭമാര്‍ജിന്‍ സാവധാനം മെച്ചപ്പെടുകയും അനന്തരഫലമായി മറ്റ് ആദായ നിരക്കിലും പുരോഗതി കൈവരിക്കുന്നു.
ഇതിന്റെ ഭാഗമായി ലാര്‍ജ് കാപ് ഓഹരിയായ ഗ്ലാന്‍ഡ് ഫാര്‍മയ്ക്ക് (BSE: 543245, NSE : GLAND) 'ബൈ' റേറ്റിങ് നല്‍കി. 3,450 രൂപയാണ് സമീപ ഭാവിയിലേക്ക് നല്‍കിയ ലക്ഷ്യവില. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 30 ശതമാനം മുകളിലാണ്. ഇന്ന് 3 ശതമാനത്തിലധികം ഉയര്‍ന്ന് 2,660 രൂപയിലാണ് ഗ്ലാന്‍ഡ് ഫാര്‍മ ക്ലോസ് ചെയ്തത്.
സമാനമായി സിഞ്ചീന്‍ ഇന്റര്‍നാഷണല്‍ (BSE: 539268, NSE : SYNGENE) ഓഹരിക്ക് ബൈ റേറ്റിങ് നല്‍കി. ഇന്ന് 556 രൂപയില്‍ ക്ലോസ് ചെയ്ത ഈ മിഡ് കാപ് ഫാര്‍മ ഓഹരിക്ക് 710 രൂപയാണ് ലക്ഷ്യവില നല്‍കിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന 2,330 രൂപയില്‍ നിന്നും 2,250 രൂപയിലേക്ക് പിരാമല്‍ എന്റര്‍പ്രൈസസിന്റെ (BSE: 500302, NSE : PEL) ലക്ഷ്യവില പുനര്‍ നിശ്ചയിച്ചു. ചൊവ്വാഴ്ച 1,648 രൂപയിലാണ് ഈ ലാര്‍ജ് കാപ് ഓഹരി ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അധികരിച്ചതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications