നാലാം പാദത്തില്‍ 12,500 കോടി നഷ്ടം; ഈ 5 കമ്പനികളില്‍ 3 ഓഹരികള്‍ക്ക് ഇപ്പോഴും പോസിറ്റീവ് റേറ്റിങ്!

മറ്റൊരു റിസള്‍ട്ട് സീസണ് കൂടി പര്യവസാനമായിരിക്കുന്നു. ബഹുഭൂരിപക്ഷം കോര്‍പറേറ്റ് കമ്പനികളും മാര്‍ച്ച് പാദഫലം പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം ചില കമ്പനികള്‍ പ്രതീക്ഷച്ചതിലും മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടു. എന്നാല്‍ മറ്റൊരു വിഭാഗം കമ്പനികള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതുമില്ല. ഇവയില്‍ ചിലത് ജനുവരി- മാര്‍ച്ച് കാലയളവില്‍ നഷ്ടം രേഖപ്പെടുത്തി. ഇത്തരത്തില്‍ ബിഎസ്ഇ-500 സൂചികയുടെ ഭാഗമായതും നാലാം പാദത്തില്‍ അറ്റനഷ്ടം നേരിട്ടതുമായ 5 പ്രധാന ഓഹരികളെ കുറിച്ചുള്ള വിപണി വിദഗ്ധരുടെ വിലയിരുത്തലാണ് ചുവടെ ചേര്‍ക്കുന്നത്.

നാലാം പാദത്തില്‍

സ്വകാര്യ ടെലികോം സേവന ദാതാവായ വൊഡാഫോണ്‍ ഐഡിയ, വ്യോമയാന മേഖലയില്‍ നിന്നുള്ള ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്, ഇന്‍ഷൂറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വുറന്‍സ് കമ്പനി, വന്‍കിട ഫാര്‍മ കമ്പനിയായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ് മാര്‍ച്ച് പാദത്തില്‍ നഷ്ടം രേഖപ്പെടുത്തിയ പ്രമുഖര്‍.

ഈ 5 മുന്‍നിര കമ്പനികളെല്ലാം കൂടി നാലാം പാദത്തില്‍ 12,000 കോടിയിലേറെയാണ് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ വൊഡാഫോണ്‍ ഐഡിയ 6,563 കോടിയും സണ്‍ ഫാര്‍മ 2,222 കോടിയും ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ 1,682 കോടിയും ടാറ്റ മോട്ടോര്‍സ് 1,099 കോടിയും ന്യൂ ഇന്ത്യ അഷ്വൂറന്‍സ് കമ്പനി 550 കോടിയുമാണ് നഷ്ടം നേരിട്ടത്.

വൊഡാഫോണ്‍ ഐഡിയ

വൊഡാഫോണ്‍ ഐഡിയ

താരീഫ് നിരക്കുകളില്‍ വര്‍ധന വരുത്തിയതിനെ തുടര്‍ന്ന് വൊഡാഫോണ്‍ ഐഡിയയുടെ നഷ്ടം വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞിട്ടുണ്ട്. എങ്കിലും വിഭവ സമാഹരണം നടത്തി പ്രവര്‍ത്തനം മെച്ചപ്പെടുത്താതെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കമ്പനിക്ക് സാധിക്കില്ലെന്നാണ് വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് മറ്റൊരു തലവേദനയാണ്. ഇതിനിടെ ഇ-കൊമേഴ്‌സ് ഭീമനും ക്ലൗഡ് സേവന ദാതാവുമായ ആമസോണ്‍, വൊഡാഫോണില്‍ 20,000 കോടിയുടെ നിക്ഷേപം നടത്തിയേക്കുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ വിപണി വിദഗ്ധര്‍ ഓഹരിയില്‍ 'ന്യൂട്രല്‍' മുതല്‍ നെഗറ്റീവ് എന്ന റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. ഇവര്‍ ഓഹരിക്ക് നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 9.10 രൂപയാണ്.

സണ്‍ ഫാര്‍മ

സണ്‍ ഫാര്‍മ

ഉപകമ്പനിയായ റാന്‍ബാക്‌സിയുടെ 3 ഉത്പന്നങ്ങള്‍ക്കെതിരായ നിയമ നടപടികള്‍ ഒത്തുതീര്‍ക്കുന്നതിനായി വന്ന ചെലവാണ് സണ്‍ ഫാര്‍മയെ അപ്രതീക്ഷിത നഷ്ടത്തിലേക്ക് തള്ളിവിട്ടത്. പ്രശ്‌നങ്ങള്‍ അവസാനിച്ചതോടെ ഈ ഓഹരിയില്‍ വിപണി വിദഗ്ധര്‍ പോസിറ്റീവ് നീക്കങ്ങളുണ്ടാകം എന്നാണ് വിലയിരുത്തുന്നത്. ഇവര്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 989 രൂപയാണ്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 19 ശതമാനം മുകളിലാണ്.

വികസ്വര രാജ്യങ്ങളിലെ ബിസിനസും സിവശേഷ മരുന്നുകളുടെ ഉത്പാദനം വര്‍ധിപ്പിച്ചതും ഇന്ത്യയില്‍ നിന്നും കൂടുതല്‍ വരുമാനം ലഭിക്കുന്നതും ശക്തമായ ബാലന്‍സ് ഷീറ്റിന്റെ അടിസ്ഥാനത്തിലുമാണ് സണ്‍ ഫാര്‍മയ്ക്ക് പോസിറ്റീവ് റേറ്റിങ് നല്‍കിയത്. വിദേശ ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ 1,060 രൂപയാണ് ഓഹരിക്ക് നല്‍കിയ സമീപ ഭാവിയിലേക്കുള്ള ലക്ഷ്യവില.

ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍

ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍

ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവാണ് ഈ വ്യോമയാന കമ്പനിക്ക് തിരിച്ചടിയായത്. യാത്രാ നിയന്ത്രണങ്ങളെല്ലാം ഒഴിവായതോടെ ആവശ്യകത ഉയരുന്നുണ്ട്. രാജ്യാന്തര യാത്രക്കാരുടെ എണ്ണം കോവിഡിന് മുന്നേയുള്ളതിന്റെ 90 ശതമാനം നിലവാരത്തിലേക്ക് ഉയര്‍ന്നു. ഇിതനോടൊപ്പം സീറ്റുകളുടെ ലഭ്യത ഉയര്‍ന്നതും നേട്ടമാണ്. കാര്‍ഗോയുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. പുതിയ വിമാനങ്ങള്‍ വരുന്നതോടെ ഇന്ധന ഉപോയഗത്തിലും കാര്യക്ഷമത ഉയരും. ഈ ഘടകങ്ങളുടെയൊക്കെ പശ്ചാത്തലത്തില്‍ അനലിസ്റ്റുകള്‍ ഇന്റര്‍ഗ്ലോബ് ഏവിയേഷന് 'ബൈ' റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. സമീപ കാലയളലിലേക്ക് വിവിധ ബ്രോക്കറേജുകള്‍ നല്‍കിയിരിക്കുന്ന ലക്ഷ്യവില 2,527 രൂപയാണ്.

ടാറ്റ മോട്ടോര്‍സ്

ടാറ്റ മോട്ടോര്‍സ്

ചൈനയിലെ ലോക്ക്ഡൗണ്‍ കാരണം ചിപ് പോലെയുള്ള ഘടകങ്ങള്‍ ലഭ്യമാകാത്തതാണ് തിരിച്ചടിയായത്. യൂറോപ്പിലെ ജെഎല്‍ആര്‍ വിഭാഗത്തിലെ ചിപ് ക്ഷാമം ഏറെക്കുറെ പരിഹരിച്ചിട്ടുണ്ട്. ഇതിനോടൊപ്പം പണപ്പെരുപ്പവും ചില ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തിലും ചൈനയിലെ നിയന്ത്രണങ്ങള്‍ വൈകാതെ മാറുമെന്ന പ്രതീക്ഷയിലും ടാറ്റ മോട്ടോര്‍സ് ഓഹരിക്ക് വിപണി വിദഗ്ധര്‍ പോസിറ്റീവ് റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. ഇവര്‍ നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 494.83 രൂപയാണ്. ഇത് നിലവിലെ വിപണി വിലയേക്കാള്‍ 11 ശതമാനത്തോളം മുകളിലാണ്.

ന്യൂ ഇന്ത്യ അഷ്വൂറന്‍സ്

ന്യൂ ഇന്ത്യ അഷ്വൂറന്‍സ്

മാര്‍ച്ച് പാദത്തില്‍ 550 കോടിയാണ് ഈ ദേശസാല്‍കൃത ഇന്‍ഷൂറന്‍സ് കമ്പനി രേഖപ്പെടുത്തിയത്. ജിവനക്കാരുടെ ആനുകൂല്യവുമായി ബന്ധപ്പെട്ട് വന്ന ഒറ്റത്തവണ ചെലവ് നഷ്ടത്തിലേക്ക് വീഴാനുള്ള ഒരു ഘടകമാണ്. വിദേശ രാജ്യങ്ങളിലെ പ്രവര്‍ത്തനത്തിനുള്ള ചെലവ് വര്‍ധിച്ചതും തിരിച്ചടിയായി. പണപ്പെരുപ്പം വര്‍ധിച്ചതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ കുടുതല്‍ തുക മാറ്റിവ്‌ക്കേണ്ടി വന്നതും ദുബായി ഓഫീസിന് കീഴില്‍ അപ്രതീക്ഷിത ക്ലെയിം വന്നതും പ്രതികൂലമായി. ഇതിനോടൊപ്പം നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം വിപണിയിലെ അസ്ഥിരത കാരണം ഇടിഞ്ഞതും കമ്പനിയെ നഷ്ടത്തിലേക്ക് തള്ളിവിട്ടു. പ്രധാനപ്പെട്ട വിപണി വിദഗ്ധരാരും പഈ ഓഹരി പിന്തുടരാത്തതിനാല്‍ റേറ്റിങ് ലഭ്യമല്ല.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X