സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെ റിട്ടയർമെന്റ് സേവിങ്സ് സ്കീമാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്). ജീവനക്കാരനും തൊഴിൽദാതാവും തുല്യ അനുപാതത്തിൽ ഇപിഎഫ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നു. മൊത്ത നിക്ഷേപത്തിൽനിന്ന് ജീവനക്കാരന് പലിശയും ലഭിക്കും. കേന്ദ്രസർക്കാരിന്റെ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആണ് ഇപിഎഫ് നിയന്ത്രിക്കുന്നത്.
40-ാം വയസിൽ വിരമിച്ചാലും പ്രതിമാസ പെൻഷനായി 1 ലക്ഷം നേടാം, ഈ രീതിയിൽ നിക്ഷേപം നടത്തൂ
ഇപിഎഫിൽ അംഗമാകുന്നതിന് ഒരു വ്യക്തിക്ക് 18 നും 58 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. കൂടാതെ 20-ൽ കൂടുതൽ ജീവനക്കാരുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരൻ ആയിരിക്കണം. ഏതെങ്കിലും സ്ഥാപനത്തിൽ പ്രതിമാസം 15,000 രൂപ വരെ വരുമാനമുള്ള ഒരാൾക്ക് ഈ പദ്ധതിയിലേക്ക് സംഭാവന നൽകാം.

ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും (ഡിഎ) പരമാവധി 12 ശതമാനം വരെ ഇപിഎഫ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാം. തൊഴിലുടമയ്ക്കും 12 ശതമാനം നിക്ഷേപിക്കാം. തൊഴിലുടമയുടെ 12 ശതമാനം സംഭാവനയിൽ 8.33 ശതമാനം ഇപിഎഫിലേക്കും 3.67 ശതമാനം ജീവനക്കാരുടെ പെൻഷൻ പദ്ധതിയിലേക്കുമാണ് പോവുക. ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെയുള്ള ഇപിഎഫ് നിക്ഷേപങ്ങൾക്ക് നികുതി ഇളവുണ്ട്. ഈ പദ്ധതിയിലൂടെ ലഭിക്കുന്ന പലിശയ്ക്കും കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുന്ന തുകയ്ക്കും നികുതി ഇല്ല.
ജോലി ഉപേക്ഷിച്ചശേഷം ഇപിഎഫിലേക്ക് സംഭാവന ചെയ്യാനാകുമോ?
ജോലി ഉപേക്ഷിച്ചതിനുശേഷവും ഒരാൾക്ക് ഇപിഎഫിലേക്ക് സംഭാവന ചെയ്യാനാകുമോയെന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരം ഇല്ല എന്നാണ്. ജോലി ഇല്ലാത്ത സാഹചര്യത്തിൽ തൊഴിലുടമയ്ക്ക് ഇപിഎഫ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാൻ സാധിക്കില്ല. അതിനാൽതന്നെ ജോലി ഉപേക്ഷിച്ച സാഹചര്യത്തിൽ അക്കൗണ്ട് ഉടമയായ വ്യക്തിക്കും സംഭാവന ചെയ്യാൻ കഴിയില്ല.
അങ്ങനെയെങ്കിൽ ജോലി ഉപേക്ഷിച്ചശേഷം ഇപിഎഫ് അക്കൗണ്ടിന് എന്ത് സംഭവിക്കുമെന്ന ചോദ്യവും നിങ്ങളുടെ മനസിൽ ഉയരുന്നുണ്ടാകും. ജോലി ഉപേക്ഷിച്ചശേഷം രണ്ട് മാസത്തിനുള്ളിൽ മറ്റൊരു ജോലി ലഭിക്കാത്ത സാഹചര്യത്തിൽ വരിക്കാരന് ഇപിഎഫ് ബാലൻസിന്റെ മുഴുവൻ തുകയും പിൻവലിക്കാനും അക്കൗണ്ട് ക്ലോസ് ചെയ്യാനും ഇപിഎഫ് അനുവദിക്കുന്നുണ്ട്. ഇപിഎഫ് അക്കൗണ്ടിലേക്കുള്ള സംഭാവന അവസാനിച്ച മാസം മുതൽ മൂന്ന് വർഷത്തേക്ക് ഇപിഎഫ് അക്കൗണ്ട് പ്രവർത്തിക്കും. അതിനുശേഷം വിരമിക്കൽ പ്രായം പരിഗണിക്കാതെ ഇപിഎഫ് അക്കൗണ്ട് പ്രവർത്തനരഹിതമാകും.
ജോലി ഉപേക്ഷിച്ചശേഷം പിഎഫ് അക്കൗണ്ടിൽനിന്നും പണം എങ്ങനെ പിൻവലിക്കാം
ഫോം 19 (പിഎഫ് സെറ്റിൽമെന്റ് ഫോം) നിലവിലെ തൊഴിലുടമയ്ക്ക് സമർപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ അടുത്തുള്ള ഇപിഎഫ്ഒ ഓഫീസിൽ നിന്നോ ഈ ഫോം ലഭിക്കും. നിലവിലെ തൊഴിലുടമയ്ക്ക് ഇത് സമർപ്പിക്കുന്നതിന് മുമ്പ് ഫോമിൽ ഒപ്പിടണം. കാൻസൽ ചെയ്ത ചെക്കോ ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്കിന്റെ പകർപ്പോ സമർപ്പിക്കണം. ജോലി മാറുന്നവരാണെങ്കിൽ പലിശയ്ക്ക് നികുതി ഈടാക്കുന്നത് ഒഴിവാക്കാൻ മുൻ തൊഴിലുടമയിൽ നിന്ന് പുതിയ അക്കൗണ്ടിലേക്ക് പിഎഫ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാം. ഇതിനായി നിലവിലെ തൊഴിലുടമയ്ക്ക് ഫോം 13 സമർപ്പിക്കുക.
നിലവിലെ തൊഴിൽ ദാതാവ് ആവശ്യമായ എല്ലാ വിശദാംശങ്ങളും പരിശോധിച്ചശേഷം നിങ്ങളുടെ പിൻവലിക്കൽ അഭ്യർത്ഥന അംഗീകരിക്കും. ഈ പ്രക്രിയ പൂർത്തിയാക്കാൻ ഏകദേശം 20 ദിവസമെടുത്തേക്കാം. പിൻവലിക്കൽ അഭ്യർത്ഥന അംഗീകരിച്ചാൽ 30 ദിവസത്തിന് ശേഷം പിഎഫ് തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റാകും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
