ഇന്നലെ നേരിട്ട അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്നും വിപണി കരകയറിയിരിക്കുകയാണ്. താഴ്ന്ന നിലവാരത്തിലേക്ക് എത്തുമ്പോള്‍ തെരഞ്ഞെടുത്ത ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടമാണ്. ഇത്തരത്തില്‍ ഏറെക്കാലം പിന്നാക്കം നിന്നിരുന്ന ഓയില്‍ & ഗ്യാസ് വിഭാഗത്തിലെ ഒരു മിഡ് കാപ് ഓഹരിയില്‍ അടുത്തിടെയായി കുതിപ്പ് വ്യക്തമാണ്. ഈയൊരു പശ്ചാത്തലത്തില്‍ ഓഹരിയില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് ബ്രോക്കറേജ് സ്ഥാപനമായ കാപിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ച് നിര്‍ദേശം നല്കി.
എംആര്‍പിഎല്‍
മാംഗ്ലൂര്‍ റിഫൈനറി & പെട്രോകെമിക്കല്‍സ് ലിമിറ്റഡ് അഥവാ എംആര്‍പിഎല്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എണ്ണ ശുദ്ധീകരണശാലയാണ്. എവി ബിര്‍ള ഗ്രൂപ്പും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനും സംയുക്തമായാണ് കമ്പനി ആരംഭിച്ചത്. എങ്കിലും മിനിരത്ന പദവിയുള്ള ഈ സ്ഥാപനം നിലവില്‍ ഒഎന്‍ജിസിയുടെ ഉപകമ്പനിയാണ്. ക്രൂഡ് ഓയില്‍ ശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, ഏവിയേഷന്‍ ഫ്യൂവല്‍, റീട്ടെയില്‍ കേന്ദ്രങ്ങളിലൂടെ ഇന്ധന വിതരണം തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തനം. 150 ലക്ഷം മെട്രിക് ടണ്ണാണ് നിലവിലെ ശുദ്ധീകരണ ശേഷി.
അനുകൂല ഘടകം
അടുത്തിടെ നിര്‍ണായ സപ്പോര്‍ട്ട് മേഖലയില്‍ നിന്നും പിന്തുണയാര്ജിച്ച ശേഷം എംആര്‍പിഎല്‍ ഓഹരിയില്‍ ബ്രേക്കൗട്ട് സംഭവിച്ചു. ടെക്നിക്കല്‍ സൂചകങ്ങളായ ആര്‍എസ്ഐ, എംഎസിഡി എന്നിവയില്‍ ഓഹരിയിലുള്ള കുതിപ്പിന്റെ സൂചന നല്കുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന കുതിപ്പ് നിലനില്‍ക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം. ഓഹരിയില്‍ പുതിയ ഉയര്‍ന്ന നിലവാരം കുറിക്കുന്നതും പോസീറ്റീവ് മൊമന്റത്തെ സൂചിപ്പിക്കുന്നു. കഴിഞ്ഞ 4 പാദങ്ങളിലായി വരുമാനത്തിലും അറ്റാദായത്തിലും വളര്‍ച്ച പ്രകടമാണ്. വിദേശ നിക്ഷേപകരുടെ പങ്കാളിത്തം ക്രമമായി വര്‍ധിക്കുന്നുണ്ട്.
ഓഹരി വിശദാംശം
ഏറ്റവുമൊടുവിലെ ഓഹരിയുടെ വിപണി വിലയുടെ അടിസ്ഥാനത്തില്‍ എംആര്‍പിഎല്ലിന്റെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 11,426 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 24.24 നിരക്കിലാണ്. റീഫൈനറി വിഭാഗത്തിലുള്ള ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 26.67 നിരക്കിലായിരിക്കുമ്പോള്‍ എംആര്പിഎല്ലിന്റേത് 51.83 നിരക്കിലാണുള്ളത്. എംആര്‍പിഎല്ലിന്റെ ഓഹരികളില്‍ 88.58 ശതമാനവും പ്രമോട്ടറിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 0.77 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 8.58 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ എംആര്‍പിഎല്ലിന്റെ (BSE: 500109, NSE: MRPL) സാമ്പത്തിക സ്ഥിതി മോശം അവസ്ഥയിലാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 25,033 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 217 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ അറ്റാദായം 589 കോടിയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 376 ശതമാനം വര്‍ധനയാണ് കാണിച്ചത്. ഇതോടെ മൂന്നാം പാദത്തിലെ പ്രതിയോഹരി വരുമാനവും 1.22 രൂപയില്‍ നിന്നും 3.36-ലേക്ക് ഉയര്‍ന്നു.
ലക്ഷ്യവില 120
ബുധനാഴ്ച രാവിലെ 10 ശതമാനം ഉയര്‍ന്ന് 63 രൂപയിലാണ് എംആര്‍പിഎല്‍ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഓഹരി വില 65 മറികടക്കുമ്പോള്‍ വാങ്ങാമെന്നാണ് കാപിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ച് നിര്‍ദേശിച്ചത്. ഇടക്കാലയളവില്‍ 120 രൂപയാണ് ഓഹരിയുടെ ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ 87 ശതമാനം നേട്ടം കരസ്ഥമാക്കാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 35 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍വന്ന വില 65.70 രൂപയും താഴ്ന്ന വില 35.30 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 60 ശതമാനത്തോളം കുതിപ്പുണ്ടായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കാപിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications