കഴിഞ്ഞ കുറെ നാളുകളായി ആഗോള തലത്തിലും വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പണപ്പെരുപ്പവും പലിശ നിരക്ക് വര്‍ധിക്കുന്നതും കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷവും ഉള്‍പ്പെടെ നിരവധി പ്രതികൂല ഘടകങ്ങളുടെ പശ്ചാത്തലത്തിലാണ് വിപണിയില്‍ തിരിച്ചടി തുടരുന്നത്. നിലവില്‍ അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെയുള്ള പ്രധാന വിപണികള്‍ സമീപകാല റെക്കോഡ് നിലവാരത്തില്‍ നിന്നും 7% - 8% താഴെയാണ് നില്‍ക്കുന്നത്. എന്നാല്‍, ഈയൊരു തിരുത്തല്‍ വലിയ തകര്‍ച്ചയിലേക്കുള്ള തുടക്കം മാത്രമെന്നാണ് രാജ്യാന്തര നിക്ഷേപ സ്ഥാപനമായ ജെഫറീസ് ഗ്രൂപ്പിന്റെ ആഗോള ഇക്വിറ്റി വിഭാഗം തലവന്‍ ക്രിസ്റ്റഫര്‍ വുഡിന്റെ മുന്നറിയിപ്പ്. അദ്ദേഹത്തിന്റെ പുതിയ ആഴ്ചക്കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.
അടുത്തിടെ ആഗോള വ്യാപകമായി ടെക് കമ്പനികളിലുണ്ടായ തിരിച്ചടി ചൂണ്ടിക്കാണിച്ചു കൊണ്ടാണ് വുഡ് ഈ അഭിപ്രായം പങ്കുവച്ചത്. ''2000-ല്‍ നേരിട്ട ഡോട്കോം തകര്‍ച്ച ഇപ്പോഴത്തെ സാഹചര്യത്തിനുള്ള ചൂണ്ടുപലകയാണ്. 2000 മാര്‍ച്ചില്‍ നാസ്ഡാക് സൂചികയിലാണ് ആദ്യം തിരിച്ചടി നേരിട്ടത്. എന്നാല്‍ അടുത്ത ആറ് മാസത്തിന് ശേഷമാണ് എസ് & പി 500 സൂചിക താഴേക്ക് പതിക്കാന്‍ ആരംഭിച്ചത്'' എന്നും ക്രിസ്റ്റഫര്‍ വുഡ് ചൂണ്ടിക്കാട്ടി.
ടെക് കമ്പനികളുടെ സൂചികയായ നാസ്ഡാക് 100-ല്‍, സമീപകാലത്തായി ശക്തമായ വില്‍പ്പന സമ്മര്‍ദം നേരിടുന്നുണ്ട്. ഇതിലെ മിക്ക കമ്പനികളും കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 16 ശതമാനമെങ്കിലും താഴെയായാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ നേരിടുന്ന തിരിച്ചടി പരിഗണിച്ചാല്‍ മാത്രം ഇക്കാര്യം വ്യക്തമാകും. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 1000 ബില്യന്‍ ഡോളറിലേറെ മൂല്യമുണ്ടായിരുന്ന കമ്പനി ഇപ്പോള്‍ 565 ബില്യന്‍ ഡോളറിലേക്ക് ചുരുങ്ങി. മറ്റൊരു പ്രധാനപ്പെട്ട ടെക് ഓഹരിയായ നികോലയുടെ ഓഹരിയിലാകട്ടെ 90 ശതമാനം നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഈ ഇടിവ് ടെക് ഓഹരിയില്‍ മാത്രമായി ഒതുങ്ങില്ലെന്നും ക്രിസ്റ്റഫര്‍ വുഡ് സൂചിപ്പിക്കുന്നു.
അതേസമയം, ആഭ്യന്തര വിപണികളും 2021 ഒക്ടോബറില്‍ സര്‍വകാല റെക്കോഡ് കുറിച്ചശേഷം പിന്നീടുള്ള നാലഞ്ച് മാസമായി തിരുത്തലിന്റെ പാതയിലാണ്. സിഎന്‍എക്സ്-500 സൂചികയിലുള്ള 70- 80% കമ്പനികളും ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 10% മുതല്‍ 50% വരെ താഴെയെത്തി. അതേസമയം പ്രധാന സൂചികയാകട്ടെ സര്‍വകാല റെക്കോഡില്‍ നിന്നും 8 ശതമാനത്തോളം മാത്രമാണ് ഇതുവരെ തിരുത്തല്‍ നേരിട്ടത് എ്ന്നതും ശ്രദ്ധേയം.
ഇതിനിടെ, തുടര്‍ച്ചയായ മൂന്നാം ദിവസവും സൂചികയില്‍ നഷ്ടം രേഖപ്പെടുത്തി ഈയാഴ്ചയിലെ വ്യാപാരം പൂര്‍ത്തിയാക്കി. ഇതോടെ നിഫ്റ്റി നിര്‍ണായക നിലവാരമായ 17,300-ന് താഴെയാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ ഗ്യാപ് ഡൗണിലാണ് ആരംഭിച്ചതെങ്കിലും അമേരിക്കന്‍ വിപണിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അത്ര വില്‍പ്പന സമ്മര്‍ദം നേരിടേണ്ടി വന്നില്ല. തുടര്‍ന്ന് സൂചികകള്‍ നേട്ടത്തിലേക്കെത്തിയെങ്കിലും രണ്ട് ദിവസത്തെ അവധി മുന്നില്‍ കണ്ടും യൂറോപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട സാഹചര്യം മാറിമാറിയുന്നതിനാലുമുള്ള ജാഗ്രത നിക്ഷേപകര്‍ സ്വീകരിച്ചതോടെ നഷ്ടത്തിലേക്ക് വീണ്ടും വഴുതി വീഴുകയായിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജെഫറീസ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications