നേട്ടവും നഷ്ടവും മാറിമാറിക്കണ്ട വ്യാപാര ഇടവേളയ്ക്കുശേഷം പ്രധാന സൂചികകള്‍ നേട്ടത്തിലേക്ക് മടങ്ങിയെത്തിയാണ് ചൊവ്വാഴ്ചത്തെ വ്യപാരം പൂര്‍ത്തിയാക്കിയത്. വിപണിയില്‍ ഇന്ന് കടുത്ത ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്. ലാര്‍ജ് കാപ് ഓഹരികളിലേറെയും നേട്ടമുണ്ടാക്കിയെങ്കിലും സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികള്‍ നഷ്ടത്തിലാണെന്നതും ശ്രദ്ധേയം. എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,099 ഓഹരികളില്‍ 572 എണ്ണത്തില്‍ വില വര്‍ധനയും 1,484 ഓഹരികളില്‍ വിലയിടിവും രേഖപ്പെടുത്തി. അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.39-ലേക്ക് താഴ്ന്നു. ഈയൊരു പശ്ചാത്തലത്തില്‍ വിപണിയില്‍ ചാഞ്ചാട്ടത്തിന് കാരണമാകുന്ന 5 ഘടകങ്ങള്‍ പരിശോധിക്കുകയാണ്.
1) നിലപാട് കടുപ്പിക്കുന്ന കേന്ദ്രബാങ്കുകള്‍- കോവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകളില്‍ സ്വീകരിച്ച ഉദാര ധനനയത്തെ തുടര്‍ന്ന് പണപ്പെരുപ്പം ഭീഷണിയായപ്പോള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ ശ്രമിച്ചേക്കുമെന്ന ആശങ്ക. വെള്ളിയാഴ്ച അമേരിക്കയില്‍ പുറത്തുവന്ന പുതിയ തൊഴിലവസരങ്ങളുടെ മികച്ച കണക്കുകള്‍ പ്രതീക്ഷിക്കുന്നതിലും കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഫെഡറല്‍ റിസര്‍വിന് ആത്മവിശ്വാസം നല്‍കുമെന്ന നിഗമനം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ അടുത്തിടെ വര്‍ധിപ്പിച്ചു. കാനഡ അടുത്തമാസം മുതലും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഈ വര്‍ഷം തന്നെ പലിശ നിരക്ക് ഉയര്ത്തിക്കുമെന്ന റിപ്പോര്‍ട്ടുകളും വിപണിയില്‍ ആശങ്കയേറ്റുന്ന ഘടകമാണ്. വ്യാഴാഴ്ച പുറത്തുവരുന്ന യുഎസ് പണപ്പെരുപ്പ നിരക്കും പ്രാധാന്യമേറിയതാണ്.
2) ആര്‍ബിഐ പണനയം- ഇന്ന് മുതല്‍ ആര്‍ബിഐയുടെ മൂംബൈയിലെ ആസ്ഥാനത്ത് ആരംഭിച്ച ദ്വൈമാസ പണനയ അവലോകന യോഗത്തില്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ സൂചന നല്‍കുമോയെന്ന ആകാംക്ഷ. ഒരു വിഭാഗം വിപണി നിരീക്ഷകര്‍ പലിശ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് വാദിക്കുമ്പോള്‍ മറുവിഭാഗം 0.2- 0.25 ശതമാനം വര്‍ധന റിവേഴ്സ് റിപ്പോ നിരക്കുകളില്‍ ഉണ്ടായേക്കാമെന്ന നിഗമനവും മുന്നോട്ടു വയ്ക്കുന്നു.
3) ക്രൂഡ് ഓയില്‍- രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 7 വര്‍ഷത്തിനിടെയിലെ ഉയര്‍ന്ന നിരക്കിലാണ്. അമേരിക്കയിലെ വിതരണ ശൃംഖലയിലെ പ്രതിസന്ധികളും റഷ്യ- ഉക്രൈന് സംഘര്‍ഷ സാധ്യതകളുമാണ് എണ്ണ വില 90 ഡോളര്‍ നിലവാരം ഭേദിക്കാനിടയാക്കിയത്. മേല്‍ സൂചിപ്പിച്ചവ പരിഹരിക്കാന്‍ വൈകുകയാണെങ്കില്‍ ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ മറികടക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം.
4) വിദേശ നിക്ഷേപകരുടെ വില്‍പ്പന- തുടര്‍ച്ചയായ അഞ്ചാം മാസവും ആഭ്യന്തര വിപണിയില്‍ നിന്നും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍വലിക്കുന്നത് നിര്‍ത്തിയിട്ടില്ല. ഇത് വിപണിയുടെ അന്തരീക്ഷത്തെ പ്രതീകൂലമായി ബാഘിക്കുന്നു. ജനുവരിയില്‍ മാത്രം വിദേശ നിക്ഷേപകര്‍ 445 കോടി യുഎസ് ഡോളറിന് തുല്യമായ നിക്ഷേപമാണ് പിന്‍വലിച്ചത്. ഈമാസം ഇതുവരെ 117 കോടി യുഎസ് ഡോളറിന് തുല്യമായ ഓഹരികളും വിറ്റൊഴിവാക്കി. അതേസമയം, വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരാകുമ്പോള്‍ നിക്ഷേപം നടത്തി വിപണിക്ക് താങ്ങേകിയിരുന്ന ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളും കഴിഞ്ഞ ദിവസം 1,000 കോടിയിലേറെ രൂപയ്ക്ക് വില്‍പ്പന നടത്തിയതും ആശങ്കയേറ്റുന്ന ഘടകമായി.
5) ഡിസംബര്‍ പാദഫലം- ഭൂരിഭാഗം കോര്‍പ്പറേറ്റ് കമ്പനികളും ഇതിനോടകം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ സമ്മിശ്ര സൂചനകളാണ് നല്‍കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ്, അവരുടെ പുതിയ റിപ്പോര്‍ട്ടില്‍ വിശകലനം ചെയ്ത കമ്പനികളില്‍ 55 ശതമാനത്തിന്റേയും 2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരുമാനം കുറച്ചിട്ടുണ്ട്. വരുമാന വളര്‍ച്ച കാണിക്കുന്നവര്‍ക്കും പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ കുറയുന്നത് പ്രകടമാണ്. ഇത് അംസസ്കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് കാരണം. സിമന്റ്, സ്റ്റീല്‍, ജെനറിക് ഫാര്‍മ, എഫ്എംസിജി വിഭാഗങ്ങളില്‍ ഇത് പ്രകടമാണ്. ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചവര്‍ക്ക് വിറ്റഴിക്കുന്നതിലെ ഇടിവും ദൃശ്യമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനം എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

ഐസിഐസിഐ ലംബാർഡ് ഓഹരികളിൽ കനത്ത ഇടിവ്; നിക്ഷേപകരെ ആശങ്കയിലാക്കി ബ്രോക്കറേജ് റിപ്പോർട്ടുകൾ

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications