പുതിയ സംരംഭം ആരംഭിക്കുന്നതിനോ നിലവിലുള്ള ബിസിനസ് വികസിപ്പിക്കുന്നതിനോ അല്ലെങ്കില്‍ പരിഷ്‌കരിക്കുന്നതിനോ സ്ത്രീകളെ പിന്തുണയ്ക്കുന്നതിനാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ സെന്റ് കല്യാണി പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഗ്രാമീണ, കുടില്‍ വ്യവസായങ്ങള്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, സ്വയം തൊഴില്‍, കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, റീട്ടെയില്‍ വ്യാപാരം, സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് ഈ വായ്പ പ്രയോജനപ്പെടുത്താം.
ആർക്കൊക്കെ അപേക്ഷിക്കാം?
താഴെ പറയുന്ന സംരംഭ വിഭാഗത്തിൽ പെടുന്നവർക്ക് ഈ വായ്പയ്ക്ക് അപേക്ഷിക്കാം.
- കൈത്തറി, നെയ്ത്ത്, കരകൌശലം, ഭക്ഷ്യസംസ്കരണം, വസ്ത്രനിർമ്മാണം
- പ്രൊഫഷണലുകളും സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകളും (ഡോക്ടർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, എഞ്ചിനീയർമാർ അല്ലെങ്കിൽ ആർട്ട് അല്ലെങ്കിൽ ക്രാഫ്റ്റിൽ പരിശീലനം നേടിയവർ)
- കാന്റീൻ, മൊബൈൽ റെസ്റ്റോറന്റ്, ടൈലറിംഗ്, ടൈപ്പിംഗ്
- ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ- ത്രീ വീലർ / ഫോർ വീലർ
- റീട്ടെയിൽ ട്രേഡ് / എജ്യുക്കേഷൻ ആന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
വനിതാ പ്രൊഫഷണലുകള്‍ക്കും
വനിതാ പ്രൊഫഷണലുകള്‍ക്കും ഈ പദ്ധതി വഴി വായ്പ നേടാം. ഉല്‍പ്പാദന രംഗത്തോ സേവന മേഖലയിലോ സംരംഭങ്ങള്‍ തുടങ്ങാനാകും. എംഎസ്‌എംഇ ആക്റ്റ്, 2006 പ്രകാരം മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ പ്രവർത്തിക്കുന്ന നിലവിലുള്ളതും പുതിയതുമായ വനിതാ സംരംഭകർക്കാണ് ഈ വായ്പയ്ക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.
വായ്പാ തുക
ഈ സ്‌കീം വഴി ലഭിക്കുന്ന പരമാവധി തുക ഒരു കോടി രൂപയാണ്. മൂലധനച്ചെലവ് (പ്ലാന്റ്, മെഷിനറി / ഉപകരണങ്ങൾ തുടങ്ങിയവ) നിറവേറ്റുന്നതിനും ദൈനംദിന ചെലവുകൾ നിറവേറ്റുന്നതിനുമാണ് വായ്പ ലഭിക്കുക. മാര്‍ജിന്‍ തുകയായ 20 ശതമാനം സംരംഭകര്‍ കണ്ടെത്തണം. പലിശ ആനുകൂല്യത്തിന് പുറമേ ഈ വായ്പയുടെ പ്രോസസിംഗ് ഫീ പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുമുണ്ട്. പലിശയിലും ആനൂകൂല്യങ്ങളുണ്ട്.
ബാങ്കുമായി ബന്ധപ്പെടുക
രജിസ്ട്രേഷനുകൾക്കും മറ്റ് വായ്പാ നടപടിക്രമങ്ങൾക്കും, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും അടുത്തുള്ള ശാഖയുമായോ വനിതാ സംരംഭക സെൽ നമ്പറായ 022 66387777 എന്നതിലോ ബന്ധപ്പെടുക. അഡ്വാൻസ് എന്ന നിലയിൽ ആ വായ്പയ്ക്ക് കൊളാറ്ററൽ സെക്യൂരിറ്റി ഇല്ല. മൂന്നാം കക്ഷി ഗ്യാരൻറിയും ആവശ്യമില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
