മ്യൂച്ചല്‍ ഫണ്ടുകള്‍ക്ക് ആവശ്യക്കാരേറെ; ഈ എഎംസി ഓഹരിയില്‍ നേടാം 75% ലാഭം!

കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ആഭ്യന്തര കാരണങ്ങളേക്കാള്‍ ഏറെ പ്രതികൂല ആഗോള ഘടകങ്ങളാണ് വിപണിയേയും പ്രതികൂലമായി ബാധിക്കുന്നത്. അതുകൊണ്ട് ഇത്തരം വിഷയങ്ങള്‍ പരിഹരിക്കപ്പെടുന്നതിന്റെ സൂചന ലഭിക്കുമ്പോള്‍ തന്നെ വിപണി വീണ്ടും നേട്ടത്തിന്റെ പാതയിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടെ ധനകാര്യ മേഖലയിലെ മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള ഓഹരിയില്‍ 75 ശതമാനം നേട്ടം ലക്ഷ്യമാക്കി നിക്ഷേപത്തിന് നിര്‍ദേശിച്ച് സെന്‍ട്രം ബ്രോക്കിങ് രംഗത്തെത്തി.

യുടിഐ അസറ്റ് മാനേജ്‌മെന്റ്

യുടിഐ അസറ്റ് മാനേജ്‌മെന്റ്

യുടിഐ മ്യൂച്ചല്‍ ഫണ്ടുകളെ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് യുടിഐ അസറ്റ് മനേജ്‌മെന്റ്. എസ്ബിഐ, പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ, എല്‍ഐസി എന്നിവര്‍ 18.24 ശതമാനം വീതം ഓഹരി പങ്കാളിത്തവുമായി യുടിഐ എഎംസിയെ നയിക്കുന്നത്. രാജ്യത്തെ മ്യൂച്ചല്‍ ഫണ്ട് മേഖലയിലെ ഏറ്റവും പഴക്കം ചെന്നതും മുന്‍നിര സ്ഥാപനങ്ങളിലൊന്നുമാണ് യുടിഐ മ്യൂച്ചല്‍ ഫണ്ട്. 90-കളുടെ തുടക്കം വരെ ഇന്ത്യക്കാര്‍ക്ക് മൂലധന വിപണിയിലേക്കുള്ള ഏക നിക്ഷേപ മാര്‍ഗമായിരുന്നു. ഇന്ത്യന്‍ മൂലധന വിപണിയുടെ വളര്‍ച്ചയില്‍ യുടിഐയുടെ സംഭാവന നിര്‍ണായകമാണ്.

സ്‌കീമുകളും

2003-ല്‍ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ (യുടിഐ) രണ്ടായി വിഭജിച്ചാണ് യുടിഐ മ്യൂച്ചല്‍ ഫണ്ടും എസ്.യു.യുടിഐയും രൂപീകരിച്ചത്. ഇന്ന് 150-ലേറെ ശാഖകളും ഒരു കോടിയിലധികം നിക്ഷേപക അക്കൗണ്ടുകളുമുണ്ട്. വിവിധ വിഭാഗങ്ങളിലായി 250-ലേറെ സ്‌കീമുകളും 1.60 ലക്ഷം കോടി രൂപയുടെ ആസ്തികളും കൈകാര്യം ചെയ്യുന്നു.

സാമ്പത്തികം

സാമ്പത്തികം

2021- 22 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ 308.59 കോടി രൂപയാണ് യുടിഐ എഎംസിയുടെ (BSE: 543238, NSE: UTIAMC) വിറ്റുവരവ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ അറ്റാദായം 121 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 9 ശതമാനം ഇടിവാണ് കാണിച്ചത്. ഇതോടെ യുടിഐ എഎംസിയുടെ പ്രതിയോഹരി വരുമാനവും 11.06-ല്‍ നിന്നും 9.97-ലേക്ക് താഴ്ന്നു.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

യുടിഐ എഎംസിയുടെ 84.27 ശതമാനം ഓഹരികളും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ കൈവശം വച്ചിരിക്കുന്നു. വിദേശ നിക്ഷേപകര്‍ക്ക് 5.45 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 2.09 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 223.75 ആണ്. നിലവിലെ വിപണി മൂലധനം 10,317 കോടി രൂപയാണ്.

ലക്ഷ്യ വില 1,420

ലക്ഷ്യ വില 1,420

തിങ്കളാഴ്ച 812.90 രൂപയിലാണ് യുടിഐ എഎംസിയുടെ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 1,420 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് സെന്‍ട്രം ബ്രോക്കിങ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 75 ശതമാനം ലാഭം നേടാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 1,216.20 രൂപയും കുറഞ്ഞ വില 538 രൂപയുമാണ്. ഒരു മാസത്തിനിടെ 22 ശതമാനത്തോളം ഓഹരിയില്‍ ഇടിവുണ്ടായിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സെന്‍ട്രം ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X